ശ്രീലക്ഷ്മി ശ്രീകുമാർ ഒരു മലയാളചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമാണ്. അവർ ശ്രീലക്ഷ്മി ജഗതി എന്ന പേരിലും അറിയപ്പെടുന്നു. പ്രശസ്ത ചലച്ചിത്ര നടനായ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി.[1][2]

ശ്രീലക്ഷ്മി ശ്രീകുമാർ
ജനനം
ശ്രീലക്ഷ്മി ശ്രീകുമാർ

1995 മേയ് 11
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾലക്ഷ്മി
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം2016 – ഇന്നുവരെ
ജീവിതപങ്കാളി(കൾ)ജിതിൻ ജഹാംഗീർ (2019)
മാതാപിതാക്ക(ൾ)ജഗതി ശ്രീകുമാർ,
കല ശ്രീകുമാർ
ബന്ധുക്കൾജഗതി എൻ.കെ. ആചാരി(മുത്തച്ഛൻ), പാർവതി, രാജ്‌കുമാർ

ജീവിതരേഖ

തിരുത്തുക

ശ്രീലക്ഷ്മി ശ്രീകുമാർ 1995 മെയ് 11 ന് തിരുവനന്തപുരത്ത് ജനിച്ചു. മലയാള ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന് അദ്ദേഹത്തിൻറെ മൂന്നാമത്തെ പത്നി കലയിൽ ജനിച്ച പുത്രിയാണ് ശ്രീലക്ഷ്മി.[3] തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. ചെറുപ്പകാലം മുതൽ, ക്ലാസിക്കൽ നൃത്തത്തിൽ താല്പര്യമുണ്ടായിരുന്ന ശ്രീലക്ഷ്മി ഒരു ഇരുത്തംവന്ന നർത്തകി കൂടിയാണ്. 2016 ൽ പുറത്തിറങ്ങിയ വൺസ് അപ്പൺ എ ടൈം ദേർ വാസ് എ കള്ളൻ, ക്രാന്തി തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ ശ്രീലക്ഷ്മി അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്ന ശ്രീലക്ഷ്മി.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2013 വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ
2014 ഓടും രാജ ആടും റാണി മല
2014 അയ്യർ ഇൻ പാകിസ്ഥാൻ
2014 കാരണവർ അമ്മു
2014 ഓർഡിനറി പീപ്പിൾ നിരാശ കാമുകി ഹൃസ്വ ചിത്രം
2015 ക്രാന്തി ദിവ്യ

ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാണ്. ദുബായിൽ പൈലറ്റ് ആയ ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. 5 വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2019 നവംബർ 17ന് ലുലു ബോൽഗാട്ടി സെന്ററിൽവെച്ചായിരുന്നു വിവാഹം.[4]

  1. sreekumar, priya (2015-06-30). "Why Sreelakshmi gatecrashed" (in ഇംഗ്ലീഷ്). Retrieved 2020-08-16.
  2. Binu (2015-07-01). "ജഗതിയുടെ മകൾ ശ്രീലക്ഷ്മിയുടെ കാര്യത്തിൽ സംഭവിച്ചത്- പിസി ജോർജ്ജ് പറയുന്നു". Retrieved 2020-08-16.
  3. "Sreelakshmi Sreekumar wishes her dad".
  4. "Bigg Boss Malayalam: Here are the lesser-known facts about evicted contestant Sreelakshmi Sreekumar".
"https://ml.wikipedia.org/w/index.php?title=ശ്രീലക്ഷ്മി_ശ്രീകുമാർ&oldid=3532375" എന്ന താളിൽനിന്ന് ശേഖരിച്ചത്