ഉത്ക്രമം

(എൻട്രോപ്പി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു താപഗതിക പ്രവർത്തനത്തിൽ പ്രയോജനകരമായ പ്രവർത്തിക്ക് ലഭ്യമല്ലാത്ത ഊർജ്ജത്തിന്റെ അളവിനെയാണ് എൻട്രോപ്പി എന്നുപറയുന്നത്. അതായത് ഒരു വ്യൂഹത്തിന്റെ ക്രമരാഹിത്യത്തിന്റെ അളവിനെയാണ്‌ താപഗതികം, സാംഖ്യികബലതന്ത്രം എന്നിവയിൽ എൻട്രോപ്പി (Entropy) അഥവാ ഉത്ക്രമം എന്നുവിളിക്കുന്നത്. ഒരു വ്യൂഹത്തിൽ ക്രമരാഹിത്യം വർദ്ധിക്കുന്നത് അതിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ മാറ്റമില്ലാത്തതാണെന്നതിന്റെ സൂചനയാണ്. അതായത് ഉത്ക്രമം കൂടുമ്പോൾ ഊർജ്ജം വ്യൂഹത്തിൽനിന്ന് നഷ്ടപ്പെടുന്നതുകൊണ്ട് അങ്ങനെയുള്ള വ്യതിയാനങ്ങൾ മാറ്റാൻ കഴിയില്ല.

റുഡോൾഫ് ക്ലോഷ്യസ്, ഉത്ക്രമത്തിന്റെ ഉപജ്ഞാതാവ്
ചൂടുള്ള ഒരു മുറിയിൽ വച്ചിരിക്കുന്ന ഒരു പാത്രത്തിലെ ഐസ് ഉരുകുന്നത് എൻട്രോപ്പി കൂടുന്നതിന്റെ ഒരു ഉദാഹരണമാണ്. 1862 ൽ റുഡോൾഫ് ക്ലോഷ്യസാണ് ഈ ഉദാഹരണം അവതരിപ്പിച്ചത്. ഐസിലെ തന്മാത്രകളുടെ ഡിസ്ഗ്രഗേഷൻ കൂടുന്നതു മൂലമാണ് ഐസ് ഉരുകുന്നത്.


താപഗതികത്തിലെ രണ്ടാം നിയമത്തിലാണ് എൻട്രോപ്പി നിർവ്വചിച്ചിരിക്കുന്നത്. താപഗതികത്തിലെ രണ്ടാം നിയമപ്രകാരം ഒരു അടഞ്ഞവ്യൂഹത്തിലെ എൻട്രോപ്പി എല്ലായ്പ്പോഴും കൂടിക്കൊണ്ടേ ഇരിക്കും. ഒരു വ്യൂഹത്തിലെ താപഊർജ്ജം എപ്പോഴും ഉയർന്ന ഊഷ്മാവിൽനിന്നും താഴ്ന്ന ഊഷ്മാവിലേക്ക് എപ്പോഴും പ്രവഹിച്ചുകൊണ്ടേഇരിക്കും.

ജൂൾപ്രതികെൽവിനായാണ് (Jules/Kelvin) ഉത്ക്രമം (എൻട്രോപ്പി) അന്താരാഷ്ട്ര അളവുരീതിയിൽ നിർണ്ണയിക്കുന്നത്.

എൻട്രോപ്പിയ എന്ന് ഗ്രീക്ക് വാക്കിൽനിന്ന് 1865 ൽ റുഡോൾഫ് ക്ലോഷ്യസാണ് എൻട്രോപ്പി എന്ന പദം നിർമ്മിച്ചത്.

ചരിത്രം തിരുത്തുക

നിർവ്വചനം തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉത്ക്രമം&oldid=2281050" എന്ന താളിൽനിന്ന് ശേഖരിച്ചത്