കെ.എം. പണിക്കർ
പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണ് സർദാർ കെ.എം പണിക്കർ. സർദാർ കാവാലം മാധവ പണിക്കർ എന്നാണ് പൂർണ്ണ നാമം.(ജൂൺ 3 ,1895[1] ഡിസംബർ 10, 1963) പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ 1895 ജൂൺ 3 ന് ജനനം. രാജ്യസഭയിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം.[2][3]
കെ.എം. പണിക്കർ | |
---|---|
![]() കെ.എം. പണിക്കർ | |
ജനനം | 1895 ജൂൺ 3 |
മരണം | 1963 ഡിസംബർ 10 |
ദേശീയത | ![]() |
അറിയപ്പെടുന്നത് | പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ |
ആദ്യകാലവും വിദ്യാഭ്യാസവും തിരുത്തുക
ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ച് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടനിൽ നിന്നു നിയമബിരുദവും നേടിയ പണിക്കർ ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുമ്പ് ലണ്ടനിലെ മിഡിൽ ടെംപിൾ ബാറിൽ അഭിഭാഷകനായി പരിശീലനം നേടി.
ഔദ്യോഗിക രംഗത്ത് തിരുത്തുക
ഇന്ത്യയിലേക്ക് മടങ്ങിയ സർദാർ പണിക്കർ ആദ്യം അലീഗഢ് മുസ്ലിം സർവകലാശാലയിലും പിന്നീട് കൊൽക്കൊത്ത സർവകലാശാലയിലും അദ്ധ്യാപകനായി ജോലിചെയ്തു. 1925 ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചു. ചേംബർ ഓഫ് പ്രിൻസസ് ചാൻസലറ്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. പട്ട്യാല സംസ്ഥാനത്തിന്റെയും പിന്നീട് ബികാനീർ സംസ്ഥാനത്തിന്റെയും വിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചു (1944 - 47).
ഇന്ത്യ സ്വതന്ത്രയായപ്പോൾ സർദാർ പണിക്കർക്ക് പല പ്രധാന ചുമതലകളും ഏൽപ്പിക്കപ്പെട്ടു. ചൈന (1948-53),ഫ്രാൻസ് (1956-59) എന്നിവയുടെ അംബാസഡറായി അദ്ദേഹം പ്രവർത്തിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മിഷൻ അംഗമായിരുന്നു അദ്ദേഹം.[4] പിന്നീട് അക്കാദമികരംഗത്തും പ്രവർത്തിച്ച അദ്ദേഹം മരണം വരെ മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്നു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെഎം പണിക്കർ ആയിരുന്നു. സാഹിത്യഅക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
രാജ്യസഭാംഗത്വം തിരുത്തുക
- 1959-1966 : പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തു.
കൃതികൾ തിരുത്തുക
- മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
- ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും (പഠനം)
- രണ്ട് ചൈനകൾ (1955)-Two chinas
- പറങ്കിപ്പടയാളി,
- കേരള സിംഹം (പഴശ്ശിരാജയെക്കുറിച്ച്)
- ദൊരശ്ശിണി
- കല്ല്യാണമൽ
- ധൂമകേതുവിന്റെ ഉദയം
- കേരളത്തിലെ സ്വാതന്ത്ര്യസമരം
- ആപത്ത്ക്കരമായ ഒരു യാത്ര(യാത്രാ വിവരണം)
ഇംഗ്ലീഷ് തിരുത്തുക
- സ്ട്രാറ്റജിക് പ്രോബ്ലംസ് ഓഫ് ഇന്ത്യൻ ഓഷൻ
- ഏഷ്യ ആൻഡ് ദ് വെസ്റ്റേൺ ഡോമിനൻസ്
- പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടിസസ് ഒാഫ് ഡിപ്ലോമസി
- കേരള ചരിത്രം
പുറം കണ്ണികൾ തിരുത്തുക
- A tribute to smaller states Archived 2004-11-30 at the Wayback Machine.
അവലംബം തിരുത്തുക
- ↑ "A tribute to smaller states". മൂലതാളിൽ നിന്നും 2004-11-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-01-25.
- ↑ 1952-2012: Full list of Rajya Sabha's nominated members, ibnlive.in
- ↑ സർദാർ കെ എം പണിക്കർ ചരമ ദിനം ഇന്ന്, janamtv.com
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-12-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-12-10.