ഇന്ത്യയിലെ സംരക്ഷിത ജൈവമണ്ഡലങ്ങൾ

സംരക്ഷിത ജൈവമണ്ഡലങ്ങൾ

ഇന്ത്യാ ഗവണ്മെന്റ് രാജ്യത്ത് 18 സംരക്ഷിത ജൈവമണ്ഡലങ്ങൾ (ഇംഗ്ലീഷ് : Biosphere reserves of India) സ്ഥാപിച്ചിട്ടുണ്ട്,[1] (categories roughly corresponding to IUCN Category V Protected areas), വളരെ വിശാലമായ പ്രദേശമാകെ വ്യാപിച്ചിരിക്കുന്ന വനമേഖലകൾ ഇങ്ങനെ സംരക്ഷിക്കപ്പെടുന്നു (ഇത് ദേശീയോദ്യാനത്തേക്കാളും വന്യജീവി സങ്കേതത്തേക്കാളും എല്ലാം വിസ്തൃതിയിൽ വലുതായിരിക്കും). ഒന്നോ ഒന്നിലിഅധികമോ ദേശീയോദ്യാനങ്ങളും, വന്യജീവി സങ്കേതങ്ങളും സംരക്ഷിത ജൈവമേഖലയ്ക്കുള്ളിൽ വരാം. ഇത്തരത്തിലുള്ള ജൈവമണ്ഡലങ്ങൾ വഴി അവിടത്തെ സസ്യജാലത്തെയും ജന്തുജാലത്തേയും മാത്രമല്ല സംരക്ഷിക്കുന്നത്, അവിടെ അധിവസിക്കുന്ന് മനുഷ്യ സമൂഹങ്ങൾക്കും ഇതുവഴി സംരക്ഷണം നൽകുന്നു.

അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലങ്ങൾ

തിരുത്തുക

പതിനെട്ട് ജൈവമണ്ഡലങ്ങളിൽ പത്തെണ്ണം അന്താരാഷ്ട്ര സംരക്ഷിത ജൈവമണ്ഡലങ്ങളുടെ ശൃംഖലയിൽ ഭാഗമാണ്. യുനെസ്കോയുടെ മനുഷ്യനും ജൈവമണ്ഡലവും (MAB) എന്ന പദ്ധതി പ്രകാരമാണിത്. ഇത്തരത്തിൽ അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലങ്ങൾ ഇവയാണ് [1][2][3][4]

പേര് സംസ്ഥാനങ്ങൾ വർഷം
നീലഗിരി സംരക്ഷിത ജൈവമണ്ഡലം തമിഴ് നാട്, കേരളം, കർണാടകം 2000
മന്നാർ ഉൾക്കടൽ സംരക്ഷിത ജൈവമണ്ഡലം തമിഴ് നാട് 2001
സുന്ദർബൻസ് സംരക്ഷിത ജൈവമണ്ഡലം പശ്ചിം ബംഗ 2001
നന്ദാ ദേവി സംരക്ഷിത ജൈവമണ്ഡലം ഉത്തരാഖണ്ഡ് 2004
നോക്രെക് സംരക്ഷിത ജൈവമണ്ഡലം മേഘാലയ 2009
പഞ്ച്മാരി സംരക്ഷിത ജൈവമണ്ഡലം മധ്യപ്രദേശ് 2009
സിമ്ലിപാൽ സംരക്ഷിത ജൈവമണ്ഡലം ഒഡീഷ 2009
ഗ്രേറ്റ് നിക്കോബാർ സംരക്ഷിത ജൈവമണ്ഡലം ഗ്രേറ്റ് നിക്കോബാർ 2013
അചനക്മാർ-അമർകണ്ഡക് സംരക്ഷിത ജൈവമണ്ഡലം ഛത്തീസ്ഗഢ്, മധ്യപ്രദേശ് 2012[2]
അഗസ്ത്യമല സംരക്ഷിത ജൈവമണ്ഡലം കേരളം and തമിഴ് നാട് 2016[5]

2009-ൽ, ഹിമാചൽ പ്രദേശിലെ ശീത മരു പ്രദേശത്തെ ഭാരത സർക്കാർ സംരക്ഷിത ജൈവമണ്ഡലത്തിൽ പെടുത്തിയിരുന്നു. 2010 സെപ്റ്റംബർ 20-ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആന്ധ്രാ പ്രദേശിലെ ശേഷാചല പർവ്വതനിരകളെ ഇന്ത്യയുടെ 17-ആമത്തെ സംരക്ഷിത ജൈവമണ്ഡലമായി പ്രഖ്യാപിച്ചു. ഏറ്റവും അവസാനമായി ഈ പദവി ലഭിച്ചത് മധ്യപ്രദേശിലെ പന്ന വനഭൂമിയ്ക്കാണ്. 2011 ഓഗസ്റ്റ് 25-നായിരുന്നു അത്.[1]

ഇന്ത്യയുടെ സംരക്ഷിത ജൈവമണ്ഡലങ്ങൾ (വിസ്തൃതി അനുസരിച്ച്)
വർഷം പേര് സ്ഥാനം സംസ്ഥാനം തരം പ്രധാന ജീവികൾ വിസ്തൃതി

(km2)

