ആരെങ്കിലും സഹായിക്കുക

തിരുത്തുക

മിത്ത് എന്നാലെന്ത്?--സുഗീഷ് 21:35, 25 ഒക്ടോബർ 2007 (UTC)Reply

മിത്ത്

തിരുത്തുക

ഐതിഹ്യം,കെട്ടുകഥ എന്നൊക്കെ വിവർത്തനം ചെയ്യാമെന്നു തോന്നുന്നു.ഇംഗ്ലീഷ് വിക്കീപീഡിയയിൽ ഇങ്ങനെ കാണുന്നു --അനൂപൻ 08:02, 26 ഒക്ടോബർ 2007 (UTC)Reply

അയാൾ ലോഗിൻ ചെയ്തിട്ടില്ലല്ലോ.ലോഗിൻ ചെയ്യാത്തതു കൊണ്ടാണ്‌ ഐ.പി വിലാസം കാണിച്ചത്.അതു വിക്കിയിലെ ഹനൂഫ് എന്ന യൂസർ ലോഗിൻ ചെയ്യാതെ നടത്തിയ തിരുത്തലുകൾ ആണെന്നു തോനുന്നു.വേണമങ്കിൽ ഒരു {{Please Login}} കൊടുക്കാം--അനൂപൻ 08:59, 26 ഒക്ടോബർ 2007 (UTC)Reply

സംവാദത്താൾ

തിരുത്തുക

മാഷെ, എൻറെ സം വാദത്താൾ ഒന്നു ചെറുതാക്കി തരുമോ?--സുഗീഷ് 09:18, 26 ഒക്ടോബർ 2007 (UTC)Reply

ഇതൊക്കെ ഒരു ആർക്കൈവ് താളിലേക്കു മാറ്റി(സം‌വാദം 26/10/2007 വരെ എന്നൊ മറ്റോ പേരിൽ) ഇവിടെ നിന്നൊരു ലിങ്ക് കൊടുത്താൽ മതി --അനൂപൻ 09:26, 26 ഒക്ടോബർ 2007 (UTC)Reply

ഫോണ്ട്

തിരുത്തുക

എൻറെ വിൻഡൊസിൽ ഫോണ്ടുകൾ വളരെ ചെറുതായി മാത്രമേ കാണൂന്നുള്ളൂ. വലുതായി കാണാൻ എന്ത് ചെയ്യണം--സുഗീഷ് 20:38, 26 ഒക്ടോബർ 2007 (UTC)Reply

Alt+View+Text Size എടുത്തിട്ട് സൈസ് തിരഞ്ഞെടുക്കുക. ഇതുചെയ്യാനുള്ള കുറുക്കുവഴി Ctrl + MouseScrollWheel-forward അല്ലെങ്കിൽ തിരിച്ചു ചെയ്യുക എന്നതാണ്‌. ഫോണ്ട് ചെറുതാക്കുകയും വലുതാക്കുകയും ചെയ്യാം. --ജേക്കബ് 21:04, 26 ഒക്ടോബർ 2007 (UTC)Reply

ഇന്റര്നെറ്റ് എക്സ്പ്ലോററിലാണോ ഉദ്ദേശിച്ചത്? ആണെങ്കില് മ്എനുവില് വ്യൂ ->ടെക്സ്റ്റ് സൈസ് ഓപ്ഷന് നോക്കുക. --ജ്യോതിസ് 21:28, 26 ഒക്ടോബർ 2007 (UTC)Reply

ഓക്കെ :) --ജ്യോതിസ് 22:26, 26 ഒക്ടോബർ 2007 (UTC)Reply

നരേന്ദ്ര മോഡി

തിരുത്തുക

മാഷേ, ആളാരാണെന്ന് ഒരു ഊഹമുണ്ട്. നമുക്കു വഴിയേ കാണാം. :) --ജ്യോതിസ് 01:57, 27 ഒക്ടോബർ 2007 (UTC)Reply

സ്കിൻ മാറ്റിയിരുന്നോ സുഗീഷേ..? അങ്ങനെയാണെങ്കിൽ തിരിച്ച് മോണൊബുക്ക് തന്നെ ഇട്ടു നോക്കൂ.. --Vssun 19:48, 27 ഒക്ടോബർ 2007 (UTC)Reply


സുഗീഷ് ഇപ്പോഴും താങ്കൾ മറ്റുള്ളവർക്കുള്ള മെസ്സേജുകൾ താങ്കളുടെ സം‌വാദ താളിൽ തന്നെ എഴുതുന്നു. അത് തെറ്റാണ്‌. ആർക്കാണോ സം‌വാദം അയക്കേണ്ടത് അയാളുടെ സം‌വാദ താളിൽ പോയി അത് രേഖപ്പെടുത്തണം. എന്നാലേ അടുത്ത നിമിഷം അയാൾക്ക് പുതിയ മെസ്സേജ് ഉണ്ട് എന്ന അറിയിപ്പ് പോകൂ. --220.226.24.196 19:56, 27 ഒക്ടോബർ 2007 (UTC)Reply

ന്റെ എൻ‌കോഡിങ്

തിരുത്തുക

ൻറെ - %E0%B4%A8%E0%B5%8D%E2%80%8D%E0%B4%B1%E0%B5%86

ന്റെ - %E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86 അഞ്ജലി ഉപയോഗിച്ചാൽ രണ്ടാമത്തെ എൻ‌കോഡിങ് ശരിയായി കാണാം.. എന്നാൽ ഇതു തന്നെ മറ്റു ഫോണ്ടുകളിൽ തിരിച്ചാണ്..

കാർത്തിക തൽക്കാലത്തേക്ക് ഉപയോഗിച്ചാൽ ഇത് തിരിയുന്നത് കാണാം..

ഏതാണ് ന്റെക്കുള്ള ശരിയായ എൻ‌കോഡിങ് എന്ന് യൂണികോഡ് ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് ഉമേഷ് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.. അഞ്ജലി ഉപയോഗിക്കുന്നവർ ന്റെ എന്നെഴുതിയാൽ അത് മറ്റു ഫോണ്ടുകാർ ൻറെ എന്നു വായിക്കും എന്നേയുള്ളൂ.. ബോട്ടിനോട് നമ്മൾ എങ്ങനെ ആക്കാൻ പറയുന്നുവോ അതുപോലെ ചെയ്യും.. അത്രയുമേയുള്ളൂ.. --Vssun 16:51, 29 ഒക്ടോബർ 2007 (UTC)Reply

തെറ്റുകൾ

തിരുത്തുക

ഇവിടെ ചെളിവാരി എറിയലുകൾ ആരും നടത്തുന്നില്ല സുഗീഷേ.തെറ്റുകൾ കണ്ടാൽ അതു ചൂണ്ടിക്കാണിക്കുകയാണ്‌ ചെയ്യുന്നത്.വിക്കിയുടെ ഗുണനിലവാരം കാത്തു സൂക്ഷിക്കാൻ അതു അനിവാര്യമാണു താനും.ഇതു വ്യക്തിപരമായ അധിക്ഷേപം ആയി തോന്നുന്നുവെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല.--അനൂപൻ 18:45, 29 ഒക്ടോബർ 2007 (UTC)Reply

