പുളിങ്കുന്ന്

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

പുളിങ്കുന്ന് (Pulincunnoo) ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്. ഇത് പുളിങ്കുന്നു ഗ്രാമ പഞ്ചായത്തിന്റെ ഭാഗവുമാണ്. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമാണിത്. പരസ്പര ബന്ധിതമായ കനാലുകൾ എല്ലായിടത്തുമുണ്ട്. തടാകങ്ങൾ, കായലുകൾ, തോടുകൾ, കൊച്ചു ദ്വീപുകൾ എന്നിവയാണ് ഭൂപ്രകൃതി. നെൽക്കൃഷിയാണ് പ്രധാനകൃഷി. മത്സ്യബന്ധനം പ്രധാന തൊഴിലാണ്. തെങ്ങാണ് കൃഷിയിൽ രണ്ടാമത്. ടൂറിസം മേഖലയിൽ ഈ പ്രദേശം വളർന്നുകഴിഞ്ഞു.

അതിരുകൾ

തിരുത്തുക

കിഴക്കുഭാഗത്ത് പുത്തൻതോടും തെക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ മണിമലയാറും, വടക്കുഭാഗത്ത് മണിമലയാറിന്റെ കൈവഴിയായ കാവാലം ആറും സ്ഥിതി ചെയ്യുന്നു.

ജനസംഖ്യ

തിരുത്തുക

പമ്പാ നദിയുടെ ഡെൽറ്റയിലാണ് പുളിങ്കുന്ന് കിടക്കുന്നത്. പുളിങ്കുന്ന് കുട്ടനാട്ടിലെ താഴ്ന്ന പ്രദേശമാണ്. ഒരു ദ്വീപാണിത്. അടുത്തകാലത്ത് റോഡുകൾ വന്നുവെങ്കിലും, പുഴയ്ക്കു കുറുകെ കടന്നു പോകുവാൻ പുളിങ്കുന്ന്ഇ ആശുപത്രി പാലാവും, മംഗബിൽ നിന്നും ഉള്ള പുതിയ പലവും, കിടങ്കരയിൽ നിന്നും ഉള്ള റോഡും പണ്ടുമുതലേ ഉള്ള ഒരു ജംഗർ സർവിസും ഉപയോഗിക്കുന്നു . ആലപ്പുഴ , തിരുവല്ല,കോട്ടയംതുടങ്ങിയ സ്ഥലങ്ങളിൽ നിന്നും KSRTC ബസ് സൗകര്യം ഇപ്പോൾ ലഭ്യമാണ്.

അടുത്തുള്ള പ്രധാന സ്ഥലങ്ങൾ

തിരുത്തുക
 • പുന്നക്കുന്നം
 • കൈനടി
 • ചെറുകര
 • വെളിയനാട്
 • കിടങ്ങറ
 • മങ്കൊമ്പ്
 • പള്ളിക്കൂട്ടുമ്മ
 • മണലാടി
 • രാമൻകരി
 • മിത്രക്കരി
 • വേഴപ്ര
 • ചമ്പക്കുളം
 • കുന്നംകരി
 • കണ്ണാടി
 • കാവാലം
 • നെടുമുടി
 • ചേന്നംകരി
 • പൊങ്ങ
 • പണ്ഡാരക്കുളം
 • പള്ളാത്തുരുത്തി
 • വേണാട്ടുകാട്
 • കുട്ടമംഗലം
 • വാലടി
 • കൈനകരി *തുറവശ്ശേരി *കായൽപുറം *ചർത്യാകരി *പുത്തൻ കായൽ *എടത്വ *കുന്നുമ്മ *വിയപുരം [1]

പ്രധാന റോഡുകൾ

തിരുത്തുക
 • കിടങ്ങറ-മങ്കൊമ്പ് റോഡ്
 • തുറവശ്ശേരി-കായൽപ്പുറംപള്ളി റോഡ്
 • മങ്കൊമ്പ്-ചകത്യാകരി റോഡ്*
 • മങ്കൊമ്പ്-കാവാലം റോഡ് *മങ്കൊമ്പ് തുറവശ്ശേരി റോഡ് *പുളിങ്കുന്ന്-കായൽപ്പുറം റോഡ് *പുളിങ്കുന്ന്-കാവാലം റോഡ് *മങ്കൊമ്പ്-പുളിങ്കുന്ന് റോഡ്

മലയാളം, ഹിന്ദി, ഇംഗ്ലീഷ്,

ബംഗാളി, തമിഴ് തെലുങ്ക്'

വിദ്യാഭ്യാസം

തിരുത്തുക

പുളിങ്കുന്നിൽ ഒരു എഞ്ചിനീയറിങ്ങ് കോളേജ് ഉണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു. Cochin University College of Engineering Kuttanadu CUCEK എന്നിത് അറിയപ്പെടുന്നു.1999ൽ ഇതു സ്ഥാപിച്ചു.[2]

പുളുങ്കുന്നു ഒരു ഹയർ സെക്കണ്ടറി സ്കൂൾ, 2 ഹൈസ്കൂളുകൾ, ഒരു CBSE സ്കൂൾ, 5 പ്രൈമറി സ്കൂളുകൾ, ഒരു സ്വകാര്യ കോളേജ് എന്നിവയും ഒരുITC ഉണ്ട്

 1. https://www.google.com/maps/@9.450906,76.4457309,14z?hl=en-US
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-20. Retrieved 2016-12-17.
"https://ml.wikipedia.org/w/index.php?title=പുളിങ്കുന്ന്&oldid=3918324" എന്ന താളിൽനിന്ന് ശേഖരിച്ചത്