രസതന്ത്രം

പദാർ‌ഥങ്ങളുടെ ഘടകങ്ങളെയും ഘടനയെയും ഗുണങ്ങളെയും മറ്റു പദാർഥങ്ങളുമായുള്ള പ്രവർത്തനത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം അഥവാ രസായനശാസ്ത്രം. അടിസ്ഥാനപരമായതും പ്രായോഗികവുമായ ശാസ്ത്രീയ പഠനങ്ങളെ മനസ്സിലാക്കുന്നതിന് ഇത് ഒരു അടിസ്ഥാനം നൽകുന്നതിനാൽ ഇതിനെ കേന്ദ്ര ശാസ്ത്രം എന്നും വിളിക്കാറുണ്ട്. ഉദാഹരണത്തിന്, സസ്യരസതന്ത്രം (ബോട്ടണി), ആഗ്നേയ ശിലകളുടെ രൂപീകരണം (ഭൂഗർഭശാസ്ത്രം), എങ്ങനെയാണ് അന്തരീക്ഷ ഓസോൺ, പരിസ്ഥിതി മലിനീകരണം എന്നിവ ഉണ്ടാകുന്നത് (ഇക്കോളജി), ചന്ദ്രനിലെ മണ്ണിന്റെ സ്വഭാവം (ആസ്ട്രോഫിസിക്സ്), എങ്ങനെ മരുന്നുകൾ പ്രവർത്തിക്കുന്നു (ഫാർമക്കോളജി), ഒരു കുറ്റകൃത്യം ചെയ്താൽ എങ്ങനെയാണ് ഡിഎൻഎ തെളിവുകൾ ശേഖരിക്കുന്നത് (ഫോറൻസിക്) ഇതിലെല്ലാം രസതന്ത്രം വിശദീകരിക്കുന്നുണ്ട്.

ഇന്ന് നവംബർ 5, 2024

അസറ്റിക് അമ്ലം'

അസറ്റിക് അമ്ലം
അസറ്റിക് അമ്ലം

ദുർബല അമ്ലമായ ഒരു ഓർഗാനിക് സംയുക്തമാണ് അസറ്റിക് അമ്ലം. ഇതിൻറെ രാസസമവാക്യം CH3COOH ആണ്. ശുദ്ധമായ അസറ്റിക് അമ്ലം നിറമില്ലാത്ത ദ്രാവകമായി കാണപ്പെടുന്നു. ഇത് 16.5 ഡിഗ്രി സെൽഷ്യസിൽ ഖനീഭവിക്കുമ്പോൾ നിറമില്ലാത്ത ക്രിസ്റ്റലാകൃതിയുള്ള ഖരമായി മാറുന്നു.

വ്യാവസായിക രസതന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കെമിക്കൽ റീഏജൻറുകളിലൊന്നായ അസറ്റിക് അമ്ലം ലളിതമായ കാർബോക്സിലിക് അമ്ലങ്ങളിലൊന്നാണ്. ശീതള പാനീയങ്ങളിലുപയോഗിക്കുന്ന പോളിഎഥിലീൻ ടെറാഫ്താലേറ്റ്, ഫോട്ടോഗ്രാഫിക് ഫിലിമിലുപയോഗിക്കുന്ന സെല്ലുലോസ് അസറ്റേറ്റ്, മരപ്പശയിൽ ഉപയോഗിക്കുന്ന പോളിവിനൈൽ ക്ലോറൈഡ് എന്നിവ വ്യാവസായികമായി നിർമ്മിക്കാൻ അസെറ്റിക് അമ്ലം ഉപയോഗിക്കുന്നു.

...പത്തായം കൂടുതൽ വായിക്കുക...

നിങ്ങൾക്കറിയാമോ...

........ചൂടുള്ള ഒരു മുറിയിൽ വച്ചിരിക്കുന്ന ഒരു പാത്രത്തിലെ ഐസ് ഉരുകുന്നത് എൻട്രോപ്പി കൂടുന്നതിന്റെ ഒരു ഉദാഹരണമാണ്. 1862 ൽ റുഡോൾഫ് ക്ലോഷ്യസാണ് ഈ ഉദാഹരണം അവതരിപ്പിച്ചത്. ഐസിലെ തന്മാത്രകളുടെ ഡിസൻറഗേഷൻ കൂടുന്നതു മൂലമാണ് ഐസ് ഉരുകുന്നത്.