അതു തിരുത്താൻ ആണു എല്ലാവരുടെയും ശ്രമം.പിന്നെ ഈ മാഷെ വിളി കുറച്ചൂടെ?--അനൂപൻ 18:55, 29 ഒക്ടോബർ 2007 (UTC)Reply

 കാഴ്ച്ചപ്പാട് അങ്ങനെയാണെങ്കിൽ തുടർന്നോളൂ--അനൂപൻ 19:11, 29 ഒക്ടോബർ 2007 (UTC)Reply

ധൈര്യമായി തിരുത്തൂ

തിരുത്തുക

വിക്കിപീഡിയുടെ ഒരു ലേഖനവും സ്ഥിതമല്ല (static).. കൂട്ടിചേർക്കലുകളും തിരുത്തലുകളുമാണ്‌ അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത്.. ഹബിൾ മാത്രമല്ല.. തെരഞ്ഞെടുത്ത ലേഖനങ്ങളിൽപോലും ആവശ്യമെന്നുകണ്ടാൽ തിരുത്തലുകൾ നടത്തുക.. അതും ധൈര്യപൂർ‌വ്വം..

ആശംസകളോടെ --Vssun 20:31, 30 ഒക്ടോബർ 2007 (UTC)Reply

ആദിവാസി

തിരുത്തുക

ഒന്നുകിൽ ആദിവാസി എന്ന ഒരു ലേഖനം തുടങ്ങൂ.. എന്നിട്ട് അതിൽ ഇന്ത്യയിലെ ആദിവാസിഗോത്രങ്ങൾ എന്ന ഒരു തലക്കെട്ട് നൽകി അതിനു താഴെ ലിസ്റ്റ് ചെയ്യാം --Vssun 20:39, 30 ഒക്ടോബർ 2007 (UTC)Reply

ശീതളപാനീയം

തിരുത്തുക

പാനീയങ്ങൾ എന്നാക്കുന്നതിൽ തെറ്റില്ല.. പാനീയം തണുപ്പിക്കുമ്പോഴല്ലേ ശീതളപാനീയമാകുന്നത്??.. പിന്നെ സോഡാപാനീയം എന്നത് കാർബണേറ്റഡ് പാനീയങ്ങളെയാണ്‌.. ലേഖകൻ സോഡാജലങ്ങൾ എന്നാണ്‌ എഴുതിയിരുന്നത്.. അതു കൊണ്ടാണ്‌ സോഡാപാനീയങ്ങൾ എന്നാക്കിയത്..--Vssun 21:39, 30 ഒക്ടോബർ 2007 (UTC)Reply

ജാതി വൃക്ഷം

തിരുത്തുക

ജാതി വൃക്ഷം എന്നതായിരിക്കും നല്ലത് - ജാതി എന്ന് ഒരു നാനാർത്ഥ താളും വേണ്ടിവരും, ആശംസകളോടെ, ShajiA 13:11, 1 നവംബർ 2007 (UTC)Reply

ജാതിക്ക

തിരുത്തുക

രണ്ടും രണ്ടാക്കാമെന്നു തോന്നുന്നു. ജാതി (മരം) എന്നും ജാതിക്ക/ജാതിപത്രി എന്നും. ജാതിക്ക ഒരുപാട് ഔഷധമൂല്യമുള്ളതൽലേ. --ജ്യോതിസ് 18:13, 1 നവംബർ 2007 (UTC)Reply

അത് പേരുമാറ്റാന് എന്റെ അറിവില് വഴിയൊന്നുമില്ല.എന്തായാലും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള് --ജ്യോതിസ് 21:24, 1 നവംബർ 2007 (UTC)Reply

ജാതി

തിരുത്തുക

വൃക്ഷം Nutmeg അല്ലേ?

ലേഖനം നന്നായിട്ടുണ്ട് മാഷേ - വളപ്രയോഗത്തെക്കുറിച്ചും ജലസേചനത്തെക്കുറിച്ചും പറയുന്നത് വളര നന്നായിരിക്കുമെന്നാണ്‌ എന്റെ അഭിപ്രായം - നേരത്തെ ചേന http://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%A8 എന്ന ലേഖനത്തിൽ 'കൃഷി രീതി' എന്നു കൊടുത്തിരിക്കത് മാത്രമേ വായിച്ചതായി ഓർക്കുന്നുള്ളൂ - ShajiA 00:18, 2 നവംബർ 2007 (UTC)Reply

നന്ദി

തിരുത്തുക

ലിങ്കിനു നന്ദി ആ പട്ടിക മുഴുവനാക്കണം ധ്രുവൻ 18:45, 3 നവംബർ 2007 (UTC)Reply

ഞാൻ അതിനുവേണ്ടി ഒന്നു തിരഞ്ഞു നോക്കിയിരുന്നു പക്ഷേ എനിക്ക് തോന്നുന്നത് ഓരോ അക്ഷരത്തിനു വേണ്ടിയും ഓരോ പട്ടിക ഉൺടാക്കേൺടി വരും എന്നാണ്.. വേറെ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കട്ടെ ധ്രുവൻ 19:20, 3 നവംബർ 2007 (UTC)Reply

ആയുർവേദം

തിരുത്തുക

മാഷേ - ചെറുതായി തിരുത്തിയിട്ടുണ്ട് - ഇങ്ങനേയാണോ വേണ്ടിയിരുന്നത് എന്ന്‌ ഒരു സംശയം ഉണ്ട്‌ -

പാലാഴി മഥനം ചെയ്തപ്പോൾ ധന്വന്തരി ഒരു നിധികുംഭവുമായി ഉത്ഭവിച്ചുവെന്നും അതിൽ ആയുർവേദം എന്ന വിജ്ഞാനമായിരുന്നു എന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. ShajiA 03:27, 4 നവംബർ 2007 (UTC)Reply

ഗുജറാത്ത്

തിരുത്തുക

സുഗീഷേ, ചേർത്തിട്ടുണ്ട്. ഇതു നോക്കിയാൽ മനസ്സിലാവും എങ്ങനെ അത്തരം ചിത്രങ്ങൾ ചേർക്കാം എന്ന്.. --ജേക്കബ് 19:44, 4 നവംബർ 2007 (UTC)Reply

ശനി (ഗ്രഹം) എന്ന താളിൽ ചിത്രം ചേർത്തിട്ടുണ്ട്. മറ്റേ ചിത്രം ഗാന്ധിജിയിൽ സുഗീഷ് ഒന്നു ചേർത്തു നോക്കു. തെറ്റു പറ്റുമോന്നു പേടിക്കേണ്ട; ഞങ്ങളാരെങ്കിലും തിരുത്തിക്കോളാം.. --ജേക്കബ് 20:08, 4 നവംബർ 2007 (UTC)Reply
  ചിത്രം ചേർത്തത് ശരിയായിട്ടുണ്ട്. വർഷം എനിക്കും കൃത്യമായി നിശ്ചയമില്ല.. --ജേക്കബ് 20:41, 4 നവംബർ 2007 (UTC)Reply