1 1986 നീലഗിരി സംരക്ഷിത ജൈവമണ്ഡലം വയനാട്, നാഗർഹോളെ, ബന്ദിപ്പൂർ മുതുമലൈ, നിലംബൂർ, സൈലന്റ് വാലി എന്നിവയുടെ ഭാഗങ്ങൾ തമിഴ് നാട്, കേരളം, കർണാടകം പശ്ചിമഘട്ടം വരയാട്, സിംഹവാലൻ കുരങ്ങ് 5520
2 1988 നന്ദാ ദേവി ദേശീയോദ്യാനവും സംരക്ഷിത ജൈവമണ്ഡലവും ചമോലി ജില്ല, പിത്തോർഗഡ് ജില്ല & ബാഗേഷ്വർ ജില്ല ഉത്തരാഖണ്ഡ് പടിഞ്ഞാറൻ ഹിമാലയം ഹിമപ്പുലി, ഹിമാലയൻ കരടി 5860
3 1989 മന്നാർ ഉൾക്കടൽ വടക്ക് രാമേശ്വരം മുതൽ തെക്ക് കന്യാകുമാരി വരെയുള്ള മന്നാർ ഉൾക്കടലിന്റെ ഇന്ത്യൻ ഭാഗവും ശ്രീലങ്കയുടെ സമുദ്ര ഭാഗവും തമിഴ് നാട് തീരമേഖല കടൽപ്പശു 10500
4 1988 നോക്രെക് പടിഞ്ഞാറൻ ഗാരോ കുന്നുകൾ മേഘാലയ കിഴക്കൻ ഹിമാലയം ചെമ്പൻ പാണ്ട 820. Parth tution
5 1989 സുന്ദർബൻസ് ഗംഗ, ബ്രഹ്മപുത്ര നദികളുടെ ഡെൽറ്റാ പ്രദേശം പശ്ചിം ബംഗ ഗംഗാ ഡെൽറ്റ രാജകീയ ബംഗാൾ കടുവ 9630
6 1989 മാനസ് Part of Kokrajhar, Bongaigaon, Barpeta, Nalbari, Kamrup and Darrang Districts ആസാം കിഴക്കൻ ഹിമാലയം സ്വർണ്ണ കുരങ്ങ്, ചെമ്പൻ പാണ്ട 2837
7 1994 സിമ്ലിപാൽ നയൂർഭഞ്ജ് ജില്ലയുടെ ഭാഗം ഒഡീഷ ഡെക്കാൻ ഉപദ്വീപ് കാട്ടുപോത്ത്, രാജകീയ ബംഗാൾ കടുവ, ഏഷ്യൻ ആന 4374
8 1998 Dihang-Dibang സിയാങ്, ദിബാങ് താഴ്വരകൾ Arunachal Pradesh കിഴക്കൻern ഹിമാലയം Mishmi Takin, കേഴമാൻ 5112
9 1999 പഞ്ച്മാർഹി സംരക്ഷിത ജൈവമണ്ഡലം ബേതുൽ ജില്ല, ഹൊസൻഗാബാദ് ജില്ല, ഛിന്ദ്വാര ജില്ല മധ്യപ്രദേശ് Semi-Arid മലയണ്ണാൻ, പാറാൻ 4981.72
10 2005 Achanakmar-Amarkantak സംരക്ഷിത ജൈവമണ്ഡലം Part of Annupur, Dindori and Bilaspur districts മധ്യപ്രദേശ്, ഛത്തീസ്ഗഢ് Maikala Hills ഉല്ലമാൻ, ഇന്ത്യൻ കാട്ടു നായ, സാരസ കൊക്ക്, White-rumped vulture, Philautus sanctisilvaticus (Sacred grove bush frog) 3835
11 2008 ഗ്രേറ്റ് റാൻ ഒഫ് കച്ച് Part of Kutch, Rajkot, Surendranagar and Patan Districts. ഗുജറാത്ത് മരുഭൂമി ഇന്ത്യൻ കട്ടുകഴുത 12454
12 2009 ശീത മരുഭൂമി Pin Valley National Park and surroundings;Chandratal and Sarchu & Kibber Wildlife Sancturary ഹിമാചൽ പ്രദേശ് പടിഞ്ഞാറൻ ഹിമാലയം ഹിമപ്പുലി 7770
13 2000 കാഞ്ചൻജംഗ കാഞ്ചൻജംഗ സിക്കിം കിഴക്കൻ ഹിമാലയം ഹിമപ്പുലി, ചെമ്പൻപാണ്ഡ് 2620
14 2001 അഗസ്ത്യമല സംരക്ഷിത ജൈവമണ്ഡലം നെയ്യാർ, പേപ്പാറ ചെന്തുരുണി വന്യജീവി സങ്കേതങ്ങളുടെ ഭാഗങ്ങൾ കേരളം, തമിഴ് നാട് പശ്ചിമഘട്ടം വരയാട്, ആനകൾ 3500.08
15 1989 ഗ്രേറ്റ് നിക്കോബാർ സംരക്ഷിത ജൈവമണ്ഡലം ആന്റമാൻ നിക്കോബാർ ദ്വീപുകളുടെ തെക്കേ അറ്റം Andaman and Nicobar Islands Islands കായൽ മുതല 885
16 1997 ദിബ്രു-സൈഖോവ ദിബ്രുഗഢ്, തിൻസുകിയ ജില്ലകൾ ആസാം കിഴക്കൻ ഹിമാലയം സ്വർണ്ണ കുരങ്ങൻ 765
17 2010 ശേഷാചലഗിരി ചിറ്റൂർ, കഡപ്പ ജില്ലകൾ ആന്ധ്രാ പ്രദേശ് പൂർവ്വഘട്ടം Slender Loris 4755
18 2011 പന്ന പന്ന, ഛത്തർപുർ ജില്ലകൾ മധ്യപ്രദേശ് Catchment Area of the Ken River കടുവ, പുള്ളിമാൻ, ചിങ്കാരമാൻ, മ്ലാവ്, കരടി 2998.98

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

|}