കക്കാട് മഹാഗണപതിക്ഷേത്രം

കേരളത്തിൽ, തൃശ്ശൂർ ജില്ലയിൽ കുന്നംകുളം പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കക്കാട് മഹാഗണപതിക്ഷേത്രം. കേരളത്തിൽ ഗണപതി പ്രധാനദേവനായി വരുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഗണപതിയ്ക്കൊപ്പം ശിവസ്വരൂപമായ വേട്ടേയ്ക്കരനും കുടികൊള്ളുന്നു. ഇടത്തോട്ട് തുമ്പിക്കൈ നീട്ടിയ അപൂർവ്വപ്രതിഷ്ഠയാണ് ഇവിടത്തെ ഗണപതിഭഗവാൻ. കക്കാട് രാജപരമ്പരയുടെ കുടുംബക്ഷേത്രമായ ഇവിടെ വച്ചാണ് 'കക്കാട് കാരണവപ്പാട്' എന്ന് സ്ഥാനപ്പേരുള്ള രാജാവിന്റെ അരിയിട്ടുവാഴ്ച നടത്തിയിരുന്നത്. ഈ സ്ഥാനം അലങ്കരിച്ചിരുന്ന മണക്കുളം കുഞ്ഞുണ്ണിരാജയും, അനന്തരവൻ മുകുന്ദ രാജയും മഹാകവി വള്ളത്തോൾ നാരായണമേനോനും ചേർന്ന് കേരളകലാമണ്ഡലം ആദ്യം തുടങ്ങിയത് ഈ ക്ഷേത്രത്തിനടുത്താണ്. ഈ ക്ഷേത്രത്തിലെ മംഗല്യപൂജ പ്രസിദ്ധമാണ്. ഗണപതികല്യാണം പോലെ നീണ്ടുപോകുന്ന വിവാഹബന്ധമുള്ളവർ ഇവിടെ വന്ന് ഈ പൂജ നടത്തിയാൽ ഉത്തമമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മീനമാസത്തിൽ തിരുവാതിര ആറാട്ടായി ആറുദിവസം ഉത്സവവും, ചിങ്ങമാസത്തിലെ വിനായക ചതുർഥിയുമാണ് ഇവിടത്തെ ആണ്ടുവിശേഷങ്ങൾ. കൂടാതെ, 12008 നാളികേരം ഉടച്ചുള്ള വേട്ടേയ്ക്കരൻ പാട്ടും പ്രധാന ആണ്ടുവിശേഷമാണ്.

ഐതിഹ്യംതിരുത്തുക

ചരിത്രംതിരുത്തുക

ക്ഷേത്രനിർമ്മിതിതിരുത്തുക

ക്ഷേത്രപരിസരവും മതിലകവുംതിരുത്തുക

ശ്രീകോവിൽതിരുത്തുക

നാലമ്പലംതിരുത്തുക