മണക്കുളം മുകുന്ദ രാജ
കേരളകലാമണ്ഡലത്തിന്റെ സ്ഥാപകരിൽ ഒരാളാണ് മണക്കുളം മുകുന്ദ രാജ. 1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് കേരളകലാമണ്ഡലത്തിന് രൂപം കൊടുത്തത്.
ജീവിതരേഖ തിരുത്തുക
തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തെ മണക്കുളം കോവിലകത്തിലെ അംഗമായിരുന്നു മുകുന്ദരാജ.
സംഭാവനകൾ തിരുത്തുക
വള്ളത്തോൾ നാരായണ മേനോനൊപ്പം കേരളകലാമണ്ഡലം സ്ഥാപിക്കാൻ മുൻകൈ എടുത്ത മുകുന്ദ രാജ വടക്കാഞ്ചേരി അമ്പലപുരത്ത് ദേശീയ വിദ്യാലയവും സ്ഥാപിച്ചിട്ടുണ്ട്.[1]
കഥകളി ഉൾപ്പടെയുള്ള കേരളീയ കലകളുടെ സംരക്ഷണത്തിനായി ഒരു കേന്ദ്രം തുടങ്ങുന്നതിനായി വള്ളത്തോൾ മണക്കുളം വലിയ കുഞ്ഞുണ്ണി രാജയും രാജയുടെ അനന്തരവൻ കൂടിയായ മണക്കുളം മുകുന്ദ രാജയുമായും നടത്തിയ ചർച്ചക്കൊടുവിലാണ് കേരള കലാമണ്ഡലം സ്ഥാപിക്കാൻ തീരുമാനിക്കുന്നത്.[2] 1927-ൽ കോഴിക്കോട്ട് ഒരു ചാരിറ്റബിൾ സൊസൈറ്റിയായി ഇത് രജിസ്റ്റർ ചെയ്തു.[2]
1938-ൽ, കൊച്ചിൻ മഹാരാജാവ് നിളാ നദിയുടെ മനോഹരമായ തീരത്ത് ഒരു ഹെക്ടർ അനുവദിക്കുന്നതിന് മുമ്പ് സ്ഥാപനം തൃശ്ശൂരിനടുത്ത് മുളങ്കുന്നത്തുകാവിൽ മുകുന്ദരാജയുടെ ഉടമസ്ഥതയിലുള്ള ശ്രീനിവാസം ബംഗ്ലാവിൽ കുറച്ചു കാലം പ്രവർത്തിച്ചിരുന്നു.[2] ഭാഷയുടെയും മതത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം കഥകളിയെ ജനകീയമാക്കാൻ വള്ളത്തോളും മുകുന്ദരാജയും വിപുലമായ പര്യടനങ്ങൾ നടത്തിയിട്ടുണ്ട്.[2]
അംഗീകാരങ്ങൾ തിരുത്തുക
മുകുന്ദ രാജയുടെ പേരിൽ കേരള കലാമണ്ഡലം നൽകി വരുന്ന ഒരു വാർഷിക എൻഡോവ്മെൻ്റ് ആണ് മുകുന്ദ രാജ സ്മൃതി പുരസ്‌കാരം.[3]
അവലംബം തിരുത്തുക
- ↑ "മലയാളത്തെ മധുരമാക്കി ബീഹാറി സഹോദരങ്ങൾ". 2022-02-21. ശേഖരിച്ചത് 2023-08-08.
- ↑ 2.0 2.1 2.2 2.3 ജി. എസ്., പോൾ. "Kerala Kalamandalam turns 90". ദ ഹിന്ദു.
- ↑ "കേരള കലാമണ്ഡലം കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു | I&PRD : Official Website of Information Public Relations Department of Kerala". ശേഖരിച്ചത് 2023-08-08.