കാവാലം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ഒരു ഗ്രാമമാണ് കാവാലം.[1] ആലപ്പുഴ ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തിയിലാണ് കാവാലം സ്ഥിതിചെയ്യുന്നത്. ആലപ്പുഴനഗരത്തിൽ‍നിന്ന് 24 കിലോമീറ്റർ അകലെയാണ് കാവാലം സ്ഥിതിചെയ്യുന്നത്. ചങ്ങനാശേരിയിൽ നിന്ന് 13 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. നീലംപേരൂർ, കൈനടി, ചെറുകര,ഈര, കൈനകരി, കണ്ണാടി, പുളിങ്കുന്ന് ,നാരകത്തറ, വെളിയനാട് എന്നിവയാണ് ചുറ്റുമുള്ള ഗ്രാമങ്ങൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള പളളിയറക്കാവ് ദേവീക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധാലയമാണ്. പ്രകൃതി മനോഹരമായ കാവാലത്ത് നിരവധി പുഴകളും പാടങ്ങളും കായൽ നിലങ്ങളുമുണ്ട്

കാവാലം
ഗ്രാമം
കുളക്കൊക്ക്, കാവാലത്തുനിന്ന് ഒരു ദൃശ്യം
കുളക്കൊക്ക്, കാവാലത്തുനിന്ന് ഒരു ദൃശ്യം
Coordinates: 9°29′0″N 76°26′0″E / 9.48333°N 76.43333°E / 9.48333; 76.43333
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-66

പമ്പാനദി വേമ്പനാട് കായലിലേക്ക് ഒഴുകിയെത്തുന്ന പ്രധാന കൈവഴി കളിലൊന്ന് കാവാലം ഗ്രാമത്തിലൂടെയാണ് . കാവാലം ഗ്രാമത്തെ രണ്ട് കരകളാക്കിയാണ് നദി ഒഴുകുന്നത്. ഇത് ആർ ബ്ലോക്ക് ഭാഗത്തെത്തി വേമ്പനാട് കായലിൽ സംഗമിക്കുന്നു.

പ്രകൃതിഭംഗി

തിരുത്തുക

പമ്പാനദി കാവാലം ഗ്രാമത്തിലൂടെ ഒഴുകി വേമ്പനാട്ടുകായലിൽ ചേരുന്നു. അതുകൊണ്ട് പ്രകൃതിരമണീയമായ അനേകം പ്രദേശങ്ങൾകൊണ്ട് സമ്പന്നമായ ഗ്രാമമാണ് കാവാലം. അനേകം സിനിമകൾക്ക് കാവാലം പശ്ചാത്തലമായിട്ടുണ്ട്.

കായലുകളും അവയിലേക്കുള്ള കനാലുകളും നിറഞ്ഞതാണ് കാവാലത്തിന്റെ ഭൂപ്രകൃതി. കുട്ടനാടിന്റെ വയലേലകളും കനാലുകളിലൂടെയുള്ള വഞ്ചികളും കാവാലത്തെ മനോഹരമാക്കുന്നു. കേരളത്തിന്റെ സാംസ്കാരിക വൈവിദ്ധ്യത്തിന്റെ ഭാഗമാണ് കാവാലം.

ചരിത്രം

തിരുത്തുക

നിരവധി കാവും കുളങ്ങളുമുണ്ടായിരുന്ന പ്രദേശമായിരുന്നു കാവാലം. കാവും അളവുമുള്ള പ്രദേശം എന്നതിനാൽ കാവാളം എന്ന പേര് രൂപാന്തരപ്പെട്ട് കാവാലം ആയി എന്നാണ് പറയപ്പെടുന്നത്.

പഴയകാലത്ത് വഞ്ചികളിലൂടെയും ബോട്ടുകളിലൂടെയും മാത്രമേ കാവാലത്ത് എത്തിച്ചേരാൻ കഴിയുമായിരുന്നുള്ളു. എന്നാൽ ഇപ്പോൾ കാവാലം ജങ്കാർ സർവീസ് നടത്തുന്ന കൊണ്ട് കാവാലം ചെറുകര വഴികോട്ടയത്ത് പോകാൻ എളുപ്പമാണ് അതുപോലെതന്നെ കാപാലത്തു നിന്നും എ സി റോഡ് വഴി ചങ്ങനാശ്ശേരി ആലപ്പുഴ എവിടെ പോകാനും എളുപ്പമാർഗം ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്ഫലകം:AC Road അതിലെ ഒരു പ്രധാന റോഡാണ് മങ്കൊമ്പ് കാവാലം റോഡ് അതു കൂടാതെ അഞ്ച് കനാലുകളുടെ സംഗമസ്ഥാനമാണ് കാവാലത്തെ സവിശേഷമാക്കുന്നത്. ഇത് വളരെ വ്യത്യസ്തമായ ഒരു കാഴ്ച പ്രദാനം ചെയ്യുന്നു. കായൽ കുത്തി നിലമൊരുക്കുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്

ചുണ്ടൻ വള്ളം കളി

തിരുത്തുക

കാവാലം ചുണ്ടൻ എന്ന ചുണ്ടൻവള്ളം കാവാലം ഗ്രാമത്തിന്റെയാണ്. അഞ്ച് തവണ നെഹ്റു ട്രോഫി നേടിയിട്ടുള്ള കാവാലം ചുണ്ടൻ ഇപ്പോൾ മത്സര രംഗത്തില്ല. 1960- ൽ പുറത്തിറങ്ങിയ സിനിമാഗാനമായ "കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ" എന്ന ഗാനത്തിൽ കാവാലം ചുണ്ടനെപ്പറ്റിയുള്ള പരാമർശമുണ്ട്. കാവാലം ചുണ്ടൻ എന്ന പേരിലും സിനിമയുണ്ട്. നിരവധി ജലമേളകളിൽ ഈ ചുണ്ടൻ വിജയം നേടിയിട്ടുണ്ട്

പ്രധാന വ്യക്തികൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാവാലം&oldid=3981439" എന്ന താളിൽനിന്ന് ശേഖരിച്ചത്