പാറാൻ

(Flying squirrel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേഷ്യ, തെക്കുകിഴക്കനേഷ്യ, തെക്ക്-മധ്യ ചൈന എന്നിവിടങ്ങളിൽ കാണുന്ന കരണ്ടുതീനി വർഗ്ഗത്തിൽപ്പെടുന്ന ഒരു ജീവിയാണ് പാറാൻ[2] (ശാസ്ത്രീയനാമം: Petaurista philippensis). Indian giant flying squirrel, Large brown flying squirrel, Common giant flying squirrel എന്നെല്ലാം അറിയപ്പെടുന്നു.

Indian Giant Flying Squirrel
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. philippensis
Binomial name
Petaurista philippensis
(Elliot, 1839)

ശരീരത്തിന്റെ നീളം സധാരണ 43 സെന്റീമീറ്റർ ആണ്. ആണുങ്ങളുടേ വാലിന് 50 സെന്റീമീറ്ററും പെണ്ണുങ്ങളുടേതിന് 52 സെന്റീമീറ്ററും നീളമുണ്ട്.

മുൻപിൻ കാലുകൾക്കിടയ്ക്കുള്ള ഒരു സ്ഥരം ഇതിനെ വായുവിലൂടെ പറക്കുന്നതുപോലെ ഊളിയിടാൻ സഹായിക്കുന്നു.[3]

 
രതൻമഹൽ സ്ലോത് ബെയർ സാൻചു‌വറി, ദാഹോദ്, മധ്യ ഗുജറാത്ത്, ഇന്ത്യ

ചിന, ഇന്ത്യ, ലാവോസ്, മ്യാന്മാർ, ശ്രീലങ്ക, തായ്‌വാൻ, തായ്ലാന്റ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ എല്ലാം കാണുന്നുണ്ട്.[1]

പരിസ്ഥിതി

തിരുത്തുക

രാത്രിഞ്ചരനായ, മരങ്ങളിൽ വസിക്കുന്ന അണ്ണാൻ ആണിത്. വരണ്ട് ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും പൊതുവേ 500 മീറ്ററിനും 2000 മീറ്ററിനും ഇടയിലുള്ള പ്രദേശങ്ങളിൽ കാണുന്നു. മരങ്ങളുടെ മേലാപ്പിലും പൊത്തുകളിലും വസിക്കുന്ന ഇവയെ തോട്ടങ്ങളിലും കാണാറുണ്ട്.[4]

ആവശ്യംപോലെ ഭക്ഷണമുള്ളപ്പോൾ സ്നേഹത്തോടെ സഹവസിക്കുന്ന ഇവ, ഭക്ഷണക്ഷാമം ഉണ്ടായാൽ മറ്റുജീവികളോട് വഴക്കടിക്കാറുണ്ട്. ഇവയുടെ ശബ്‌ദം കാട്ടുമൂങ്ങയുടേതിനോട്[3]സാമ്യമുള്ളതാണ്

പഴങ്ങൾ പ്രധാനഭക്ഷണമായ ഇവ മരത്തൊലി, മരക്കറ, മുളകൾ, ഇലകൾ, പ്രാണികൾ, ലാരവകൾ എന്നിവയെ എല്ലാം ആഹരിക്കുന്നു. അത്തി, പ്ലാവ്, വെടിപ്ലാവ് എന്നിവ ഇവയുടെ ഇഷ്ടവൃക്ഷങ്ങൾ ആണെന്ന് ഗവേഷണം കാണിക്കുന്നു. ഇലകൾ പ്രിയങ്കരമായ പാറാൻ മറ്റേതിനെക്കാളും അത്തിയുടെ ഇല ഇഷ്ടപ്പെടുന്നു.[5]

പ്രത്യുൽപ്പാദനം

തിരുത്തുക

ജൂൺ മധ്യത്തോടെ ഒറ്റക്കുട്ടിയെയാണ് പ്രസവിക്കുക. മറ്റു സസ്തനികളുടെ കുട്ടിയേക്കാൾ നീളമുള്ള കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അന്ധരായിരിക്കും. ശരീരത്തെ അപേക്ഷിച്ച് തല വളരെ വലുതായിരിക്കും.[3]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "Petaurista philippensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 6 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. 3.0 3.1 3.2 Yapa, A.; Ratnavira, G. (2013). Mammals of Sri Lanka. Colombo: Field Ornithology Group of Sri Lanka. p. 1012. ISBN 978-955-8576-32-8.
  4. http://www.iucnredlist.org/details/16724/0
  5. http://www.bioone.org/doi/abs/10.1644/08-MAMM-A-063.1?journalCode=mamm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാറാൻ&oldid=3636494" എന്ന താളിൽനിന്ന് ശേഖരിച്ചത്