പി.ബി. അബ്ദുൾ റസാക്ക്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(പി.ബി. അബ്ദുൾ റസാഖ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിമൂന്ന്, പതിനാല് കേരള നയമ സഭകളിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗമായിരുന്നു പി.ബി. അബ്ദുൾ റസാക്ക് (01 ഒക്ടോബർ 1955 - 20 ഒക്ടോബർ 2018). മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.
പി.ബി. അബ്ദുൾ റസാക്ക് | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം. | |
ഓഫീസിൽ മേയ് 14 2011 – ഒക്ടോബർ 20 2018 | |
മുൻഗാമി | സി.എച്ച്. കുഞ്ഞമ്പു |
പിൻഗാമി | എം.സി. കമറുദ്ദീൻ |
മണ്ഡലം | മഞ്ചേശ്വരം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചെങ്കള,കാസർഗോഡ് | ഒക്ടോബർ 1, 1955
മരണം | 20 ഒക്ടോബർ 2018 കാസർഗോഡ് | (പ്രായം 63)
രാഷ്ട്രീയ കക്ഷി | മുസ്ലിം ലീഗ് |
പങ്കാളി(കൾ) | സഫിയ അബ്ദുൾ റസാക്ക് |
കുട്ടികൾ | 4 |
മാതാപിതാക്കൾ |
|
വസതി(കൾ) | കാസർഗോഡ് |
As of ജൂൺ 22, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ തിരുത്തുക
ബീരാൻ മൊയ്തീൻ ഹാജിയുടെയും ബീഫാത്തിമയുടെയും മകനായി കാസർഗോഡ്, ചെങ്കളയിൽ ജനിച്ചു. ഒൻപതാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. മുസ്ലീം യൂത്ത് ലീഗിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. നെല്ലിക്കാട്ടെ പി. ബീരാൻ മൊയ്തീൻ ഇംഗ്ലീഷ് മീഡിയം ഹയർസെക്കണ്ടറി സ്കൂളിന്റെയും അംബേദ്ക്കർ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെയും ചെയർമാനായും ചെങ്കള എ.എൽ.പി.സ്കൂളിന്റെയും മാനേജരായും പ്രവർത്തിച്ചു.[1] 2018 ഒക്ടോബര് 20 നു പി ബി അബ്ദുൽ റസാഖ് അന്തരിച്ചു.
തിരഞ്ഞെടുപ്പുകൾ തിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | മഞ്ചേശ്വരം നിയമസഭാമണ്ഡലം | പി.ബി. അബ്ദുൾ റസാഖ് | മുസ്ലീം ലീഗ്, യു.ഡി.എഫ് | കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ) | ബി.ജെ.പി., എൻ.ഡി.എ. |
2011 | മഞ്ചേശ്വരം നിയമസഭാമണ്ഡലം | പി.ബി. അബ്ദുൾ റസാഖ് | മുസ്ലീം ലീഗ്, യു.ഡി.എഫ് | കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ) | ബി.ജെ.പി., എൻ.ഡി.എ. |
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-07-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-26.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.niyamasabha.org