മഞ്ജൂ പിള്ള
ഒരു മലയാള സിനിമ-സീരിയൽ അഭിനേത്രിയാണ് മഞ്ജൂ പിള്ള(ഇംഗ്ലീഷ്: Manju Pillai). എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം കയ്യാളിയാ നാലു പേരിലൊരാൾ മഞ്ജുവായിരുന്നു.[1] നിരവധി ടെലിവിഷൻ പരിപാടികളുടെ വിധികർത്താവായും മഞ്ജു ജോലി ചെയ്തിട്ടുണ്ട്.
മഞ്ജൂ പിള്ള | |
---|---|
ജനനം | മഞ്ജു പിള്ള 17 നവംബർ 1975 |
തൊഴിൽ | സിനിമ-സീരിയൽ നടി |
ജീവിതപങ്കാളി(കൾ) | സുജിത് വാസുദേവ് (2000– നിലവിൽ) |
കുട്ടികൾ | ദയ |
ജീവിതരേഖ തിരുത്തുക
തിരുവനന്തപുരത്താണ് സ്വദേശം. എസ്.പി. പിള്ളയുടെ പേരമകളായി ജനിച്ചു. മാർ ഇവാനിയോസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠ്ഹനം പൂർത്തിയാക്കി മലയാളം സിനിമാ സീരിയൽ നടൻ മുകുന്ദൻ മേനോനെ 2000 ഡിസംബർ 23 നു വിവാഹം ചെയ്തു. ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. പിന്നീട് ഛായാഗ്രാഹകൻ സുജിത്ത് വാസുദേവനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ദയ എന്ന മകൾ പിറന്നു.[2] സ്കൂളിൽ പഠിക്കുന്ന കാലത്ത് നാടകങ്ങളിലും മത്സരങ്ങളിലും മഞ്ജു പങ്കെടുത്തിട്ടുണ്ട്. അങ്ങനെ പ്രശസ്ത നാടക കർത്താവായ സൂര്യ കൃഷ്ണമൂർത്തിയുടെ സ്ത്രീ പർവം എന്ന നാടകത്തിൽ അഭിനയിക്കാൻ 10 ൽ പഠിക്കുന്ന സമയത്ത് മഞ്ജുവിനു കഴിഞ്ഞു.
ചലച്ചിത്രരേഖ തിരുത്തുക
സത്യവും മിഥ്യയും എന്ന സീരിയലിൽ ആദ്യമായീ അഭിനയിച്ചു. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകൾ കൂടുതൽ അവരെ തേടിയെത്തി. തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തിൽ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിടുന്നത്.
കാണീകളുടെ പ്രശംസ നേടിയ ചിത്രങ്ങളായ മഴയെത്തും മുൻപേ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നിവയിൽ അഭിനയിച്ചു.
സിനിമ | വർഷം | കഥാപാത്രത്തിന്റെ പേര് |
---|---|---|
അമ്മയ്ക്കൊരു താരാട്ട് | 2015 | |
ലവ് 24X7 | 2015 | |
കളിയച്ഛൻ | 2012 | കുഞ്ഞിരാമന്റെ അമ്മ |
തേജാഭായി ആന്റ് ഫാമിലി | 2011 | രതി |
മന്മദൻ അമ്പ് | 2010 | മഞ്ജൂ കുറുപ്പ് |
രാമാനം | 2009 | |
നാല് പെണ്ണുങ്ങൾ | 2007 | ചിന്നു അമ്മ |
രാവണപ്രഭു | 2001 | - |
മിസ്റ്റർ ബട്ട്ലർ | 2000 | ആനന്ദം |
ഗുരുശിഷ്യൻ | 1997 | സരസു |
ഇരട്ടക്കുട്ടികളുടെ അച്ഛൻ | 1997 | സഹദേവന്റെ ഭാര്യ |
ജനാധിപത്യം | 1997 | മിസ്സിസ് തിരുമുല്പാട് |
എസ്ക്യൂസ് മീ ഏതു കോളേജിലാ | 1996 | - |
കാതിൽ ഒരു കിന്നാരം | 1995 | മഹേഷിന്റെ സഹോദരി |
മഴയെത്തും മുൻപേ | 1995 | അഞ്ജന |
പുരസ്കാരങ്ങൾ തിരുത്തുക
- 2000-2001 ൽ മികച്ച ടെലിവിഷൻ അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. വി.എൻ. മോഹന്ദാസിന്റെ ദേവരഞ്ജിനി എന്ന സീരിയലിലേയും വേണു നായരുടെ സേതുവിന്റെ കഥകൾ എന്നതിലേയും അഭിനയത്തിനായിരുന്നു പുരസ്കാരം.
- 2002-2003 -ൽ അലി അക്ബർ ന്റെ സുന്ദരന്മാരും സുന്ദരികളും എന്ന സീരിയലിലെ അഭിനയത്തിനു ഫിലിം ക്രിട്ടിക്സ് അവാർഡ് നേടാനായി
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-09-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-06-06.
- ↑ http://www.mangalam.com/mangalam-varika/67601