DP Raja
നമസ്കാരം DP Raja !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
നായർ
തിരുത്തുകഈ താളിൽ താങ്കൾ ചില മാറ്റങ്ങൾ വരുത്തിയതായി കണ്ടു.
- നായരിലെ ചുരുക്കം ചില ഉയർന്ന വിഭാഗങ്ങളേ[അവലംബം ആവശ്യമാണ്] ക്ഷത്രിയർ ആയി നമ്പൂതിരിമാർ അങ്ങികരിചിരുനു
- പക്ഷെ നായന്മാർ രാഷ്ട്രിയ അധികാരം പൂർണമായും കൈയളിയിരുന്നു കേരളത്തിലെ ഒട്ടു മിക്ക[അവലംബം ആവശ്യമാണ്] നാടുവാഴികളും നായന്മാർ ആയിരുന്നു.
- പക്ഷെ ശൈവആരധാനക്കയിരുനു മുനതുക്കം[അവലംബം ആവശ്യമാണ്]
- നായന്മാരുടെ യുദ്ധഭേരി "ഹരഹരോ ഹരഹര" എന്നായിരുന്നു[അവലംബം ആവശ്യമാണ്],
- നാഗആരാധന നായന്മാരുടെ മറ്റുരു പ്രതെയകതയായിരുന്നു[അവലംബം ആവശ്യമാണ്] എല്ലാ ഭാവങ്ങലിയം നാഗ ആരാധനയ്ക്ക് കാവുകൾ ഉണ്ടായിരുന്നു നാഗത്തറയിൽ വിളക്ക് വെപ്പും നാഗങ്ങൾക്കു നൂറും പാലും നൽകുന്ന ചടങ്ങും ഉണ്ടായിരുന്നു, നാഗങ്ങളെ അന്സ്മരിക്കുന്ന വിധം[അവലംബം ആവശ്യമാണ്] മുന്കുട്മ ധരിച്ചിരുന്നു നായന്മാർ.
ഈ പ്രസ്താവനയൊക്കെ അവലംബം ആവശ്യമുള്ളവയാണ്.
- നാഗന്മാർ ശൈവരയിരുനാലോ
എന്ന പ്രസ്താവനയുടെ പ്രസക്തി തന്നെ സംശയാസ്പദമാണ്. നാഗന്മാർക്കും നായന്മാർക്കും തമ്മിലെന്തെങ്കിലും ബന്ധമുണ്ടെന്ന് അവലംബങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുവേണം ഇത്തരമൊരു പ്രസ്താവന നടത്തേണ്ടത്. വിക്കി ഉപയോക്താക്കളിൽ ആരുടെയും വ്യക്തിഗത അറിവുകൾക്ക് വിക്കിപീഡിയയിൽ സ്ഥാനമില്ല. അവലംബങ്ങൾ നോക്കി പരിശോധിച്ച് ഉറപ്പിക്കാൻ സാധിക്കുന്ന വിവരങ്ങളേ വിക്കിപീഡിയയിൽ ചേർക്കുവാൻ പാടുള്ളൂ. താങ്കൾ ഏതെങ്കിലും ഗ്രന്ഥത്തിൽ വായിച്ച വിവരങ്ങളാണ് ഇവയെങ്കിൽ അത് അവലംബത്തോടെ ചേർക്കാൻ സാധിക്കും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കൂ. നല്ല തിരുത്തലുകൾ ആശംസിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:19, 10 ഏപ്രിൽ 2013 (UTC)
അവലംബങ്ങൾ നൽകുന്നതിന് ഈ താൾ കണ്ടുനോക്കൂ. അഞ്ചു പേജുള്ള ഒരു പ്രെസന്റേഷനാണിത്. കൂടുതൽ വിശദമായ താളുകളുണ്ട്. തുടക്കത്തിൽ അവലംബങ്ങൾ നൽകുന്നതുസംബന്ധിച്ച് ഇത്രയും കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി. ഇതിലെ മൂന്നാമത്തെ പേജിൽ റെഫ് ടൂൾബാർ ഉപയോഗിച്ച് അവലംബം നൽകുന്നത് വിശദീകരിക്കുന്ന ഒരു വീഡിയോ ഉണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:55, 10 ഏപ്രിൽ 2013 (UTC)
- താങ്കൾ ഈ താളിൽ അവലംബമുള്ള ഒരു ഭാഗം പൂർണ്ണമായി എടുത്തുമാറ്റിയിട്ടുണ്ടല്ലോ? ഇങ്ങനെ അവലംബമുള്ള ഒരു ഭാഗം നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ (തെറ്റാണെങ്കിൽ നീക്കം ചെയ്യാവുന്നതാണ്) അത് ലേഖനത്തിന്റെ സംവാദം താളിൽ ഈ ഭാഗം എന്തുകൊണ്ട് തെറ്റാണെന്ന് ചർച്ച ചെയ്യുകയും തെറ്റാണെന്ന് തെളിയിക്കാനുള്ള അവലംബങ്ങൾ നൽകുകയും ചെയ്തിട്ടാണ് ചെയ്യേണ്ടത്. താങ്കൾ അത് ചെയ്തിട്ടില്ലാത്തതിനാൽ ഞാൻ അത് തിരികെ പഴയതുപോലെ ആക്കുന്നു.
- ഇതുകൂടാതെ അവലംബങ്ങൾ നൽകുന്നത് സംബന്ധിച്ച താൾ താങ്കൾ വായിച്ചിട്ടില്ല എന്നു തോന്നുന്നു. ഇവിടെ അൽപ്പം കൂടി ലളിതമായി അവലംബം കൊടുക്കുന്ന വിധം വിവരിച്ചിട്ടുണ്ട്. ഓരോ പ്രസ്താവനയ്ക്കും അവലംബം ആവശ്യമാണെന്ന കാര്യം വായിച്ചിട്ടുണ്ടാവുമല്ലോ?
- ഈഴവർ എങ്ങനെ നായർ സമൂഹവുമായി ബന്ധമുള്ള സമൂഹമായി ഉൾപ്പെടുത്തപ്പെട്ടു എന്നത് ലേഖനത്തിന്റെ സംവാദം താളിൽ ചർച്ചചെയ്യപ്പെട്ട വിഷയമാണ്. ഇത്തരം കാതലായ മാറ്റങ്ങൾ ചർച്ചയോ പുതിയ അവലംബങ്ങൾ ചേർക്കുകയോ ചെയ്യാതെ നടത്തുന്നത് ആശാസ്യമല്ല.
- ഈ മാറ്റത്തിലെ എല്ലാ പ്രസ്താവനകൾക്കും അവലംബം ആവശ്യമാണ്.
- "തിയ്യരും ഈഴവറും ഏമാൻ,തമ്പുരാൻ ഇന്നും വിളിച്ചിരുന്നു." എന്നതിനും അവലംബം ആവശ്യമാണ്.
- ഈ മാറ്റത്തിനും അവലംബം ആവശ്യമാണ്.
- ഇങ്ങനെയല്ല അവലംബം നൽകേണ്ടത്.
- ഇങ്ങനെയുമല്ല
- താങ്കൾ മലയാളം ടൈപ്പ് ചെയ്യുന്നതിൽ ധാരാളം അക്ഷരത്തെറ്റുകൾ കാണുന്നു. ഇവിടെ എഴുതി പരീക്ഷിച്ച ശേഷം താളിൽ ഉൾപ്പെടുത്തുന്നതായിരിക്കും നല്ലത്.
- ഇതു കാണുക താങ്കൾ വരുത്തിയ മാറ്റങ്ങളിൽ ധാരാളം പിശകുകൾ ഉണ്ടായിരുന്നതിനാലും പ്രസ്താവനകൾക്ക് അവലംബമില്ലാതിരുന്നതിനാലുമാണ് ഞാൻ അത് റിവേർട്ട് ചെയ്തിരുന്നത്. അവലംബങ്ങളില്ല എന്ന കാര്യം ഞാൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതേ തെറ്റുകളോടെയാണ് താങ്കൾ വീണ്ടും ആ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു അവലംബം മാത്രമേ പല പ്രസ്താവനകൾക്കുമായി ചേർത്തിട്ടുമുള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 13:44, 10 ഏപ്രിൽ 2013 (UTC)
തടയൽ
തിരുത്തുക- ഇവിടെ താങ്കൾ നടത്തിയിരിക്കുന്നത് ഒരു നശീകരണപ്രവർത്തനമാണ് (ഇത് പിന്നീട് താങ്കൾ തന്നെ ഒരു ഭാഗം നീക്കം ചെയ്യുന്നതിലൂടെ മറച്ചുവെങ്കിലും നശീകരണപ്രവർത്തനം നടത്തി എന്ന വസ്തുത നിലനിൽക്കുന്നു). ഭാഗങ്ങൾ നീക്കം ചെയ്തതും നശീകരണപ്രവർത്തനമാണ്. ഇതിനാൽ താങ്കളെ
ഒരാഴ്ച്ചത്തേയ്ക്ക്ഒരു ദിവസത്തേയ്ക്ക് തടഞ്ഞിരിക്കുന്നു. താങ്കൾ നായർ എന്ന താളിൽ വരുത്തിയ മാറ്റങ്ങൾ നീക്കം ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 14:00, 10 ഏപ്രിൽ 2013 (UTC)
തടയൽ നീക്കം ചെയ്യൽ
തിരുത്തുകപുതിയ ഉപയോക്താവ് എന്ന നിലയ്ക്ക് തടയൽ നയങ്ങൾക്കെതിരും കടുത്തതുമായ നടപടിയാണെന്ന അഭിപ്രായമുണ്ടായതിനാൽ താങ്കളുടെ തടയൽ കാലാവധിയായ ഒരു ദിവസം പൂർത്തിയാകുന്നതിനു മുൻപുതന്നെ തടയൽ നീക്കം ചെയ്തിരിക്കുന്നു.
താങ്കൾ നടത്തിയ തിരുത്തലുകളുടെ നാൾപ്പതിപ്പുകൾ മറയ്ക്കപ്പെട്ടിട്ടുള്ളതിനാൽ ചൂണ്ടിക്കാട്ടിയ തിരുത്തലുകൾ ഏതെന്ന് മനസ്സിലാക്കാൻ ഒരുപക്ഷേ താങ്കൾക്ക് ബുദ്ധിമുട്ടുണ്ടായേക്കും.
ഒരു സ്രോതസ്സിന്റെ രചയിതാവ് ഈഴവ ഷോവനിസ്റ്റ് ആണെന്ന് ലേഖനത്തിൽ എഴുതിച്ചേർത്തതിനാലും, ലേഖനത്തിൽ നശീകരണസ്വഭാവമുള്ള കാതലായ മാറ്റങ്ങൾ അവലംബങ്ങളുടെ പിന്തുണയില്ലാതെ വരുത്തിയതിനാലും, അവലംബമുള്ള ഒരു ഭാഗം ലേഖനത്തിൽ നിന്ന് അഭിപ്രായസമന്വയമില്ലാതെ നീക്കം ചെയ്തതിനാലുമാണ് താങ്കളെ തടഞ്ഞത്. ഇത്തരം പ്രവർത്തനങ്ങൾ ഇനി ആവർത്തിച്ചാൽ കൂടുതൽ കാലയളവിലേയ്ക്ക് (അനിശ്ചിത കാലയളവിലേയ്ക്കുപോലും) തടയപ്പെടുന്നതാണ്. സന്തുലിതമായ കാഴ്ച്ചപ്പാടോടുകൂടി തിരുത്തലുകൾ വരുത്താൻ ശ്രമിക്കുക. താങ്കൾ വിക്കിപീഡിയയിൽ തുടരുമെന്നും ക്രിയാത്മകമായ സംഭാവനകൾ വിക്കിപീഡിയയ്ക്ക് നൽകുമെന്നും പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:09, 11 ഏപ്രിൽ 2013 (UTC)
ദയവായി നശീകരണ പ്രവർത്തനം നടത്താതിരിക്കുക. അവ നീക്കം ചെയ്യപ്പെടുക തന്നെ ചെയ്യും. പിന്നെ എന്തിനാണ് എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. നല്ല തിരുത്തലുകൾ പ്രതീക്കുന്നു. നന്ദി--Roshan (സംവാദം) 11:20, 11 ഏപ്രിൽ 2013 (UTC)
മാറ്റങ്ങൾ
തിരുത്തുക- "ബ്രാഹ്മണരോടൊ സാമന്ത ക്ഷത്രിയരോടൊ സേവനപരമായി ബന്ധപ്പെടാതെ 'വർഗശുദ്ധി' പരിപാലിച്ചിരുന്ന ഒരു വിഭാഗമായിരുന്നുവത്രേ കിരിയത്തു നായർമാർ" എന്നത് "ബ്രാഹ്മണരോട് സേവനപരമായി ബന്ധപ്പെടാതെ 'വർഗശുദ്ധി' പരിപാലിച്ചിരുന്ന ഒരു സാമന്ത ക്ഷത്രിയരോടൊ വിഭാഗമായിരുന്നുവത്രേ കിരിയത്തു നായർമാർ "
- എന്ന് താങ്കൾ മാറ്റം വരുത്തിയിരിക്കുന്നതായി കാണുന്നു. എന്താണുദ്ദേശിച്ചത് എന്ന് വ്യക്തമായില്ല. ആദ്യത്തെ സെന്റൻസിൽ വ്യക്തമായ അർത്ഥം താങ്കൾ ചേർത്ത സെന്റൻസിൽ പൂർണ്ണമായി നഷ്ടമായിട്ടുണ്ട്. താങ്കളുടെ സ്രോതസ്സിൽ വിവരിച്ചിരിക്കുന്നതെന്താണെന്ന് അവലംബത്തിൽ ഉദ്ധരണിയായി ചേർക്കാമോ? ഇത് റെഫ്ടൂൾബാറിലൂടെ സാധിക്കും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുക.
- ഇല്ലത്തുനായർമാർ സഹായികളും പടയാളികളുമായിരുന്നു എന്ന ഐതീഹ്യം കേരളോൽപ്പത്തിയിൽ ഉണ്ട് എന്ന് താങ്കൾ ചേർത്തിട്ടുണ്ട്. കേരളോൽപ്പത്തി വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്. എവിടെയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്ന് കാണിക്കാമോ?
- തമ്പി ,തമ്പാൻ ,തമ്പുരാൻ എന്നീ സ്ഥാനപ്പേരുകൾ ചേർക്കും എന്ന വിവരം താങ്കൾ പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്. ആ വിവരം ഏതു സ്രോതസ്സിൽ നിന്ന് ലഭിച്ചതാണെന്ന് വിശദമാക്കാമോ?
- "The Ezhava Community and Kerala Politics by G Rajendran page 23" എന്ന അവലംബത്തിലെ പ്രസക്തമായ ഭാഗങ്ങൾ അവലംബത്തിനുള്ളിൽ ചേർക്കാമോ? ഓഫ്‌ലൈൻ അവലംബങ്ങൾ ചേർക്കുമ്പോൾ പ്രസക്തഭാഗത്തിന്റെ സ്രോതസ്സുകൾ ചേർക്കുന്നത് നല്ല കീഴ്വഴക്കമാണ്.
നല്ല തിരുത്തലുകൾ ആശംസിക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 16:20, 13 ഏപ്രിൽ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! DP Raja
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:27, 16 നവംബർ 2013 (UTC)