നമസ്കാരം Deepeshgopal !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- Vssun 15:59, 5 ജൂലൈ 2009 (UTC)Reply

തിരുത്തൽ

തിരുത്തുക

ഗോധ്ര സംഭവം എന്ന താളിൽ ഉണ്ടായിരുന്ന "തീവ്രഹിന്ദുത്വവാദിക‌‌ൾ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ തകർത്തതിനോടനുബന്ധിച്ചു നടന്ന" എന്ന വരി "തകരാനിടയായതിനോടു അനുബന്ധിച്ചു ‍‌‌‌നടന്ന" എന്നു മാറ്റിയതും "ഹിന്ദു തീവ്രദേശീയവാദിക‌‌ൾ‌‌‌‌ 1990 ൽ‌‌‌‌‌‌ നശിപ്പിക്കുന്നതുവരെ ബാബരി മസ്ജിദ്‌ എന്നു പേരായ ഒരു മസ്ജിദ് അവിടെ ഉണ്ടായിരുന്നു" എന്ന വാചകം നീക്കം ചെയ്തതും എന്തടിസ്ഥാനത്തിലാണ്‌ ഒന്നു വ്യക്തമാക്കുമോ ? --ഉപ്പേരിക്കുരുള 09:46, 13 ജൂലൈ 2009 (UTC)Reply


ആദ്യമെ തന്നെ ഇതു ഗോധ്ര കലാപത്തെകുറിച്ചുള്ള പോസ്റ്റ് ആണു.അതിൽ അയോധ്യ വിഷയം ബന്ധിപ്പിക്കുന്ന രീതിയിൽ ആണു ആ വരികൾ.”തീവ്രഹിന്ദുത്വവാദികൾ” എന്നതിലെ “തീവ്ര”തയുടെ അളവുകോൽ എന്താണു? ആ അളവുകോൽ വെച്ചിട്ടാണെങ്കിൽ ഏതൊക്കെ സംഭവങ്ങളിൽ ഉൾപ്പെട്ടവരെയൊക്കെ “തീവ്ര” എന്ന prefix ചേർത്തു വിളിക്കേണ്ടി വരും? നിഷ്പക്ഷമായ വരി ആയി തോന്നിയില്ല.അതിനാലാണു അതു മാറ്റിയതു.അയോധ്യ വിഷയത്തെ പറ്റിയുള്ള ഒരു പോസ്റ്റിൽ വസ്തുതാപരമായി നടക്കേണ്ടുന്ന ഒരു ചർച്ചയ്ക്കൊടുവിൽ നാം തീരുമാനിക്കേണ്ടതാണു അതു.രണ്ടാമത്തെ വരിയിൽ ഗുരുതരമായ തെറ്റുണ്ടു.തർക്കമന്ദിരം തകർക്കപ്പെട്ടതു 1992 ഡിസംബർ 6 നു ആണു.അതിലും “ഹിന്ദുതീവ്രദേശീയവാദികൾ” എന്നാണു പ്രയോഗം.”എന്നു പേരായ മസ്ജിദ് ഉണ്ടായിരുന്നു”. തർക്കവിഷയമായി ഇപ്പോളും തുടരുന്ന ഒരു കാര്യത്തിൽ ഒരുപക്ഷം പിടിക്കൽ ആണു ആ വരി.ഒന്നുകിൽ ആ തർക്കവിഷയത്തിലെ രണ്ടു വാദമുഖങ്ങളും നാം പറയണം.ഇല്ലെങ്കിൽ ആ വരി ഒഴിവാക്കാം.ഇതു ബാബ്രി പ്രശ്നത്തെക്കുറിച്ചുള്ള പോസ്റ്റ് അല്ലല്ലോ..--Deepeshgopal 10:50, 13 ജൂലൈ 2009 (UTC)Reply