ഒരു കൈ

തിരുത്തുക

ഒരു കൈ സഹായം വേണം ഇവിടെയും ഇവിടെയും. നന്ദി --ജ്യോതിസ് 01:03, 5 നവംബർ 2007 (UTC)Reply

ശരി. നന്ദി. :) --ജ്യോതിസ് 14:12, 5 നവംബർ 2007 (UTC)Reply

മാറ്റം

തിരുത്തുക

ഔഷധസസ്യങ്ങൾ എന്ന പട്ടിക ഓരോ അക്ഷരങ്ങൾക്കുമായി മാറ്റിയിട്ടുൺട്, പക്ഷേ അക്ഷരങ്ങൾ ഉള്ളടക്കമായി വരുന്നുൺട്, കുഴപ്പമില്ലല്ലോ? ധ്രുവൻ 10:23, 5 നവംബർ 2007 (UTC)Reply

ഇതൊന്നും വഴക്കായി തോന്നുന്നില്ല.ആശയപരമായ സം‌വാദങ്ങളാണ്‌.അത് അത്യാവശ്യവുമാണ്‌.മലയാളം വിക്കിപീഡിയയിൽ ഇത്തരം ചർച്ചകൾ ഒട്ടനവധി ഉണ്ടായിട്ടുണ്ട്.ഇപ്പോൾ വിക്കി ശാന്തം ആണെന്നാണ്‌ അക്കാലത്തു ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞത്.പിന്നെ എഡിറ്റുകളുടെയും,പുതിയ ലേഖനങ്ങളുടെയും കാര്യം.അതുണ്ടാവാത്തത് നമ്മുടെ എല്ലാവരുടെയും കഴിവില്ലായ്മയാണ്‌.സുഗീഷിനു എന്തു തോന്നുന്നു?--അനൂപൻ 18:10, 5 നവംബർ 2007 (UTC)Reply

ലിങ്ക്

തിരുത്തുക

http://www.flowersofindia.net ഈ വിലാസം ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു ഷാജി 15:04, 6 നവംബർ 2007 (UTC)Reply

പുതിയ പട്ടിക

തിരുത്തുക

‍താളിന്റെ ശ്രമത്തിലാണ് അത്ര എളുപ്പമാണെന്ന് തൊന്നുന്നില്ല :) ധ്രുവൻ 17:32, 7 നവംബർ 2007 (UTC)Reply

നന്ദി

തിരുത്തുക

ഒരു താരകം തന്നതുള്ള താങ്ക്സ് ധ്രുവൻ 17:36, 7 നവംബർ 2007 (UTC)Reply

തീർച്ചയായും. സംശയം തോന്നുന്നിടത്ത് തെളിവ് ചോദിക്കും. അത് താങ്കളോടായി ചോദിക്കുന്നതല്ല. അതിൻറെ അർത്ഥം ആ ഭാഗങ്ങൾക്ക് ആധികാരിക വേണം എന്നാണ്. അതിനായി ആർക്കും തെളിവ് വക്കാം; എഴുതിയ ആൾക്ക് കൂടുതൽ എളുപ്പം എന്ന് മാത്രം. താങ്കളെ കൊച്ചാക്കാനോ മറ്റോ അല്ല എന്ന് മനസ്സിലാക്കുക. എഴുതിയ പുസ്തകത്തിൽ ചരകൻറെ പുസ്തകത്തിൽ ഉണ്ട് എങ്കിൽ ചരകൻറെ അഭിപ്രായം എന്ന് എഴുതി, കൂടെ പുസ്തകം റഫറൻസ് ആയി വക്കാം

തെളിവുകൾ ചോദിക്കുന്നത് ആ ലേഖനത്തിൻറെ നിലവാരം ഉയർത്താനായാണ്. അല്ലാതെ താഴ്ത്താനല്ല. ധൈര്യമായി എഴുതുക. --ചള്ളിയാൻ ♫ ♫ 12:01, 8 നവംബർ 2007 (UTC)Reply

അത്യാവശ്യത്തിന്‌ അത് മതിയാവും. തെളിവ് ആരെങ്കിലും ചോദിച്ചാൽ തന്നെ മറ്റാരെങ്കിലും അതിന്‌ നല്ല റഫറൻസ് കൊണ്ടു വരും എന്ന് പ്രതീക്ഷിക്കാം. ഗ്രന്ഥത്തിന്റെ പേര്, എഴുതിയ ആൾ, പ്രസാദകർ, വർഷം സ്ഥലം പേജ് നമ്പർ എന്നിവയൊക്കെ കൊടുക്കാൻ മറക്കരുത്. --ചള്ളിയാൻ ♫ ♫ 13:23, 8 നവംബർ 2007 (UTC)Reply

എരുക്ക്

തിരുത്തുക

ഇത് എരുക്ക് അല്ലേ?--Arayilpdas 15:24, 8 നവംബർ 2007 (UTC)Reply

ഫലകം:കേരളത്തിൽ വന്ന സഞ്ചാരികൾ

തിരുത്തുക

  ചേർത്തു. നന്ദി. സർ‌വ്വ സാധാരണ നാമമായതിനാൽ തൽക്കാലം സുലൈമാനെ ഇട്ടിട്ടില്ല. ബാക്കിയുള്ള പലരുടേയും മുഴുവൻ പേരും ചേർക്കണം. കിട്ടുന്ന മുറക്കു ശരിയാക്കാം --ജ്യോതിസ് 21:05, 9 നവംബർ 2007 (UTC)Reply

നന്ദി

തിരുത്തുക

Thanks a lot for ur nice compliments.Aruna 16:40, 10 നവംബർ 2007 (UTC)Reply

മുള

തിരുത്തുക

അന്വേഷിക്കുന്നുണ്ട് --Arayilpdas 18:19, 10 നവംബർ 2007 (UTC)Reply

വിക്കിമീഡിയ കോമൺസിലെ ഒരു ചിത്രം മറ്റ് ഒന്നും ചെയ്യാ‍തെ ഇവിടെയും വരേണ്ടതല്ലേ? --Arayilpdas 18:28, 10 നവംബർ 2007 (UTC)Reply

ലിങ്ക്

തിരുത്തുക

പിത്തം കഫം അതിനൊക്കെ ലിങ്ക് നൽകാം അല്ലേ.. ധ്രുവൻ 18:43, 10 നവംബർ 2007 (UTC)Reply

അതെ ഇപ്പോൾതന്നെ അതിലുള്ള അസുഖങ്ങൾക്കൊക്കെ ലിങ്ക് ചേർക്കുന്നതാണ് നല്ലത്, ചുവപ്പായതൊക്കെ നമുക്ക് സമയംപോലെ നീലയാക്കം... സസ്നേഹം ധ്രുവൻ 19:06, 10 നവംബർ 2007 (UTC)Reply

