ഹൈഡ്രോകാർബണുകൾ
കാർബണും, ഹൈഡ്രജനും അടങ്ങിയ കാർബണിക സംയുക്തങ്ങളെ ഹൈഡ്രോകാർബണുകൾ എന്ന് പറയുന്നു.
വിവിധതരം ഹൈഡ്രോകാർബണുകൾ
തിരുത്തുകഐ.യു.പി.എ.സി. എന്ന സംഘടനയാണ് ഹൈഡ്രോകാർബണുകളെ തരംതിരിച്ചത്.
കാർബൺ ആറ്റങ്ങൾക്ക് ഇടയിൽ ഏക ബന്ധനം മാത്രം നിലനിൽക്കുന്ന ഹൈഡ്രോകാർബണുകളെ ആൽക്കെയ്ൻ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നു ഉദാഹരണം : മീഥെയ്ൻ , ഈഥെയ്ൻ, പ്രൊപെയ്ൻ തുടങ്ങിയവ
രണ്ടു കാർബൺ ആറ്റങ്ങൾക്ക് ഇടയിൽ ഒരു ദ്വിബന്ധനം എങ്കിലും നിലനിൽക്കുന്ന ഹൈഡ്രോകാർബണുകളെ ആൽക്കീനുകൾ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നു ഉദാഹരണം : ഈഥീൻ , പ്രോപീൻ തുടങ്ങിയവ
രണ്ടു കാർബൺ ആറ്റങ്ങൾക്ക് ഇടയിൽ ഒരു ത്രിബന്ധനം എങ്കിലും നിലനിൽക്കുന്ന ഹൈഡ്രോകാർബണുകളെ ആൽക്കൈനുകൾ എന്ന പൊതു നാമത്തിൽ അറിയപ്പെടുന്നു ഉദാഹരണം : ഈതൈൻ (അസറ്റ ലീൻ ) , പ്രൊപൈൻ തുടങ്ങിയവ
പൊതുസൂത്രവാക്യം
തിരുത്തുക- ആൽക്കെയ്ൻ → CnH2n+2
- ആൽക്കീൻ → CnH2n
- ആൽക്കൈൻ → CnH2n-2
രാസപ്രവർത്തനങ്ങൾ
തിരുത്തുകഹൈഡ്രോകാർബണുകൾ അഞ്ച് തരത്തിലുള്ള രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
ആദേശരാസപ്രവർത്തനം
തിരുത്തുകഹൈഡ്രോകാർബണുകളിൽ നിന്നും ഹൈഡ്രജനെ മാറ്റി മറ്റ് ആറ്റങ്ങളോ ആറ്റം ഗ്രൂപ്പികളോ വരുന്ന പ്രവർത്തനമാണ് ആദേശരാസപ്രവർത്തനം.
ജ്വലനം
തിരുത്തുകഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് CO2ഉം H2O ഉം ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം.
താപീയ വിഘടനം
തിരുത്തുകഹൈഡ്രോകാർബണുകൾ വായുവിന്റെ അസാന്നിദ്ധ്യത്തിൽ ചൂടാകുമ്പോൾ ഭാരം കുറഞ്ഞ തന്മാത്രകളായി വിഘടിക്കുന്ന പ്രവർത്തനമാണ് താപീയ വിഘടനം.
അഡീഷൻ പ്രവർത്തങ്ങൾ
തിരുത്തുകഅപൂരിത ഹൈഡ്രോകാർബണുകൾ പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തനമാണ് അഡീഷൻ പ്രവർത്തനം.
പോളിമറൈസേഷൻ
തിരുത്തുകഅനേകം മോണോമറുകൾ കൂടിച്ചേർന്ന് അനുകൂല ഊഷ്മാവിലും മർദ്ദത്തിലും പോളിമറായിമാറുന്ന പ്രവർത്തനമാണ് പോളിമറൈസേഷൻ.
രാസപ്രവർത്തനത്തിന്റെ പേര് | സംയുക്തം | കൂടിച്ചേരുന്ന തന്മാത്ര | രാസസമവാക്യം - അഭികാരകങ്ങളും ഉത്പന്നങ്ങളും | |
---|---|---|---|---|
1 | ആദേശരാസപ്രവർത്തനം |
CH4( മീഥെയ്ൻ ) |
Cl2 (ക്ലോറിൻ) |
CH4 + Cl2 → CH3Cl + HCl |
2 | ജ്വലനം |
CH4 |
O2 |
CH4 + 2 O2 → CO2 + 2 H2O |
3 | താപീയ വിഘടനം |
CH3-CH2-CH3 |
ചൂടാക്കുന്നു |
CH3-CH2-CH3 → CH4 + CH2=CH2 |
4 | അഡീഷൻ പ്രവർത്തങ്ങൾ |
CH2=CH2 |
H2 |
CH2=CH2 + H2 → CH3-CH3 |
5 | പോളിമറൈസേഷൻ |
CH2=CH2 (എഥീൻ) |
n(അനേകം) |
n CH2=CH2 → [-CH2=CH2-]n (പോളി എഥിലീൻ) |
ഉപയോഗം
തിരുത്തുകലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഊർജ്ജസ്രോതസ്സുകളിൽ ഒന്നാണ് ഹൈഡ്രോകാർബണുകൾ.