നീലഗിരി ജൈവ വൈവിധ്യമണ്ഡലം

(Nilgiri Biosphere Reserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലഗിരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നീലഗിരി (വിവക്ഷകൾ) എന്ന താൾ കാണുക. നീലഗിരി (വിവക്ഷകൾ)

നീലഗിരി ബയോസ്ഫിയർ റിസർവ് യുനെസ്കോ അംഗീകാരമുള്ള അന്താരാഷട്ര ജൈവ വൈവിധ്യമണ്ഡലമാണ്.വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം, മുതുമലൈ ദേശീയോദ്യാനം, ബന്ദിപ്പൂർ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിന്റെ പരിധിയിൽ വരുന്നു.5,520 ച.കി.മീ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ഈ വനമേഖല ലോകത്തെ അപൂർവമായ പ്ക്ഷി,മൃഗ,സസ്യങ്ങളുടെ കലവറയാണ്.1971 ലെ യുനെസ്കോ ആരംഭിച്ച മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണ് ഇത്.2000ലാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്.ഇന്ത്യയിൽ മറ്റ് 6 വന്യജീവി സം‌രക്ഷണകേന്ദ്രങ്ങൾകൂടി ഇത്തരത്തിൽ അന്താരാഷട്ര ജൈവ വൈവിധ്യമണ്ഡലങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

നീലഗിരി ജൈവ വൈവിധ്യമണ്ഡലം
Map showing the location of നീലഗിരി ജൈവ വൈവിധ്യമണ്ഡലം
Map showing the location of നീലഗിരി ജൈവ വൈവിധ്യമണ്ഡലം
സ്ഥാനം
Locationനീലഗിരി
നീലഗിരി ബയോസ്ഫിയർ റിസർവിന്റെ മാപ്
നീലഗിരിക്കുന്നുകൾ

ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ

തിരുത്തുക