ത്രിദോഷങ്ങൾ എന്ന താളിൽ വാ‍തം പിത്തം കഫം ഉണ്ട്. പിന്നെ എള്ള് വെളുപ്പിനും കറുപ്പിനുമിടയ്ക്ക് പല നിറങ്ങളിലുണ്ട്--Arayilpdas 19:17, 10 നവംബർ 2007 (UTC)Reply

Sesamum indicum എന്നൊരു പേരേ കേട്ടീട്ടുള്ളു. ധ്രുവന് വശമുണ്ടാകണം--Arayilpdas 19:28, 10 നവംബർ 2007 (UTC)Reply

ഇല്ല ലിങ്കാക്കാൻ ഞാൻ തുടങ്ങൈയിട്ടില്ല... തുടങ്ങാം ധ്രുവൻ 20:27, 10 നവംബർ 2007 (UTC)Reply

നമ്മുടെ നാട്ടിലെ എള്ള് Sesamum indicum മാത്രമാണെന്ന് തോന്നുന്നു ഒന്നു കൂടി ഉറപ്പിക്കണം ധ്രുവൻ 20:32, 10 നവംബർ 2007 (UTC)Reply

രഫറൻസ്

തിരുത്തുക

റെഫെറൻസ് സൈറ്റ് ചെയ്യുമ്പോൾ അവലംബം എന്ന പേജിൽ അല്ല ലിങ്കുകൾ വക്കുക. മറിച്ച് ഏത് ഭാഗത്താണോ തെളിവ് ചേർക്കുക ആ ഭാഗത്ത് വച്ചിട്ട് അതിനു മുന്നിലും പിന്നിലും ref എന്ന കോഡ് ചേർത്ത് ലോക്ക് ചെയ്താൽ മതി. ഇവിടെ നോക്കൂ -> <ref> ഇവിടെ യാണ്‌ തെളിവ് ചേർക്കേണ്ടത്. </ref> ഇനിയും മനസ്സിലായില്ല എങ്കിൽ അരയാൽ ലേഖനത്തിൽ തന്നെ മുന്ന് ചേർത്തിരിക്കുന്ന റഫറൻസുകൾ എങ്ങനെയെന്ന് എഡിറ്റ് ചെയ്യുന്ന പേനിൽ പോയി നോക്ക്കൂ. --ചള്ളിയാൻ ♫ ♫ 17:12, 11 നവംബർ 2007 (UTC)Reply

1,2.3 നമ്പറിങ്ങും ആരോയും താനെ വരും, ആ കോഡിനകത്തായി തെളിവ് ചേർത്ത് സേവ് ചെയ്തു നോക്കൂ. --ചള്ളിയാൻ ♫ ♫ 02:10, 12 നവംബർ 2007 (UTC)Reply

പുതിയ ഇൻഫൊബോക്സ്

തിരുത്തുക

ഇങ്ങനെയൊരു ഫലകം:Infobox Ayurmedplants ഉണ്ടാക്കിയിട്ടുണ്ട് ധ്രുവൻ 17:54, 12 നവംബർ 2007 (UTC)Reply

അതിന്റെ doc ചേർത്തു {{ Infobox Ayurmedplants | പേര് = | സംസ്കൃതം = | വിതരണം = | രാസഘടങ്ങൾ = | രസം = | ഗുണം = | വീര്യം = | വിപാകം = | ഭാഗങ്ങൾ = | ഔഷധഗുണം = | ഔഷധങ്ങൾ = | }} ധ്രുവൻ 18:14, 12 നവംബർ 2007 (UTC)Reply

ചേർത്തു കൊണ്ടിരിക്കുന്നു വിപാകം, പിന്നെ ഈ താൾ കാണുക അകത്തി ധ്രുവൻ 18:27, 12 നവംബർ 2007 (UTC)Reply

ശരി.. ഞാൻ ബാക്കിയുള്ള സാങ്കേതിക പദങ്ങൾ മുഴുവനാക്കുന്നു ധ്രുവൻ 18:42, 12 നവംബർ 2007 (UTC)Reply

അക്ഷര_യന്ത്രം#സംവാദം

തിരുത്തുക

സുഗീഷ് ഇവിടെ എന്താണ് ഉദ്ദേശിച്ചതെന്ന് മന‍സ്സിലായില്ല --അക്ഷര യന്ത്രത്തിനു വേണ്ടി:സാദിക്ക്‌ ഖാലിദ്‌ 16:03, 13 നവംബർ 2007 (UTC)Reply

en:Misspelling#Misspellings ഇങ്ങനെ ഒരെണ്ണം ഇംഗ്ലീഷിൽ കാണുന്നുണ്ട്.--സാദിക്ക്‌ ഖാലിദ്‌ 07:34, 14 നവംബർ 2007 (UTC)Reply

അരളി

തിരുത്തുക

രക്തകറവി എന്നൊരു സംസ്കൃത(?) പേരുണ്ട്--Arayilpdas 18:39, 13 നവംബർ 2007 (UTC)Reply

അരളിയുടെ ഫലകത്തിൽ അമൃത് ആണുള്ളത് - ഒന്നു നോക്കണേ. അതിലെ [അർബുദ ചികിത്സ] അരളിക്ക് വച്ചതാണ്--Arayilpdas 18:49, 13 നവംബർ 2007 (UTC)Reply


മെയിൽ

തിരുത്തുക

എനിക്കൊരു മെയിൽ അയക്കാമോ. എന്റെ ഇമെയിൽ ഐഡി-shijualexonline@gmail.com .ജിമെയിൽ ഐഡിയായാൽ നന്ന്.--Shiju Alex 11:24, 14 നവംബർ 2007 (UTC)Reply

അഷ്ടവർഗ്ഗം

തിരുത്തുക

ചേർത്തിട്ടുണ്ട് please verify ധ്രുവൻ 14:45, 14 നവംബർ 2007 (UTC)Reply

തെളിവ്

തിരുത്തുക

അടക്ക എന്ന താളിലെ ചില വാചകങ്ങൾക്ക് ഞാൻ തെളിവ് ചോദിച്ചപ്പോൾ വികാരീധനായി എന്റെ സം‌വാദം താളിൽ താങ്കൾ ഒരു കുറിപ്പിട്ടു കണ്ടു.അവനവൻ എഴുതിയ കാര്യങ്ങൾക്ക് മറ്റുള്ളവർ തെളിവ് ചോദിക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രം.ഞാൻ തെളിവ് ചോദിച്ചത് തികച്ചും ന്യായമാണ്‌.

