ജെ.പി. നദ്ദ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(ജെ പി നദ്ദ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയായി തുടരുന്ന ഹിമാചൽ പ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവും നിലവിൽ പാർട്ടിയുടെ ദേശീയ അധ്യക്ഷനും 2024 ജൂൺ 24 മുതൽ രാജ്യസഭയിലെ ബിജെപി നേതാവുമാണ് ജഗത് പ്രകാശ് നദ്ദ എന്നറിയപ്പെടുന്ന ജെ.പി.നദ്ദ(ജനനം : 02 ഡിസംബർ 1960) നിലവിൽ തുടർച്ചയായി മൂന്നാം വട്ടവും രാജ്യസഭാംഗമായി തുടരുന്ന നദ്ദ ഹിമാചൽ പ്രദേശ് സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഹിമാചൽ പ്രദേശ് നിയമസഭാംഗം, ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റ്, ഒന്നാം നരേന്ദ്ര മോദി സർക്കാരിലെ കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4][5][6][7]

ജഗത് പ്രകാശ് നദ്ദ
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി, രാസവസ്തു, രാസവളം വകുപ്പ് (അധിക ചുമതല)
ഓഫീസിൽ
2024-തുടരുന്നു, 2014-2019
പ്രധാനമന്ത്രിനരേന്ദ്ര മോദി
രാജ്യസഭയിലെ പാർട്ടി നേതാവ്
ഓഫീസിൽ
2024- തുടരുന്നു
മുൻഗാമിപീയുഷ് ഗോയൽ
രാജ്യസഭാംഗം
ഓഫീസിൽ
2024-തുടരുന്നു, 2018-2024, 2012-2018
മണ്ഡലം
  • ഗുജറാത്ത്
  • ഹിമാചൽ പ്രദേശ്
ബിജെപി, ദേശീയ അധ്യക്ഷൻ
ഓഫീസിൽ
2020-2024
മുൻഗാമിഅമിത് ഷാ
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-12-02) 2 ഡിസംബർ 1960  (63 വയസ്സ്)
പട്ന, ബീഹാർ
രാഷ്ട്രീയ കക്ഷിബിജെപി
പങ്കാളിമല്ലിക നദ്ദ
കുട്ടികൾ2 sons
As of ജൂൺ 25, 2024
ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ്

ജീവിതരേഖ

തിരുത്തുക

1960 ഡിസംബർ 2 ന് ബീഹാറിലെ പട്‌നയിൽ നരേൻ ലാൽ നദ്ദയുടെയും കൃഷ്ണ നദ്ദയുടെയും മകനായി ജനിച്ചു. [8][9].[10]പട്‌നയിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലാണ് വിദ്യാഭ്യാസം. അതിനുശേഷം ബി.എ. പട്‌ന കോളേജ്, പട്‌ന യൂണിവേഴ്‌സിറ്റി, എൽ.എൽ.ബി. ഷിംലയിലെ ഹിമാചൽ പ്രദേശ് സർവകലാശാലയിൽ നിന്ന്. 1991 ഡിസംബർ 11 ന് മല്ലിക നദ്ദയെ വിവാഹം കഴിച്ചു, അദ്ദേഹത്തിന് രണ്ട് ആൺമക്കളുണ്ട്. [9]

രാഷ്ട്രീയ ജീവിതം

തിരുത്തുക
  • 1975-ൽ എ.ബി.വി.പിയിൽ അംഗമായതോടെയാണ് നദ്ദയുടെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്.
  • 1977-1979 എ.ബി.വി.പി. സെക്രട്ടറി, പട്ന യൂണിവേഴ്സിറ്റി
  • 1980-1983 എ.ബി.വി.പി സംസ്ഥാന സെക്രട്ടറി, ഹിമാചൽ പ്രദേശ്
  • 1986-1989 എ.ബി.വി.പി. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഡൽഹി.
  • 1990-1991 ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി, ഹിമാചൽ പ്രദേശ്
  • 1991-1994 ഭാരതീയ യുവമോർച്ചയുടെ ദേശീയ പ്രസിഡൻ്റ്
  • 1993-1998 നിയമസഭാംഗം, ഹിമാചൽ പ്രദേശ് (ഫസ്റ്റ് ടേം)
  • 1994-1998 ബി.ജെ.പി ഹിമാചൽ നിയമസഭയിലെ പാർലമെൻ്ററി പാർട്ടി നേതാവ്
  • (1998-2003, 2007-2012) എന്നീ വർഷങ്ങളിലും ഹിമാചൽ നിയമസഭാംഗമായി.
  • 1998-2003, 2008-2010 വർഷങ്ങളിൽ ഹിമാചലിലെ പ്രേംകുമാർ ധൂമൽ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചു.
  • 2010 മുതൽ 2019 വരെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി
  • 2012-2018 ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം
  • 2018-2024 രണ്ടാം തവണയും ഹിമാചലിൽ നിന്ന് രാജ്യസഭാംഗം[11]
  • 2014 മുതൽ 2019 ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.
  • 2019 മുതൽ 2020 ബി.ജെ.പി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി പ്രവർത്തിച്ചു.[12]
  • 2020 ജനുവരി 20 മുതൽ ബി.ജെ.പി ദേശീയ പ്രസിഡൻറാണ്[13]
  • 2024 മുതൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്നു
  • 2024 മുതൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി, രാസവളം, രാസവസ്തു വകുപ്പ് അധിക ചുമതല
  • 2024 മുതൽ രാജ്യസഭയിലെ പാർട്ടി നേതാവാണ്.[14][14][14][15]

