എസ്. രാമചന്ദ്രൻ പിള്ള
കേരളത്തിൽ നിന്നുള്ള സി.പി.ഐ.(എം.) പോളിറ്റ് ബ്യൂറോ അംഗമാണ് എസ്. രാമചന്ദ്രൻ പിള്ള. (ജനനം: 1938 ഫെബ്രുവരി 7) ആലപ്പുഴ സ്വദേശിയാണ്. ഡൽഹി കേന്ദ്രമാക്കി പാർട്ടി പ്രവർത്തനം നടത്തുന്ന എസ്.രാമചന്ദ്രൻ പിള്ള എൽ.എൽ.ബി ബിരുദധാരിയാണ്.
എസ്. രാമചന്ദ്രൻ പിള്ള | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
പൗരത്വം | Indian |
വിദ്യാഭ്യാസം | BA, LLB |
തൊഴിൽ | Politburo Member of Communist Party of India (Marxist) |
രാഷ്ട്രീയ കക്ഷി | Communist Party of India (Marxist) |
ജീവിതപങ്കാളി(കൾ) | രത്നമ്മ |
കുട്ടികൾ | ബിപിൻ ചന്ദ്രൻ,
ബിജോയ് ചന്ദ്രൻ, ബൃന്ദ രത്നമ്മ |
വെബ്സൈറ്റ് | - |
പ്രവർത്തനങ്ങൾ
തിരുത്തുകആലപ്പുഴ എസ്.ഡി. കോളേജിലും തിരുവനന്തപുരം, എറണാകുളം ലോ കോളേജിലും വിദ്യഭ്യാസം നേടിയ പിള്ള 1956-ൽ ആണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. 1964-ലെ പാർട്ടി പിളർപ്പിനെത്തുടർന്ന് സി.പി.ഐ.എമ്മിലായി. 1968 മുതൽ 1974 വരെ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് 1974-ൽ കേരള കിസാൻ സഭ സംസ്ഥാന ജോയിൻ സെക്രട്ടറിയായി. 1968-ൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേയ്‌ക്കും 1969-ൽ സംസ്ഥാന കമ്മിറ്റിയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1982 വരെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും തുടർന്ന് 1982 ൽ അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ കേന്ദ്രക്കമ്മിറ്റിയിലേയ്‌ക്കും 1989-ൽ കേന്ദ്ര സെക്രട്ടറിയേറ്റിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ പോളിറ്റ്‌ബ്യൂറോ അംഗമായി തുടരുന്നു. 1999 മുതൽ 2001 വരെ രാജ്യസഭാംഗമായിരുന്നു[1]. പരേതയായ രത്നമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
രാജ്യസഭ കാലഘട്ടവും പാർട്ടിയും
തിരുത്തുക- 1997-2003 : സി.പി.ഐ.എം., എൽ.ഡി.എഫ്.
- 1991-1997 : സി.പി.ഐ.എം., എൽ.ഡി.എഫ്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-19. Retrieved 2009-12-30.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക