മണികണ്ഠൻ പട്ടാമ്പിയുടെ കഥയിൽ നിന്ന് 2014 ൽ വിജു വർമ്മ സംവിധാനം ചെയ്ത സജീവ് മാധവൻ നിർമ്മിച്ച മലയാളം ഹാസ്യ ചിത്രമാണ് ഓടും രാജാ ആടും റാണി [1]ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഎഴുതിയ വരികൾക്ക് പ്രമോദ് ചെറുവത്ത് സംഗീതം നൽകി. ഔസേപ്പച്ചൻ പശ്ചാത്തലസംഗീതമൊരുക്കി [2] ചിത്രത്തിൽ മണികണ്ഠൻ പട്ടാമ്പി, ടിനി ടോം, ബിജുക്കുട്ടൻ, അഭിനയിക്കുന്നു. [3] .

ഓടും രാജാ ആടും റാണി
സംവിധാനംവിജു വർമ്മ
നിർമ്മാണംസജീവ് മാധവൻ
രചനമണികണ്ഠൻ പട്ടാമ്പി
തിരക്കഥമണികണ്ഠൻ പട്ടാമ്പി
സംഭാഷണംമണികണ്ഠൻ പട്ടാമ്പി
അഭിനേതാക്കൾമണികണ്ഠൻ പട്ടാമ്പി
ടിനി ടൊം
ബിജുക്കുട്ടൻ
ജോജു
സംഗീതംപ്രമോദ് ചെറുവത്ത്
ഗാനരചനഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ഛായാഗ്രഹണംവിപിൻ ശേഖർ
ചിത്രസംയോജനംസി ആർ വിജയകുമാർ
ബാനർവാഫി ഗ്രൂപ്പ് മിഡിൽ ഈസ്റ്റ്
വിതരണംടീം സിനിമ റിലീസ്
റിലീസിങ് തീയതി
  • 21 നവംബർ 2014 (2014-11-21)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം126 minutes

സംഗ്രഹം

തിരുത്തുക

പാലക്കാടൻ ഗ്രാമമാണ് പശ്ചാത്തലം.ഓരോ ഗ്രാമത്തിലും മാല,ചീപ്പ്വെ കണ്ണാടി,ലിപ്സ്റ്റിക് കച്ചവടം ചെയ്യുന്ന വെങ്കിടിയെന്ന യുവാവ് . തുണിത്തരവുമായി എത്തുന്ന വെങ്കിടി സ്ത്രീകളുടെ ഇടയിലാണ് തന്റെ തുണിക്കച്ചവടം തകൃതിയായി നടത്താറുള്ളത്. കച്ചവടത്തിനായി എത്തുന്ന വീടുകളിലെ അമ്മമാരെ കൈയ്യിലെടുക്കാറുള്ള വെങ്കിടിക്ക് അടുക്കളവരെ കടന്നുചെന്ന് പലപ്പോഴും സ്ത്രീകളുമായി അവിഹിതബന്ധവും ഉണ്ടായിരുന്നു. ആരും നിയന്ത്രിക്കാനില്ലാതെ കള്ളുകുടിയും ചീട്ടുകളിയുമായി സ്വതന്ത്രമായി ജീവിച്ച വെങ്കിടിക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ താൻ ജീവിച്ച ഗ്രാമത്തിൽ നിന്നും മാറി നിൽക്കേണ്ടിവരുന്നു. തന്റെ ലൂണ സ്കൂട്ടറുമായി ഗ്രാമത്തോട് വിടപറയുന്ന വെങ്കിടി മറ്റൊരു ഗ്രാമത്തിലെത്തുന്നു. വിശന്നു വലഞ്ഞ വെങ്കിടി ഗ്രാമത്തിലെ തീറ്റമത്സരത്തിൽ പങ്കെടുത്ത് വിജയിച്ചതോടെ ആ ഗ്രാമത്തിൽ പപ്പൻ ,മായൻ ,കുയിൽ,ചിറ്റമൃത് എന്നിവർ വെങ്കിടിയുടെ ചങ്ങാതിമാരാകുന്നത്. ഇവർ വെങ്കിടിക്ക് താമസിക്കാനൊരു വീട് വാടകയ്ക്ക് ശരിയാക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വെങ്കിടിക്ക് കൂട്ടായി ഗ്രാമത്തിലെ കുംഭകളിക്കാരനായ തംമ്പുരുവും താമസിക്കാനെത്തുന്നു. വീട്ടുജോലികൾ ഒക്കെ ചെയ്ത് സഹായിക്കുന്ന തമ്പുരു വെങ്കിടിയെ നിയന്ത്രിക്കാനും തുടങ്ങി. തമ്പുരുവിന് സ്ത്രൈണഭാവം ഉണ്ടെന്നു മനസ്സിലാക്കിയ വെങ്കിടി വീട്ടുജോലിയ്ക്കായി മാല എന്ന പെൺകുട്ടിയെ കൊണ്ടുവരുന്നു. മാല വരുന്നതോടെ തംമ്പുരുവും മാലയും വെങ്കിടിയെ ഒരുപോലെ സ്നേഹിക്കാൻ തുടങ്ങി. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഓടും രാജ ആടും റാണി പറയുന്നത്.

ക്ര.നം. താരം വേഷം
1 മണികണ്ഠൻ പട്ടാമ്പി തംമ്പുരു
2 ടിനി ടോം വെങ്കിടി
3 ശ്രീലക്ഷ്മി ശ്രീകുമാർ മാല
4 ബിജുക്കുട്ടൻ ചിറ്റമൃത്
5 സുനിൽ സുഖദ മായൻ
6 ജോജു ജോർജ് പപ്പൻ
7 എസ്.പി. ശ്രീകുമാർ കുയിൽ
8 മഞ്ജു സുനിച്ചൻ അംബാൾ
9 അബു സലിം
10 വിജയൻ പെരിങ്ങോട് മുത്തേട്ടൻ
11 സുരഭി ലക്ഷ്മി ത്മബുരുവിന്റെ ഭാര്യ
12 കെ പി എ സി ലീലാമണി തംബുരുവിന്റെ അമ്മ
13 ഇന്ദ്രൻസ് അംബാളിന്റെ ഭർത്താവ്
14 അശോക്‌കുമാർ അമലേന്ദു
15 ദേവിചന്ദന രുക്കു
16 വിജയൻ കാരന്തൂർ പട്ടാളക്കാരൻ വിജയൻ
17 മണി ഷൊർണ്ണൂർ
18 കുളപ്പുള്ളി ലീല അമ്മായി
19 കണ്ണൻ പട്ടാമ്പി ചായക്കടക്കാരൻ
20 മഞ്ജുഷ സജീഷ്
21 കൊച്ചു പ്രേമൻ

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇത്തിരിപ്പൂ ചന്തം പി ജയചന്ദ്രൻ,സുദീപ് കുമാർ,പ്രമോദ് ചെറുവത്ത്,മെറിൻ ഗ്രിഗറി
2 പ്രണയസുധാരസ പി ജയചന്ദ്രൻ

കുറിപ്പുകൾ

തിരുത്തുക
  • സഹ സംവിധായകനായിരുന്ന വിജു വർമ്മ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ഓടും രാജ ആടും റാണി
  • മൺകോലങ്ങൾക്ക് ശേഷം നടൻ കൂടിയായ മണികണ്ഠൻ പട്ടാമ്പി തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രം
  • പ്രശസ്ത ഹാസ്യനടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ നായികയാകുന്നു
  • മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ്‌ നേടിയ അശോക്‌ കുമാറും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട്

പരാമർശങ്ങൾ

തിരുത്തുക
  1. "ഓടും രാജാ ആടും റാണി (2014)". www.malayalachalachithram.com. Retrieved 2020-01-12.
  2. "ഓടും രാജാ ആടും റാണി (2014)". malayalasangeetham.info. Retrieved 2020-01-12.
  3. "ഓടും രാജാ ആടും റാണി (2014)". spicyonion.com. Retrieved 2020-01-12.
  4. "ഓടും രാജാ ആടും റാണി (2014)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-22. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഓടും രാജാ ആടും റാണി (2014)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-12.

ബാഹ്യ ലിങ്കുകൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

ഓടും രാജാ ആടും റാണി(2014)

"https://ml.wikipedia.org/w/index.php?title=ഓടും_രാജാ_ആടും_റാണി&oldid=4115766" എന്ന താളിൽനിന്ന് ശേഖരിച്ചത്