നന്ദാദേവീ ദേശീയോദ്യാനം

(Nanda Devi National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിലാണ് നന്ദാദേവീ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1982 ലാണ് ഈ ദേശീയോദ്യാനം രൂപീകൃതമായത്. നന്ദാദേവി കൊടുമുടിയുടെ (7816 മീറ്റർ) ചുറ്റുമായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിലാണ് ഈ ദേശീയോദ്യാനം മുഴുവനും സ്ഥിതിചെയ്യുന്നത്.

Nanda Devi National Park
Map showing the location of Nanda Devi National Park
Map showing the location of Nanda Devi National Park
LocationUttarakhand, India
Coordinates30°25′7″N 79°50′59″E / 30.41861°N 79.84972°E / 30.41861; 79.84972Coordinates: 30°25′7″N 79°50′59″E / 30.41861°N 79.84972°E / 30.41861; 79.84972
Area630.33 km2
Established1982
Part ofNanda Devi and Valley of Flowers National Parks
CriteriaNatural: (vii), (x)
Reference335-001
Inscription1988 (12-ആം Session)
Area62,460 ഹെ (241.2 ച മൈ)

1988 ൽ ഈ ദേശീയോദ്യോനം യുനെസ്കോ ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചു. .[1] പിന്നീട് ഇതിന്റെ പേര് നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങൾ എന്ന് പുനർനാമകരണം ചെയ്തു.


ഭൂപ്രകൃതിതിരുത്തുക

630 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്ന് കുറഞ്ഞത് 3500 മീറ്റർ ഉയരത്തിലെങ്കിലുമാണ് ഈ പ്രദേശം മുഴുവൻ സ്ഥിതി ചെയ്യുന്നത്. 7,817 മീറ്റർ ഉയരമുള്ള നന്ദാദേവീ കൊടുമുടി ഈ ഉദ്യാനത്തിലാണ്. ജൂനിപ്പെർ, ഹിമാലയൻ ഫിര്‍, ബിർച്ച്, പൈൻ, ദേവദാരു എന്നീ വൃക്ഷങ്ങൾ ഇവിടെ വളരുന്നു.

ജന്തുജാലങ്ങൾതിരുത്തുക

ഹിമപ്പുലി, ഹിമാലയൻ കരടി, ഭാരൽ, ഹിമാലയൻ താര്‍, കസ്തൂരിമാൻ, പറക്കും അണ്ണാൻ എന്നിവയാണ് ഇവിടുത്തെ പ്രധാന ജന്തുവർഗ്ഗങ്ങൾ. 43 ഇനത്തില്പ്പെട്ട പക്ഷികളും ഇവിടെ വസിക്കുന്നു,  1. Official UNESCO site