ഈ വാചകത്തിനു തെളിവ് വേണം.തെളിവ് എങ്ങനെ നൽകും എന്നറിയില്ല എന്നതാണ്‌ താങ്കളുടെ പ്രശ്നം.അതിനായി ഈ താൾ ശ്രദ്ധിച്ചാൽ മതിയാകും.ഇനിയും മനസ്സിലായില്ലെങ്കിൽ അടക്ക എന്ന താളിൽ ഞാൻ ചോദിച്ച തെളിവുകൾ എങ്ങനെ നൽകും എന്നു വിശദീകരിക്കാം.താങ്കൾ പറഞ്ഞ പുസ്തകത്തിൽ(അത്ഭുത ഔഷധച്ചെടികൾ) ഇവ പ്രതിപാദിക്കുന്നുണ്ടെങ്കിൽ മാത്രം.

കൂടാതെ വായിലെ ദുർഗന്ധം,പ്രമേഹം, ഛർദ്ദി, ത്രിദോഷകോപം എന്നിവയെ ശമിപ്പിക്കുന്നതിനുള്ള കഴിവ് അടക്കക്കുണ്ട്.ഇതാണു വിവാദ വാചകം.ഇതിനു റഫറൻസ് നൽകുന്നത് എങ്ങനെ എന്നു വിശദീകരിക്കാം.

കൂടാതെ വായിലെ ദുർഗന്ധം,പ്രമേഹം, ഛർദ്ദി, ത്രിദോഷകോപം എന്നിവയെ ശമിപ്പിക്കുന്നതിനുള്ള കഴിവ് അടക്കക്കുണ്ട്<ref name="ref1">ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും; താൾ 17, 18, 19 & 20. H&C Publishers, Thrissur</ref>ഇങ്ങനെ ചേർക്കുക.

ഇതിനു ശേഷം അവലംബം എന്ന ഭാഗത്തിൽ <references/> എന്നു മാത്രം ചേർക്കുക.ഒരേ പുസ്തകത്തിനോ,ലിങ്കിനോ ഒന്നിലധികം ഇടങ്ങളിൽ റഫറൻസ് ചേർക്കണമെങ്കിൽ <ref name="ref1"/> എന്നരീതിയിൽ റെഫറൻസിന്റെ പേരു മാത്രം നൽകിയാൽ മതിയാകും.

ഈ വിശദീകരണം തൃപ്തിയായെന്നു കരുതുന്നു.

ഇനി താങ്കൾ വികാരത്താൽ എഴുതിയ കാര്യങ്ങൾക്കുള്ള മറുപടി.

ആരും കാണില്ലെങ്കിൽ കുഴപ്പമില്ല.ഒരു കാര്യം എഴുതുമ്പോൾ അതു വസ്തുനിഷ്ടമായിരിക്കണം.അതാണു ജിമ്മി വെയിൽസും നമ്മളും ഒക്കെ സ്വപ്നം കണ്ട(കാണുന്ന) വിക്കീപീഡിയ.തെളിവ് നൽകാൻ സാധ്യമല്ലെങ്കിൽ തിരുത്തുകയോ ലേഖനം തുടങ്ങാതിരിക്കുകയോ ആണ്‌ നല്ലത്.

പിന്നെ മറ്റൊരു പുസ്തകത്തിലെ/ലിങ്കിലെ വസ്തുതകൾ വിക്കിപീഡിയയിൽ ഉൾക്കൊള്ളിക്കുന്നതിൽ തെറ്റില്ല.അതിലെ വാചകങ്ങൾ ഈച്ചക്കോപ്പി ആകുന്നതാണ്‌ വിക്കിപീഡിയ പ്രോൽസാഹിപ്പിക്കാത്തത്.അപ്പോൾ അഷ്ടാംഗഹൃദയത്തിലെ വസ്തുതകളും വിക്കിയിൽ ചേർക്കാം.

ഇതിനുള്ള മറുപടി മുകളിൽ പറഞ്ഞിട്ടുണ്ട്.താങ്കൾക്ക് റഫറൻസ് നൽകാൻ അറിയില്ല എന്നാണ്‌ എന്റെ മറുപടി.

സ്നേഹത്തോടെ --അനൂപൻ 15:14, 14 നവംബർ 2007 (UTC)Reply

സുഗീഷേ,താങ്കൾ ഇപ്പോൾ നീക്കിയ വാചകങ്ങൾക്കുള്ള തെളിവുകൾ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ ഉണ്ടെങ്കിൽ അതു ചേർത്തോളൂ.അതിനു ശേഷം ഞാൻ മുകളിൽ പറഞ്ഞ പോലെ റഫറൻസ് നൽകിയാൽ മതി--അനൂപൻ 17:52, 14 നവംബർ 2007 (UTC)Reply

റഫറൻസ് ചേർത്താൽ തെളിവ് ഫലകം നീക്കം ചെയ്യാം സുഗീഷേ.പിന്നെ ഇതിനൊക്കെ ഇങ്ങനെ ശാഠ്യം പിടിച്ചാലോ?വസ്തുതകൾ ആണെങ്കിൽ തെളിവ് വേണം.അത് നിർബന്ധം ആണ്‌.ഒരു കാര്യം കൂടി അറിയിക്കട്ടെ. താങ്കളോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടല്ല ഇതൊക്കെ ചെയ്യുന്നത്.വിക്കീപ്പീഡിയയുടെ ഉന്നമനത്തിനു വേണ്ടിയാണ്‌.ഇവിടെ വ്യക്തിക്കല്ല പ്രാധാന്യം.ലേഖനങ്ങളുടെ ആധികാരികതയാണ്‌.ആരെഴുതി എന്നു നോക്കിയല്ല ഞാൻ തെളിവുകൾ ആവശ്യപ്പെടുന്നത് എന്നു കൂടി അറിയിക്കട്ടെ--അനൂപൻ 18:39, 14 നവംബർ 2007 (UTC)Reply


വെറുതെ വാചകമടിക്കാൻ ഞാനില്ല.--അനൂപൻ 18:54, 14 നവംബർ 2007 (UTC)Reply

“തെളിവ് വേണം“ എന്നൊരു സാധനത്തിനെ കണ്ട് എഴുത്ത് നിർത്തരുതെ സുഗീഷേ. അതൊരു നിയമമല്ലേ? (ചിലർ അത് വ്യക്തിപരമാണോ എന്ന് തോന്നിപ്പിക്കുന്നുവെങ്കിലും) എന്നെങ്കിലുമൊരിക്കൽ തെളിവു കിട്ടുമ്പോൾ ആരെങ്കിലുമത് ചേർത്തുകൊള്ളും. ആ പത്ര താളിന്റെ ലിങ്ക് <ref> ലിങ്ക് </ref> ആ വാക്യത്തിനവസാനം ഇങ്ങിനെ പറ്റിച്ചാൽ മതി. സസ്നേഹം--Arayilpdas 07:26, 15 നവംബർ 2007 (UTC)Reply