വിജ്ഞാന കോശ ശൈലിയിൽ എഴുതേണ്ട ഒന്നിൽ താങ്കളുടെ അഭിപ്രായം ചേർക്കുന്നത് വിക്കിതാളിൽ ഉചിതമല്ല.ആദ്യം ഒരു ലേഖനമെഴുതി പിന്നീട് എഴുതിയ ആൾ തന്നെ അതിൽ pov എഴുതിച്ചേർത്താലും വിക്കിയുടെ നയമനുസരിച്ച് അത് അംഗീകരിക്കനാവില്ല.വിക്കിപീഡിയയിൽ ലേഖനമെഴുതിയാൽ അതുപിന്നെ എല്ലാവർക്കുമുള്ളതാണെന്നും സ്വന്തമെന്ന അവകാശവാദങ്ങൾക്ക് വിലയില്ല എന്നതും ഓർക്കണം. എനിക്കിഷ്ടപ്പെട്ട വാചകവും നിങ്ങൾക്കിഷ്ടപ്പെട്ട വാചകവും ചേർക്കാനുള്ളതല്ലല്ലോ വിക്കിപീഡിയ

ബാബരി മസ്ജിദ് തർക്കമന്ദിരമാണ്‌ എന്നുള്ളതും തർക്കമാണല്ലോ അപ്പോ താങ്കൾ എങ്ങനെ അതിനെ വിശേഷിപ്പിക്കും എന്നറിഞാൽ കൊള്ളാം. സംഘ്പരിവാർ മാത്രമാണ്‌ അതിനെ തർക്കമന്ദിരം എന്ന് വിളിക്കാറുള്ളൂ. എന്നാൽ പലപ്പോഴും അവർ തന്നെയും ബാബരി മസ്ജിദ് എന്നും പറയാറുണ്ട്. മറ്റെല്ലാ മാധ്യമങ്ങളും വിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും മത വിഭാഗങ്ങളും അതിനെ ബാബരി മസ്ജിദ് എന്ന് തന്നെയാണ്‌ വിശേഷിപ്പിക്കാറ്.ബാബരി മസ്ജിജ് ധ്വംസനം നടന്നത് 1990 എന്ന് തെറ്റായി എഴുതിയാൽ അതു തിരുത്തി 1992 എന്നാക്കുകയാണ്‌ ചെയ്യേണ്ടത് അല്ലാതെ മായ്ക്കുകയല്ലല്ലോ

"ബാബരി മസ്ജിദ് തകർക്കപ്പെട്ടത്" എന്നുണ്ടായിരുന്നത് "തകരാനിടയായത്" എന്ന് താങ്കൾ മാറ്റിയെഴുതിയെഴുതുക മാത്രം ചെയ്യുന്നതിന്‌ പകരം ഇത് വിഷയവുമായി ബന്ധമില്ലാത്തതാണ്‌ എന്ന താങ്കളുടെ ന്യായമനുസരിച്ച് ആ വാചകം തന്നെ ഒഴിവാക്കുകയല്ലേ വേണ്ടിയിരുന്നത് ? തകർക്കപ്പെട്ടത് എന്ന് പറയുന്നതും തകരാനിടയായത് എന്ന് പറയൂന്നതും വളരെ വ്യത്യാസമുണ്ട് . ബൈക്കിൽ പോകുന്ന രണ്ട് പേരെ ആക്രമികൾ വെട്ടികൊലപ്പെടുത്തിയാൽ അതിനെ ആരും ബൈക്കിൽ പോകുകയായിരുന്ന യുവാക്കൾ മരണമടഞ്ഞു എന്നല്ല വിശേഷിപ്പിക്കാറ് മറിച്ച് ബൈക്ക് യാത്രികരെ കൊലപ്പെടുത്തി എന്നു തന്നെയാണ്‌.

തീവ്രവാദത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം വ്യക്തമല്ല. അഫ്ഗാനിസ്ഥാനിൽ ബുദ്ധ പ്രതിമ തകർത്തതും, വേൾഡ് ട്രേഡ് സെന്റർ വിമാനമിടിച്ച് തകർത്തതും ബോംബെയിൽ ഭീകരാക്രമണം നടത്തിയതും ബാംഗ്ഗ്ലൂരിലും അഹമ്മദാബാദിലും ജയ്പൂരിലും മലേഗാവിലും മദോസയിലും ബോംബാക്രമണനടത്തുന്നവരും കർണാടകയിലെ പബ്ബിൽ ആക്രമണം നടത്തുന്നവരും ഗോധ്ര തീവണ്ടി ബോഗി കത്തിച്ച് ജനങ്ങളെ കൊലപ്പെടുത്തിയവരും ഗുജറാത്ത് കലാപം നടത്തിയവരും ബോംബെ കലാപം നടത്തിയവരും ഗാന്ധിജിയെ കൊലപ്പെടുത്തിയവരും ബാബരി മസ്ജിദ് തകർത്തവരും തീവ്രവാദികൾ തന്നെയാണ്‌. ഒരാളുടെ അല്ലങ്കിൽ ഒരു സമൂഹത്തിന്റെ അവകാശങ്ങളെയും അഭിപ്രായങ്ങളേയും കടന്നാക്രമിക്കുകയും അവരെ ഉന്മൂലനം ചെയ്യലും തന്നെയാണ്‌ തീവ്രവാദവും ഭീകരവാദവും എന്ന് പറയുന്നത്. ഇതിൽ ചിലതിനെ തീവ്രവാദം മറ്റേത് ദേശീയവാദം എന്ന നിലയിൽ കള്ളിതിരിക്കാനാവില്ല. പലതരത്തിലുള്ള തീവ്രവാദമുണ്ടാവാം. മതതീവ്രവാദം, രാഷ്ട്രീയ തീവ്രവാദം,ദേശീയ തീവ്രവാദം,വംശീയ തീവ്രവാദം എന്നിങ്ങനെ. ഇതിൽ ബാബരി മസ്ജിദ് തകർക്കൽ വ്യക്തമായും തീവ്രദേശീയതയുടെ ഭീകരവൃത്തിയായിരുന്നു എന്നുള്ളതിൽ ഒരു സംശയവുമില്ല. വർഗീയ കലാപം ബോംബു സ്ഫോടനം പള്ളി തകർക്കൽ, അവിടെ കർസേവ നടത്തൽ എന്നിവ ചെയ്യുന്നവരെ ഹിന്ദു ദേശീയവാദികൾ എന്ന് മാത്രം പറഞ്ഞാൽ മറ്റു പാർട്ടികളിലുള്ള (ഉദാ: കോൺഗ്രസ്സിലുള്ള ദേശീയവാദികളായ) ഹിന്ദുക്കളായ ദേശീയ വാദികൾ അതംഗീകരിക്കുമോ ? അപ്പോൾ ഹിന്ദു ദേശീയവാദികൾ എന്നു പറയുന്നതും പക്ഷപാതപരമാവില്ലേ ?

വിക്കിപീഡിയയിൽ ലേഖനമെഴുതുമ്പോഴും തിരുത്തൽ നടത്തുമ്പോഴും അതു സ്വന്തമായ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കുമുപരി സത്യത്തോട് നീതിപുലർത്തുന്നതും വസ്തുതകളുമായി പൊരുത്തപെടുന്നതും വക്രീകരിക്കപെടാത്തതുമായിരിക്കണം എന്ന കാര്യങ്ങൾ ഓർക്കുമല്ലോ. ആശംസകളോടെ--ഉപ്പേരിക്കുരുള 08:50, 14 ജൂലൈ 2009 (UTC)Reply


ഉപ്പേരിക്കുരുളെ,

ആ ലേഖനം ഞാൻ എഴുതിയതല്ല.യാദൃച്ഛികമായി കണ്ട ആ ലേഖനത്തിൽ തികച്ചും അനാവശ്യമായ രീതിയിൽ തന്നെ 

ഒരു രാഷ്ട്രീയപരമായ പരാമർശം നടത്തുന്നരീതിയിൽ ഒരു മാനിപുലേഷൻ കണ്ടപ്പോൾ ആ ലേഖനത്തിൽ ചില വാക്കുകൾ തിരുത്തേണ്ടതു ആവശ്യമാണെന്നു തോന്നി. എങ്കിൽ മാത്രമെ ആ ലേഖനം ഒരു നിഷ്പക്ഷത നേടൂ.തിരുത്താൻ താങ്കൾക്കുള്ള അതേ സ്വാതന്ത്ര്യം എനിക്കുമുണ്ടെന്നു ഞാൻ കരുതുന്നു. തിരുത്തലിനെ ന്യായീകരിക്കാൻ വസ്തുതകൾ കയ്യിലുണ്ടെങ്കിൽ.