........ സെല്ലുലോസ് നൈട്രേറ്റും കർപ്പൂരവും സംയോജിപ്പിച്ച് കിട്ടിയ സെല്ലുലോയ്ഡ് ആണ് ആദ്യത്തെ തെർമോപ്ലാസ്റ്റിക്.

.......രസതന്ത്രത്തിന്റെ ആദിമരൂപമാണ് ആൽകെമി. ഇന്ത്യയിലിത് രസവാതം എന്നും അറിയപ്പെട്ടിരുന്നു.

.......അമീഥിസ്റ്റ് ക്രിസ്റ്റലുകളുടെ നീലലോഹിത നിറം ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ടാണെന്നും, ഹൈഡ്രോകാർബൺ, ടൈറ്റാനിയം, മാംഗനീസ് എന്നിവയുടെ സങ്കലനം കൊണ്ടാണെന്നും അഭിപ്രായപ്പെടുന്നു.

........ .അമേരിക്കൻ ശാസ്ത്രജ്ഞനായ ബ്രാഡ് പിറ്റൽ ആണ് സോളാർ പാനൽ കണ്ടുപിടിച്ചത്.

.......128Te എന്ന ടെലൂറിയം ഐസോടോപ്പ് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള എല്ലാ റേഡിയോആൿറ്റീവ് ഐസോടോപ്പുകളിലും വച്ച് ഏറ്റവും ഉയർന്ന അർധായുസ്സുള്ളതാണ് (2.2 × 1024 വർഷങ്ങൾ).

.......ഓ-മൈ-ഗോഡ് കണം ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന ഊർജ്ജസ്വലമായ കോസ്മിക് കിരണമാകുന്നു.

കൂടുതൽ കൗതുക കാര്യങ്ങൾ...

പുതിയ ലേഖനങ്ങൾ...

കൽക്കണ്ടം

കൽക്കണ്ടം
ഖണ്ഡശർക്കര എന്ന സംസ്കൃത വാക്കിൽ നിന്നാണ് കൽക്കണ്ടം എന്ന പേർ ലഭിച്ചത്.>>>

...പത്തായം

രസതന്ത്രം വാർത്തകൾ

ഫെബ്രുവരി , 2019

ദ്രാവക ഒഴുക്ക് നിയന്ത്രിക്കാനും കണങ്ങളെ സംഘടിപ്പിക്കാനും പുതിയ രീതി അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിക്കുന്നു.(1)(2)
രസതന്ത്രജ്ഞന്മാർ ഫ്ലൂറിനേറ്റെഡ് പിപിരിഡിൻ നിർമ്മിക്കുന്നതിനുള്ള പുതിയ സിന്തസിസ് മെഥേഡ് വികസിപ്പിക്കുകയുണ്ടായി.(1)(2)
'വണ്ടർ മെറ്റീരിയൽ' ഗ്രാഫിൻ ഹുമിഡ് കണ്ടീഷനിൽ വ്യത്യാസം വരുത്തുന്നു.(1)(2)
കൂടുതൽ വാർത്തകൾ

വർഗ്ഗങ്ങൾ

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ രസതന്ത്രലേഖനങ്ങളെ കുറിച്ചു കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും വിക്കിപീഡിയ:രസതന്ത്ര വിക്കിപദ്ധതിയിൽ അംഗമാകൂ

തിരഞ്ഞെടുത്ത വാക്ക്

പാസ്കൽ (ഏകകം)

ബാരോമീറ്ററിൽ പരീക്ഷണങ്ങൾ ചെയ്ത ബ്ലെയ്സ് പാസ്കലിന്റെ പേരിലാണ് ഈ ഏകകം അറിയപ്പെടുന്നത്. 1971ൽ 14ലാമത് അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം എസ്. ഐ യൂണിറ്റിലെ ന്യൂട്ടൺ പെർ സ്ക്വയർ മീറ്ററിനു (N/m2) പകരമായി അംഗീകരിച്ചു.
കൂടുതലറിയാൻ...

Purge server cache

"https://ml.wikipedia.org/w/index.php?title=കവാടം:രസതന്ത്രം&oldid=3096800" എന്ന താളിൽനിന്ന് ശേഖരിച്ചത്