കേരളത്തിലെ ഒരു ഓട്ടൻ തുള്ളൽ കലാകാരനായിരുന്നു കലാമണ്ഡലം ഗീതാനന്ദൻ. രാജ്യത്തിനകത്തും പുറത്തുമായി അയ്യായരത്തിലധികം വേദികളിൽ ഓട്ടംതുള്ളൽ അവതരിപ്പിച്ചുണ്ട്. കമലദളം എന്ന സിനിമയിലൂടെ മലയാള സിനിമാലോകത്ത് എത്തിയ അദ്ദേഹം മുപ്പതിൽ ഏറെ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.[1] 33 വർഷം കേരള കലാമണ്ഡലത്തിൽ അദ്ധ്യാപകനായിരുന്നു. നാല്പതുവർഷക്കാലമായി തുള്ളൽ അഭ്യസിപ്പിക്കുന്ന ഗീതാനന്ദന് ആയിരത്തോളം ശിഷ്യന്മാരുണ്ട്.

കലാമണ്ഡലം ഗീതാനന്ദൻ
ജനനംനവംബർ 6, 1959
മരണംജനുവരി 28, 2018(2018-01-28) (പ്രായം 58)
ദേശീയതഇന്ത്യൻ
തൊഴിൽഓട്ടൻ തുള്ളൽ വിദഗ്ദ്ധൻ
ജീവിതപങ്കാളി(കൾ)ശോഭ ഗീതാനന്ദൻ
കുട്ടികൾസനൽ കുമാർ
ശ്രീലക്ഷ്മി

ജീവിത രേഖ തിരുത്തുക

അച്ഛൻ പുഷ്പവത്ത് കേശവൻ നമ്പീശൻ തുള്ളൽ കലാകാരനായിരുന്നു. 1974 ൽ കലാമണ്ഡലത്തിൽ തുള്ളൽ വിദ്യാർത്ഥിയായി ചേർന്ന ഗീതാനന്ദൻ 1983 ൽ കലാമണ്ഡലത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.[1]

കദകളിപ്പദക്കച്ചേരിക്ക് സമാനമായ തുള്ളൽപ്പദക്കച്ചേരി ആദ്യമായി അവതരിപ്പിച്ചത് കലാമണ്ഡലം ഗീതനന്ദനായിരുന്നു.[1]

2018 ജനുവരി 28ന് തൃശ്ശൂർ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂർ മഹാശിവക്ഷേത്രത്തിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണുമരിച്ചു.[2]

പുരസ്‌കാരങ്ങൾ തിരുത്തുക

  • ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരം (2015)[3]
  • കേരള സംഗീത നാടക അക്കാദമി അവാർഡ് (2000)[4]
  • തുള്ളൽ കലാനിധി പുരസ്കാരം[1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 "തുള്ളൽ പ്രസ്ഥാനത്തിനെ ജനകീയമാക്കിയ കലാകാരൻ ഇനി ഓർമകളിൽ" (in അമേരിക്കൻ ഇംഗ്ലീഷ്). 2018-01-29. Retrieved 2020-11-12.
  2. "കലാമണ്ഡലം ഗീതാനന്ദന് വേദിയില് കുഴഞ്ഞുവീണ് മരിച്ചു". മാതൃഭൂമി ദിനപത്രം. 2018-01-28. Archived from the original on 2018-01-29. Retrieved 2018-01-29.
  3. "കലാമണ്ഡലം ഗീതാനന്ദന് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം". Keralanews. 2015-09-07. Archived from the original on 2018-01-29. Retrieved 2018-01-29.
  4. "നൃത്തം, അവാർഡുകൾ, കേരള സംഗീത നാടക അക്കാഡമി". Keralaculture.org. Archived from the original on 2018-01-29. Retrieved 2018-01-29.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_ഗീതാനന്ദൻ&oldid=3470780" എന്ന താളിൽനിന്ന് ശേഖരിച്ചത്