മനസ്സിലായില്ല? കളിയാക്കിയതാണോ? --ജ്യോതിസ് 01:00, 16 നവംബർ 2007 (UTC)Reply

ഹഹ!. അതിനിങ്ങനെ ഫീലിയാലോ? :) വിക്കിയിൽ എഡീറ്റു ചെയ്യുമ്പോൾ എല്ലാം ഒരാൾ തന്നെ ചെയ്തോളണമെന്നില്ല. ആരെങ്കിലും തെളിവു ചോദിച്ചാൽ അതിന് താങ്കൾ തന്നെ പ്രതികരിക്കണമെന്ന് നിർബന്ധമില്ലല്ലോ? തെളിവുള്ളവർ ചേർക്കും. വാസ്തവവിരുദ്ധമെങ്കിൽ നീക്കം ചെയ്യപ്പെട്ടോളും. കർമ്മണ്യേ വാധികാരസ്തേ, മാ തെളിവേഷു കദാചന എന്നു നൂറുവട്ടം മനസ്സിൽ പറഞ്ഞു നോക്കൂ.. എല്ലാം ശരിയാവും ;) (ഞാൻ ഓടി) --ജ്യോതിസ് 01:08, 16 നവംബർ 2007 (UTC)Reply

ഉം. സാരമാക്കണ്ട. ആരോഗ്യപരമായ സംവാദങ്ങളും വഴക്കുകളും കൊണ്ട് ഗുണങ്ങൾ ഉണ്ടാവും, തീർച്ച. ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കാം. എല്ലാം നല്ലതിന്‌ .--ജ്യോതിസ് 01:17, 16 നവംബർ 2007 (UTC)Reply

തൽസമയം

തിരുത്തുക

വർക്കുന്നുണ്ടല്ലോ? എങ്ങനെയാണ്‌ ശ്രമിക്കുന്നത്? ഏത് ഐ ആർ സി ക്ലൈന്റ് ആണുപയോഗിക്കുന്നത്?--ജ്യോതിസ് 01:35, 16 നവംബർ 2007 (UTC)Reply

കൊട് കൈ

തിരുത്തുക

മാൻ എന്ന താളിൽ എഴുതിയ വാചകഘടനയിൽ ഉള്ള അർത്ഥ വ്യത്യാസം ചൂണ്ടിക്കാട്ടിയതിന്‌ ഒരു കൈ--അനൂപൻ 11:36, 16 നവംബർ 2007 (UTC)Reply

നന്ദി മാഷെ,--സുഗീഷ് 13:12, 16 നവംബർ 2007 (UTC)Reply

ഇതിഹാസം

തിരുത്തുക

മായ്ച്ചു. കണ്ടിരുന്നില്ല.. ഈ വക കണ്ടാൽ {{SD|<Reason>}} അടിക്കൂ. ആരെങ്കിലും കൈ വെച്ചോളും. സസ്നേഹം--ജ്യോതിസ് 19:32, 16 നവംബർ 2007 (UTC)Reply

അനോണി ചെയ്ത എഡിറ്റുകൾ

തിരുത്തുക

വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (നയരൂപീകരണം)‎ എന്ന താളിൽ അനോണി ചെയ്ത തിരുത്തലുകൾ ഡിലീറ്റ് ചെയ്യണ്ടായിരുന്നു.അതു UAE യിൽ നിന്നുമുള്ള ഒരു അനോണി ആണ്‌.ഇപ്പോ ആളെക്കുറിച്ച് ഏകദേശ രൂപം കിട്ടിയല്ലോ.അയാളുടെ സംസ്കാരം വ്യക്തമാക്കാൻ എങ്കിലും അതുപകരിക്കുമായിരുന്നു--അനൂപൻ 04:31, 19 നവംബർ 2007 (UTC)Reply

വോട്ടെടുപ്പ്

തിരുത്തുക

താൾ ഒന്നു സന്ദർശിക്കാൻ ആവശ്യപ്പെടുന്നു--അനൂപൻ 17:13, 20 നവംബർ 2007 (UTC)Reply

ഐ.ആർ. സി

തിരുത്തുക

എം ഐ ആർസി ഒരു ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനാണ്. ഇത് ഇവിടെ ഡൗൺലോഡ് ചെയ്യാം. ഇതിന്‌ യൂണികോഡ് സപ്പോർട്ടില്ല (പുതിയതിന്‌ ഉറപ്പില്ല. 6.2 വെർഷൻ വരെ ഇല്ല). ഇനി ഇതിൻസ്റ്റാൾ ചെയ്യാൻ പറ്റില്ലെങ്കിൽ ഫയർഫോക്സ് ബ്രൗസറിന്റെ ആഡ്-ഓൺ ആയ ചാറ്റ്സില്ല ആയാലും മതി. ഏതാണെന്നു വെച്ചാൽ ഇൻസ്റ്റാൾ ചെയ്ത് അറിയിക്കൂ. കൂടുതൽ വിവരങ്ങൾ അപ്പോൾ തരാം.--ജ്യോതിസ് 17:16, 20 നവംബർ 2007 (UTC)Reply

ചാനൽ നെയിം #ml.wikipedia സെർ‌വർ - irc.freenode.net --ജ്യോതിസ് 17:31, 20 നവംബർ 2007 (UTC)Reply

സ്കൈപ്പ് പറ്റില്ലല്ലോ. സെർ‌വറിൽ കണക്റ്റായോ? എന്താണ്‌ പ്രശ്നം?--ജ്യോതിസ് 18:05, 20 നവംബർ 2007 (UTC)Reply

{{CMs_of_Kerala}} ഇങ്ങനെയൊരു ഫലകം ഉണ്ട്--അനൂപൻ 07:16, 21 നവംബർ 2007 (UTC)Reply

ചിത്രം

തിരുത്തുക

ഈ ചിത്രത്തിൽ ഞാൻ ഒരു ഫലകം ഇട്ടിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതിനു നന്ദി. --ജേക്കബ് 19:13, 21 നവംബർ 2007 (UTC) എനിക്കൊരു മെയിൽ അയക്കാമോ. എന്റെ ഇമെയിൽ ഐഡി arayilpdas@gmai.com --Arayilpdas 06:43, 24 നവംബർ 2007 (UTC)Reply

സെപ്റ്റംബർ 11

തിരുത്തുക

ഞാൻ പ്രസ്തുത താൾ നോക്കിയിട്ട് അതൊരു പരീക്ഷണമായിരിക്കാനാണ്‌ സാധ്യത എന്നാണ്‌ തോന്നിയത്. എന്തായാലും ഞാൻ ലോഗിൻ ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.. പിന്നെ ഞാനും ഒരു സാധാരണ ഉപയൊക്താവാണു കേട്ടോ, സിസോപ്പൊന്നുമല്ല.. :) --ജേക്കബ് 19:56, 25 നവംബർ 2007 (UTC)Reply

കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ

തിരുത്തുക

കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ ഇത് ഫലകമാക്കിയാൽ പോരെ? --സാദിക്ക്‌ ഖാലിദ്‌ 20:31, 28 നവംബർ 2007 (UTC)Reply

പകർപ്പവകാശം

തിരുത്തുക

ക്രിയേറ്റീവ് കോമൺസോ {{PD-self}}, {{GFDL-self}} എന്നിവയിലേതെങ്കിലുമോ കൊടുക്കണം. പകർപ്പവകാശം നിർബന്ധമാണ്‌. ഉപയോക്താവ്:Jyothis/പകർപ്പവകാശം കാണൂ. --ജ്യോതിസ് 01:31, 29 നവംബർ 2007 (UTC)Reply

മഞ്ചട്ടി

തിരുത്തുക

സംവാദം:മഞ്ചട്ടി ഇതൊന്ന് നോക്കണേ. --സാദിക്ക്‌ ഖാലിദ്‌ 08:40, 29 നവംബർ 2007 (UTC)Reply

അത് ബ്ലൂമാംഗോക്കായിരുന്നു. അയാൾ ഒറ്റ വരി ലേഖനങ്ങൾ നിറയെ എഴുതുകയും മറ്റുള്ളവർ അങ്ങനെ ചെയ്യുന്നതിനെ വിലക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ആണ് ഉദ്ദേശിച്ചത്. --ചള്ളിയാൻ ♫ ♫ 05:20, 2 ഡിസംബർ 2007 (UTC)Reply


നന്ദി

തിരുത്തുക

സുഗീഷ് ചേട്ടാ, ശലഭത്തിനു നന്ദിAbhishek 11:35, 2 ഡിസംബർ 2007 (UTC)Reply

ജോർജ്ജ്കുട്ടി

തിരുത്തുക

ആൾ തലക്കെട്ടു മാറ്റിയിരുന്നു. നോക്കാം --ജ്യോതിസ് 17:13, 3 ഡിസംബർ 2007 (UTC) ഉപയോക്താവ്:ജോർജുകുട്ടി നോക്കൂ. --ജ്യോതിസ് 17:15, 3 ഡിസംബർ 2007 (UTC)Reply

ആയുർവേദൌഷധങ്ങൾ

തിരുത്തുക

ഡൊ.മംഗലാട്ട് ആരുമായോ നടത്തിയ സംവാദത്തിൽ ഔ ചേർക്കുമ്പോൾ ഇങ്ങിനെ വേണമെന്ന് വായിച്ചത് ഓർക്കുന്നു. മാത്രമല്ല മൂപ്പര് പറഞ്ഞിട്ടാണ് ആയുർവേദ ഔഷധങ്ങൾ ഇപ്പോഴുള്ളതുപോലെ ആക്കിയത്. അവിടെ തന്നെ ചോദിക്കേണ്ടി വരും :) --Arayilpdas 16:53, 4 ഡിസംബർ 2007 (UTC)Reply

ആൾ അവധിയിലാണന്ന് തോന്നുന്നു തിരുത്ത് ഒന്നും കാണുന്നില്ല --Arayilpdas 16:58, 4 ഡിസംബർ 2007 (UTC)Reply

സഹായം

തിരുത്തുക

  ഇപ്പോള് നോക്കൂ.. --ജ്യോതിസ് 19:29, 4 ഡിസംബർ 2007 (UTC)Reply

width="50%" border="1" cellpadding="5" cellspacing="0" align="centre" ഇല്ലെങ്കിലും കുഴപ്പമില്ല. അതു ഒന്നു ഭംഗിയാക്കാന് ചേര്ത്തതാ. അവസാന വരിയില് അധികമുണ്ടായിരുന്ന '-' ആണു പണി തന്നത്. --ജ്യോതിസ് 19:39, 4 ഡിസംബർ 2007 (UTC)Reply

ഇങ്ങനെയാണോ? യാഴിൽ കിട്ടിയതെല്ലാം ലിങ്കിയിട്ടുണ്ട്.ഒന്ന് നോക്കുക.പിന്നെ | എന്ന സംഭവത്തിന് short keys വല്ലതുമുണ്ടോ?

ഇങ്ങനെ നക്ഷത്രങ്ങൾ കൊടുത്താൽ ഇതെവിടെ ചെന്നു നിൽക്കും.ആ പാചകക്കുറിപ്പു എഴുതിയതിനാണോ നക്ഷത്രം?--അനൂപൻ 13:33, 5 ഡിസംബർ 2007 (UTC)Reply
എങ്കിലും നക്ഷത്രങ്ങൾ(അങ്ങനെയാണ്‌ പൊതുവായി പറയുന്ന പേര്‌) സാധാരണ നൽകുന്നത് 2-3 ദിവസം നല്ല എഡിറ്റുകൾ നടത്തിയതിനു ശേഷമാണ്‌.അല്ലാതെ പെട്ടന്നൊരു ദിവസം കൂണൂ പോലെ പൊട്ടി മുളച്ച് ഒരു ലേഖനം എഴുതുന്നവർക്ക് നക്ഷത്രങ്ങൾ നൽകാറില്ല.അങ്ങനെ വരുന്ന ഉപയോക്താക്കൾക്ക് പല താല്പര്യ്ങ്ങളും ഉണ്ടാകാം എന്നുള്ളതു കണ്ടാണത്.താങ്കൾക്ക് ആദ്യ ദിവസത്തെ എഡിറ്റിനു തന്നെ നക്ഷത്രം കിട്ടിയോ? ഇല്ല എന്നാണെന്റെ വിശ്വാസം--അനൂപൻ 15:52, 5 ഡിസംബർ 2007 (UTC)Reply

ഔഷധ സസ്യങ്ങൾ

തിരുത്തുക

കുറേ സസ്യങ്ങളെ നീലയാക്കിയിട്ടുണ്ട്, എന്തെങ്കിലും മൂന്നാലു വരി ചേർക്കണമെന്ന് അപേക്ഷിക്കുന്നു. അല്ലെങ്കിൽ വല്യ താമസമില്ലാതെ അതൊക്കെ മായ്ക്കപ്പെടും :) --Arayilpdas 17:46, 6 ഡിസംബർ 2007 (UTC)Reply

അമ്ലം

തിരുത്തുക

കീമാൻ വെച്ചാണ് ചെയ്തത്. വിക്കി ഇൻപുട്ട് മെത്തേഡിൽ പറ്റുന്നില്ല. ഇൻപുട്ട് സ്ക്രിപ്റ്റിന്റെ പ്രശ്നമാണ്.--ജ്യോതിസ് 20:30, 7 ഡിസംബർ 2007 (UTC)Reply

പ്രോത്സാഹനം

തിരുത്തുക

പ്രോത്സാഹനത്തിനു നന്ദി.(Belated thanks!) --Caduser2003 08:53, 8 ഡിസംബർ 2007 (UTC)Reply

ചിത്രങ്ങൾ

തിരുത്തുക

നിർദേശത്തിനു നന്ദി. സാദിക്കും ഇതേ സഹായം ആവശ്യപ്പെട്ടിരുന്നു. എല്ലാത്തിനും കൂടി സമയം ലഭിക്കുന്നില്ല. ശ്രദ്ധിക്കാം. --ജേക്കബ് 21:22, 8 ഡിസംബർ 2007 (UTC)Reply

നന്ദി

തിരുത്തുക

ലിങ്ക് അയച്ചു തന്നതിനു നന്ദി,സുഗീഷ്.

