കെ.എൻ.എ. ഖാദർ
കേരള നിയമസഭയിയിൽ വേങ്ങര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പ്രവർത്തകനുമാണ് കെ.എൻ.എ. ഖാദർ. 2017 മുതൽ വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇദ്ദേഹം 2001ൽ കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്[1][2]
കെ.എൻ.എ. ഖാദർ | |
---|---|
കേരള നിയമസഭാംഗം | |
ഓഫീസിൽ ഒക്ടോബർ 11 2017 – മേയ് 3 2021 | |
മുൻഗാമി | പി.കെ. കുഞ്ഞാലിക്കുട്ടി |
പിൻഗാമി | പി.കെ. കുഞ്ഞാലിക്കുട്ടി |
മണ്ഡലം | വേങ്ങര |
ഓഫീസിൽ മേയ് 14 2011 – മേയ് 12 2016 | |
പിൻഗാമി | അബ്ദുൽ ഹമീദ് പി. |
മണ്ഡലം | വള്ളിക്കുന്ന് |
ഓഫീസിൽ മേയ് 16 2001 – മേയ് 12 2006 | |
മുൻഗാമി | പി.കെ.കെ. ബാവ |
പിൻഗാമി | കെ. മുഹമ്മദുണ്ണി ഹാജി |
മണ്ഡലം | കൊണ്ടോട്ടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മലപ്പുറം | 1 ജനുവരി 1950
രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് |
പങ്കാളി | സാബിറ പൂവഞ്ചേരി |
കുട്ടികൾ | നാല് മകൻ, ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി | മലപ്പുറം |
As of ജൂലൈ 9, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകഅലവി മുസ്ല്യാരുടെയും ഏലച്ചോള ഐഷയുടെയും മകനായി 1950 ജനവരി 1 ന് മലപ്പുറം ജില്ലയിലെ വടക്കേമണ്ണയിൽ ജനിച്ചു. 1970-ൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1974 - ലെ കാലിക്കറ്റ് സർവ്വകലശാല കലാമത്സരത്തിൽ മികച്ച പ്രാസംഗികനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. സി.പി.ഐയുടെ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമായി പ്രവർത്തിച്ചു. 1987-ൽ മുസ്ലിം ലീഗിൽ ചേർന്നു.[3]
അവലംബങ്ങൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-04. Retrieved 2018-09-26.
- ↑ "Malappuram must be bifurcated, says K.N.A Khader". Madhyamam. December 24, 2013. Retrieved 12 May 2016.
- ↑ https://web.archive.org/web/20160604015440/http://www.niyamasabha.org/codes/13kla/mem/k_n_a_khader.htm