വി. സുരേന്ദ്രൻ പിള്ള

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികളൊന്നായ കേരള കോൺഗ്രസ് - ലയന വിരുദ്ധ വിഭാഗത്തിന്റെ നേതാവാണ് വി. സുരേന്ദ്രൻ പിള്ള. കേരള വെള്ളാള മഹാസഭയുടെ പ്രസിഡണ്ടായി പതിനഞ്ചു വർഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വി. സുരേന്ദ്രൻ പിള്ള
വ്യക്തിഗത വിവരങ്ങൾ
ജനനംഅഞ്ചൽ, കേരളം
രാഷ്ട്രീയ കക്ഷിജനതാദൾ (യുനൈറ്റഡ്)
(2016–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
കേരള കോൺഗ്രസ് (ലയന വിരുദ്ധ ഗ്രൂപ്പ്)
(1995–2016)

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിലെ അഞ്ചലിൽ കെ. വേലായുധൻ പിള്ളയുടേയും കെ. കല്യാണിയമ്മയുടേയും മകനായി ജനിച്ചു.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
  • 2006 ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ടിക്കറ്റിൽ മൽസരിച്ച് ജയിച്ചു. 2010 ൽ ജോസഫ് വിഭാഗം യു.ഡി.എഫിന്റെ ഭാഗമായ കേരള കോൺഗ്രസ് (എം‌) വിഭാഗത്തിൽ ലയിച്ചപ്പോൾ ഇടതുമുന്നണിയിൽ പി.സി. തോമസിന്റെ കൂടെ മുന്നണിയിൽ നില നിന്നു. 2010 ആഗസ്റ്റ് 3 ന് തുറമുഖ-യുവജനക്ഷേമവകുപ്പ് മന്ത്രിയായി അധികാരമേറ്റു. [1]
  • 2011 ൽ കേരള നിയമസഭയിലേക്ക് നടന്ന് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വി. ശിവകുമാറിനോട് പരാജയപ്പെട്ടു.
  • 2016 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ സ്ഥാനം രാജി വെച്ച് നേമത്ത് നിന്നും യു.ഡി.എഫിന്റെ ഭാഗമായ ജെ. ഡി.യു. സ്ഥാനാർഥിയായി മത്സരിച്ച വി.സുരേന്ദ്രൻ പിള്ള അവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
  1. "Surendran Pillai sworn in Minister". The Hindu. 4 August 2010. Archived from the original on 2010-09-06. Retrieved 29 December 2010.

{{DEFAULTSORT:സുരേന്ദ്രൻ പിള്ള, വി.}

"https://ml.wikipedia.org/w/index.php?title=വി._സുരേന്ദ്രൻ_പിള്ള&oldid=3814578" എന്ന താളിൽനിന്ന് ശേഖരിച്ചത്