Georgekutty 22:39, 8 ഡിസംബർ 2007 (UTC)Reply

ഡെപ്ത്

തിരുത്തുക

ഡെപ്ത് എന്നത് വിക്കിയുടെ ഗുണനിലവാരം അളക്കുന്ന ഏകകമാണ്‌. ((Edits/Articles) × (Non-Articles/Articles) × (1 − Stub-ratio)) എന്നാണ്‌ സൂത്രവാക്യം --ജ്യോതിസ് 05:01, 9 ഡിസംബർ 2007 (UTC)Reply

കോവയ്ക്ക

തിരുത്തുക

ഇത് കോവയ്ക്ക അല്ലേ?--Arayilpdas 16:51, 9 ഡിസംബർ 2007 (UTC)Reply

നന്ദി

തിരുത്തുക

പ്രിയ സുഗീഷ്, എന്റെ താളിൽ തന്ന സമ്മാനം ഇപ്പോഴാണ്‌ ശ്രദ്ധിച്ചത്.. നന്ദി !! :) --ജേക്കബ് 19:56, 9 ഡിസംബർ 2007 (UTC)Reply


നെന്മാറ ചിത്രങ്ങൾ

തിരുത്തുക

സുഗീഷ്,
താങ്കൾ ഏത് ചിത്രങ്ങളേക്കുറിച്ചാണ് പറഞ്ഞതെന്ന് വ്യക്തമായില്ല. എന്റെ കംപ്യൂട്ടറിൽ കാണാൻ കഴിയുന്ന ചിത്രങ്ങൾക്കെല്ലാം മതിയായ പകർപ്പവാശ ടാഗുകൾ ഉണ്ടെന്ന് തോന്നുന്നു. ലേഖനത്തിലെ അഞ്ച് ചിത്രങ്ങളും (ഞാൻ ചേർത്ത രണ്ടെണ്ണമുൾപ്പെടെ) പിന്നെ ഗാലറിയിൽ നിന്നും രണ്ടെണ്ണവും മാത്രമേ എനിക്ക് കാണാൻ കഴിയുന്നുള്ളൂ. മാത്രവുമല്ല ശ്യാം ചേറായി എന്നൊരാളേ ഞാൻ അറിയുകയുമില്ല. ഹരി 16:38, 11 ഡിസംബർ 2007 (UTC)Reply

അയ്യോ, ബുദ്ധിമുട്ടൊന്നും തന്നെ ഇല്ല, സുഗീഷ്. ഞാൻ അങ്ങനെ പറയുവാൻ കാരണം, എന്റെ സിസ്റ്റത്തിന് എന്തോ കുഴപ്പമുണ്ട്. എനിക്ക് കാണാൻ പറ്റാത്ത ചില ചിത്രങ്ങൾ നെന്മാറ താളിലുണ്ട്. അതിൽ വല്ലതുമാണോ ഇനി സുഗീഷ് ഉദ്ധ്യേശിച്ചതെങ്കിലോ എന്നു കരുതി. ഈ ചിത്രം കണ്ടാൽ ഞാൻ ഉദ്ധ്യേശിച്ചത് വ്യക്തമാവുമെന്ന് തോന്നുന്നു. ഞാൻ നേരത്തേ ഉപയോഗിച്ച വാചകങ്ങൾ ശരിയായില്ല എന്നു താങ്കളുടെ മറുപടിയിൽ നിന്നും മനസ്സിലായി. ഞാൻ മലയാളത്തിൽ എഴുതിയിട്ട് ഒരുപാട് കാലമായതിന്റെ ആവണം. അതിന് സുഗീഷിനോട് ക്ഷമാപണം. വിശദമായ മറുപടി നൽകിയതിന് വളരെ നന്ദി. :-) - ഹരി 20:02, 12 ഡിസംബർ 2007 (UTC)Reply
എന്നാലാവുന്ന വിധത്തിൽ ഞാനും വിക്കിയെ മോടി പിടിപ്പിക്കാൻ ഹൈദരാബാദ് താളിലൂടെ ശ്രമിച്ചു തുടങ്ങി. പ്രോത്സാഹനത്തിന് വളരെ നന്ദി. :o) - ഹരി 21:38, 12 ഡിസംബർ 2007 (UTC)Reply

നന്ദി!

തിരുത്തുക

താരകത്തിനു നന്ദി. ഇട്ടത് കാണാന് വൈകി. സം‌വാദങ്ങള് നല്ല ഉദ്ദേശത്തിലാണെങ്കില് എന്നും നല്ലതേ വരൂ എന്നാണെന്റെ വിശ്വാസം. :) --ജ്യോതിസ് 14:54, 12 ഡിസംബർ 2007 (UTC)Reply

താരകത്തിനു നന്ദി, സുഗീഷ്. --ജേക്കബ് 21:31, 12 ഡിസംബർ 2007 (UTC)Reply

ആര്ക്കൈവ്

തിരുത്തുക

ഇവിടെ ആര്ക്കൈവ് ചെയ്യുന്നത് വളരെ എളുപ്പമുള്ള വഴിയിലാണ്‌. ഒരു പുതിയ പേജ് ഇപ്പോള് ഉള്ള പേജിനു കീഴെ നിര്മ്മിക്കും. ഉദാഹരണാത്തിന്, ഉപയോക്താവ്:Jyothis/നക്ഷത്രങ്ങൾ എന്നൊരു പേജുണ്ടാക്കി നീക്കേണ്ടതെല്ലാം അങ്ങോട്ടു നീക്കുക. സേവ് ചെയ്തതിനു ശേഷം പഴയത് ഒഴിവാക്കുക. --ജ്യോതിസ് 22:13, 12 ഡിസംബർ 2007 (UTC)Reply

താങ്കളുടെ സം‌വാദം പേജിൽനിൽക്കുമ്പോൾ ബ്രൗസറിലെ അഡ്രസ്സ് ബാറിലെ അഡ്രസ്സിന്റെ അവസാനം ഒരു '/ആർക്കൈവ്' എന്ന് ചേർത്തു നോക്കൂ. ഉദാഹരണത്തിന്‌ ഉപയോക്താവിന്റെ സംവാദം:Sugeesh/ആർക്കൈവ് അപ്പോൾ ഒരു പുതിയ പേജ് തുടങ്ങാൻ പറ്റും. അത് ആർക്കൈവായി ഉപയോഗിക്കാം. കോപ്പി പേസ്റ്റോ കട്ട് ആൻഡ് പേസ്റ്റോ എന്തായാലും വേണ്ടില്ല. വിവരം ഇവിടന്ന് അങ്ങോട്ടെത്തണം :) --ജ്യോതിസ് 05:31, 13 ഡിസംബർ 2007 (UTC)Reply

"Sugeesh/സഞ്ചയിക 3" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.