ചെമ്പൻ പാണ്ട

(Red panda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കൻ ഹിമാലയത്തിലും തെക്കുപടിഞ്ഞാറൻ ചൈനയിലും കണ്ടുവരുന്ന ഒരു സസ്തനിയാണ് ചെമ്പൻ പാണ്ട (ഇംഗ്ലിഷ് നാമം:Red panda). ഒരു വളർത്തുപൂച്ചയേക്കാൾ അല്പം അധികം മാത്രം വലിപ്പമുള്ള ഇവ സദാസമയവും മരങ്ങളിലാണ് ചിലവഴിക്കാറ്. പേരുസൂചിപ്പിക്കുന്നതു പോലെത്തന്നെ ഇവയുടെ ശരീരം ചെമ്പൻ രോമങ്ങളാൽ ആവൃതമാണ്. രോമാവൃതമായ നീണ്ട അയഞ്ഞവാൽ ഇവയുടെ പ്രത്യേകതയാണ്. മിശ്രഭുക്കായ ചെമ്പൻ പാണ്ടയുടെ ഭക്ഷണം മുളയാണെങ്കിലും മുട്ട, പക്ഷികൾ, ഷഡ്പദങ്ങൾ ചെറിയ സസ്തനികൾ എന്നിവയേയും അകത്താക്കാറുണ്ട്.[1][2][3]

Red panda
A red panda at the Cincinnati Zoo
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Carnivora
Suborder: Caniformia
Family: Ailuridae
Genus: Ailurus
F. Cuvier, 1825
Species:
A. fulgens
Binomial name
Ailurus fulgens
F. Cuvier, 1825
Subspecies

A. f. fulgens F. Cuvier, 1825
A. f. styani Thomas, 1902[2][3]

Map showing the range of the red pandas
Range of the red panda

ശാരീരിക സവിശേഷതകൾ

തിരുത്തുക
 

ചെമ്പൻ പാണ്ടയുടെ ശരീരത്തിന് (വാൽ ഉൾപെടാതെ) 50 മുതൽ 64 സെ.മീ വരെയും, വാലിന് 28 മുതൽ 59 സെ.മീ വരെ നീളവും കാണപ്പെടാറുണ്ട്. ഇവയിൽ ആണിന് 3.7-6.2 കിലോയും പെണ്ണിന് 3-6 കിലോയും തൂക്കം കാണുന്നു. ശരീരത്തിന്റെ മുകൾ ഭാഗത്ത് നീളമുള്ളതും മൃദുവായതുമായ ചെമ്പൻ രോമങ്ങൾ ഉള്ളപ്പോൾ അടിഭാഗത്തെ രോമങ്ങൾക്ക് കറുപ്പുകലർന്ന തവിട്ടുനിറമാണ്. കൂർത്തുവളഞ്ഞ നഖങ്ങൾ ഇവയെ മരങ്ങളിലൂടെ സഞ്ചരിക്കാൻ സമർത്ഥരാക്കുന്നു.

കിഴക്കൻ ഹിമാലയപ്രദേശത്താണ് ചെമ്പൻ പാണ്ടകളെ ധാരാളമായും കണ്ടുവരുന്നത്. ഇന്ത്യ, ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാന്മർ, എന്നീ രാജ്യങ്ങളിൽ നമുക്കിവയെ കാണാൻ സാധിക്കും. ഇന്ത്യയിൽ പ്രധാനമായും സിക്കിം, അരുണാചൽ, മേഘാലയ, പശ്ചിം ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇവ ധാരാളമായ് ഉള്ളത്. സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം കൂടിയാണ് ചെമ്പൻ പാണ്ട. സമുദ്രനിരപ്പിൽ നിന്നും 7,200 മുതൽ 15,700അടി വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഇവ വസിക്കുന്നത്. 10°Cനും 25°Cനും ഇടയിലുള്ള അന്തരീക്ഷതാപനില ഇവ ഇഷ്ടപ്പെടുന്നു.

  1. 1.0 1.1 Glatston, A.; Wei, F.; Than Zaw; Sherpa, A. (2015). "Ailurus fulgens". The IUCN Red List of Threatened Species. 2015. IUCN: e.T714A110023718. doi:10.2305/IUCN.UK.2015-4.RLTS.T714A45195924.en. Retrieved 29 October 2018. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help){{cite iucn}}: error: |doi= / |url= mismatch (help)
  2. 2.0 2.1 Thomas, O. (1902). "On the Panda of Sze-chuen". Annals and Magazine of Natural History. Seventh Series. Vol. X. London: Gunther, A.C.L.G., Carruthers, W., Francis, W. pp. 251–252. doi:10.1080/00222930208678667.
  3. 3.0 3.1 Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെമ്പൻ_പാണ്ട&oldid=4091118" എന്ന താളിൽനിന്ന് ശേഖരിച്ചത്