   “ബാബറിമസ്ജിദ് തർക്കമന്ദിരമാണു എന്നുള്ള തർക്കവിഷയം” താങ്കൾ ഉന്നയിക്കുന്നതു ഒരു കുതർക്കമായി മാത്രമെ എനിക്കു കാണാനാവുന്നുള്ളു.

ബാബറിമസ്ജിദിനെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ “ബാബറി മസ്ജിദ്” എന്നു തന്നെ പ്രയോഗിക്കണം.എന്നാൽ ബാബറിമസ്ജിദ്പ്രശ്നത്തെക്കുറിച്ചുള്ള ലേഖനത്തിൽ “തർക്കമന്ദിരം” എന്നു പ്രയോഗിക്കുന്നതാവും ഉചിതം. 1992 ഡിസംബർ 7-ആം തീയതിക്കു ഇറങ്ങിയ മുഖ്യധാരാ പത്രങ്ങളുടെ പ്രതികൾ വല്ലതും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ? അവയിലും അതിനു മുൻപു ഇറങ്ങിയ പത്രവാർത്തകളിലും ആ കെട്ടിടം വ്യവഹരിക്കപ്പെട്ടിരിക്കുന്നതു “തർക്കമന്ദിരം” എന്നാണു.അതിനു ശേഷം ആണു താങ്കൾ പരാമർശിച്ച കൂട്ടരൊക്കെ “ബാബറിമസ്ജിദ്” എന്നു വിളിക്കാൻ തുടങ്ങിയതു.അതിനു രാഷ്ട്രീയ കാരണങ്ങൾ ആണു കൂടുതൽ. “തകർക്കപ്പെട്ടതു” എന്നതിനുപകരം “തകരാനിടയായതു” എന്നു മാറ്റാതെ ആ വിഷയം തന്നെ നീക്കം ചെയ്യാൻ ആദ്യം ആലോചിച്ചതാണു.തർക്കമന്ദിരം തകർക്കപ്പെടുന്ന സ്ഥിതി വരെ എത്തിയതിനു പിന്നിൽ അനേകമനേകം കാരണങ്ങളുണ്ടു.അതൊക്കെ അതേപ്പറ്റിയുള്ള ഒരുപോസ്റ്റിൽ വസ്തുതാപരമായ ഒരു ചർച്ചയ്ക്കു ശേഷം നാം അഭിപ്രായ സമന്വയത്തിൽ എത്തേണ്ടതും ആണു.അല്ലാതെ തികച്ചും ഏകപക്ഷീയമായ ഒരു “മുദ്രചാർത്തൽ” വിക്കിപീഡിയ പോലെ ഒരു പ്രസ്ഥാനത്തിനു ഭൂഷണം ആകുമോ?

തീവ്രവാദത്തെപ്പറ്റി താങ്കളുടെ അഭിപ്രായം തന്നെ എനിക്കും. “ഒരാളുടെ അല്ലങ്കിൽ ഒരു സമൂഹത്തിന്റെ അവകാശങ്ങളെയും അഭിപ്രായങ്ങളേയും കടന്നാക്രമിക്കുകയും അവരെ ഉന്മൂലനം ചെയ്യലും തന്നെയാണ്‌ തീവ്രവാദവും ഭീകരവാദവും എന്ന് പറയുന്നത്.“ എന്നാൽ അയോധ്യയിലെ തർക്കമന്ദിരം തകർക്കപ്പെടുന്നതു വരെ എത്തിച്ച സംഭവവികാസങ്ങളെ ഇതില്പെടുത്താനാവുമോ?ആവില്ലെന്നാണു എന്റെ അഭിപ്രായം.നിയമത്തിന്റെ വഴിയെ,അഭിപ്രായസമന്വയത്തിന്റ്റെ വഴിയെ ഒക്കെ ഈ പ്രശ്നം പരിഹരിക്കാൻ താങ്കൾ പറയുന്ന ഈ “തീവ്രദേശീയതക്കാർ” പരമാവധി ശ്രമിച്ചതല്ലേ?

ആശംസകളോടെ, --Deepeshgopal 17:11, 15 ജൂലൈ 2009 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Deepeshgopal,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:28, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Deepeshgopal

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:02, 16 നവംബർ 2013 (UTC)Reply