ബി.ജെ.പി ദേശീയ അധ്യക്ഷൻ

തിരുത്തുക

നിശബ്ദനായ സംഘാടകൻ എന്നാണ് ബി.ജെ.പിയിലേയും സംഘപരിവാറിലെയും പ്രവർത്തകർക്കിടയിൽ ജെ.പി.നദ്ദ അറിയപ്പെടുന്നത്. സദസിൽ ആളനക്കമുണ്ടാക്കുന്ന ശരീരഭാഷയൊ ആരവമുയർത്തുന്ന പ്രസംഗശൈലിയൊ അദ്ദേഹത്തിൻ്റെ കൈമുതലുകളല്ല. എന്നാൽ കറ കലരാത്ത പ്രതിഛായ കൊണ്ടും ഭാരതീയ ജനതാ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിലെ പ്രതിജ്ഞാബദ്ധതയാലും ഉറച്ച സംഘടനാപാടവം കൊണ്ടും സൗമ്യമായ പെരുമാറ്റത്താലും നദ്ദ ബിജെപി പ്രവർത്തകർക്കിടയിലെ പ്രിയപ്പെട്ട നേതാവാണ്.

2019-ൽ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായതിനെ തുടർന്ന് പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻറായി നദ്ദയെ നിയമിച്ചു.

2020 ജനുവരിയിൽ അമിത് ഷായുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ബി.ജെ.പിയുടെ പുതിയ ദേശീയ പ്രസിഡൻറായി ജെ.പി.നദ്ദ സ്ഥാനമേറ്റു.

നേതൃനിരയിലേയ്ക്ക്

രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെയാണ് പൊതുജീവിതത്തിലെ തുടക്കം. പട്ന സെൻറ് സേവ്യഴേസ് കോളേജ് പഠനശേഷം ഹിമാചൽ സർവകലാശാലയിൽ നിയമബിരുദ പഠനത്തിന് ചേർന്നപ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. അടിയന്തരാവസ്ഥക്കാലത്ത് സമര രംഗത്തിറങ്ങിയ നദ്ദ പിന്നീട് എ.ബി.വി.പിയുടേയും യുവമോർച്ച യുടേയും നേതൃസ്ഥാനത്ത് എത്തി.

1993-ൽ ഹിമാചൽ നിയമസഭാംഗമായതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായി. തുടർന്ന് 1998-2003, 2007-2012 നിയമസഭകളിലും അംഗമായി. പ്രേം കുമാർ ധൂമൽ മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 2010-ൽ ബി.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ നദ്ദ 2012-ൽ ഹിമാചൽ പ്രദേശിൽ നിന്ന് ആദ്യമായി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2018-ൽ രണ്ടാം തവണയും രാജ്യസഭാംഗമായ നദ്ദ 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ പ്രവർത്തന ചുമതല നദ്ദക്കായിരുന്നു. പ്രതിപക്ഷ മഹാസഖ്യത്തെ തകർത്ത് ബി.ജെ.പിക്ക് യു.പി യിൽ 2014 ആവർത്തിക്കാനായത് നദ്ദയുടെ സംഘാടക മികവാണെന്ന് പാർട്ടി വിലയിരുത്തി.[16]

  1. Dutta, Prabhash K. (20 January 2020). "JP Nadda gets full command of BJP in a journey that began with ABVP". India Today (in ഇംഗ്ലീഷ്). Retrieved 20 January 2020.
  2. "JP Nadda elected as BJP national working president, Amit Shah to remain party chief". The Indian Express. 17 June 2019. Retrieved 25 June 2019.
  3. "जेपी आंदोलन से सुर्खियों में आए थे जेपी नड्डा, बने विश्व की सबसे बड़ी पार्टी के राष्ट्रीय अध्यक्ष". Amar Ujala. 20 January 2020. Retrieved 20 January 2020.
  4. Ministry of Health & Family Welfare-Government of India. "Cabinet Minister". mohfw.nic.in. Archived from the original on 2019-03-28. Retrieved 2020-06-08.
  5. "Detailed Profile - Shri Jagat Prakash Nadda - Members of Parliament (Rajya Sabha) - Who's Who - Government: National Portal of India". india.gov.in.
  6. "The Biography of Jagat Prakash (J P) Nadda". news.biharprabha.com. 24 May 2014. Retrieved 24 May 2014.
  7. നദ്ദ രാജ്യസഭയിലെ പാർട്ടി നേതാവ്
  8. Taneja, Nidhi (20 January 2020). "JP Nadda: Born in Bihar but Himachali by origin, BJP's new president has a challenge in hand". www.indiatvnews.com (in ഇംഗ്ലീഷ്). Retrieved 20 January 2020.
  9. 9.0 9.1 "Detailed Profile: Shri Jagat Prakash Nadda".
  10. "Jagat Prakash Nadda all set to head BJP". Free Press Journal (in ഇംഗ്ലീഷ്). 31 May 2019. Retrieved 20 February 2020.
  11. https://wap.business-standard.com/article/news-ians/nadda-re-elected-to-rajya-sabha-unopposed-118031500921_1.html
  12. http://jagatprakashnadda.in/about-jp-nadda/
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-08-12. Retrieved 2021-01-21.
  14. 14.0 14.1 14.2 "Jagat Prakash Nadda Biography - About family, political life, awards won, history". www.elections.in. Retrieved 2 January 2020.
  15. Phiroze L. Vincent (November 9, 2014). "21 new Ministers inducted into Modi Cabinet". The Hindu.
  16. https://www.thehindu.com/news/national/who-is-jp-nadda-the-new-bjp-national-president/article30607088.ece
പദവികൾ
മുൻഗാമി Minister of Health and Family Welfare
9 November 2014 - 30 May 2019
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ജെ.പി._നദ്ദ&oldid=4093638" എന്ന താളിൽനിന്ന് ശേഖരിച്ചത്