തേൻകരടി

(Sloth bear എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ എല്ലാ വനങ്ങളിലും, ഹിമാലയം മുതൽ പാറക്കെട്ടുകൾ നിറഞ്ഞ വനപ്രദേശങ്ങളിലും കാണപ്പെടുന്ന കരടി വിഭാഗമാണ് തേൻകരടി[3] അഥവാ മടിയൻ കരടി (Sloth bear; ശാസ്ത്രീയ നാമം: Melursus ursinus).[2]

Sloth bear
Temporal range: Late Pliocene to Early Pleistocene – Recent
Francois[1] a sloth bear in captivity at the National Zoo in Washington, D.C.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Melursus
Species:
M. ursinus
Binomial name
Melursus ursinus
(Shaw, 1791)
Sloth bear range
(black – former, green – extant)
Synonyms
  • Melursus lybius Meyer, 1793
  • Bradypus ursinus Shaw, 1791

നീണ്ട മുഖഭാഗം ,നീണ്ട കീഴ്ച്ചിറി,പരുപരുത്ത നീളമുള്ള മുടി,കുറിയ പിൻകാലുകൾ, ചെറിയ കണ്ണുകൾ എന്നിവയാണ് ഇവയ്ക്കുള്ളത്. നഖങ്ങൾക്ക് നല്ല വെള്ളനിറമാണ്. ശരീരത്തിൻറെ മൊത്തം നീളം : 140 - 170 സെ. മീ. തൂക്കം : 65 - 145 കിലോ.

ഇലപൊഴിയും വനങ്ങൾ, കുറ്റിക്കാടുകൾ, പുൽമേട്

പ്രത്യേകതകൾ

തിരുത്തുക
 
അലസൻ കരടി മരത്തിനുമേൽ

പകൽ ഗുഹകളിൽ വിശ്രമിച്ച് സന്ധ്യയോടെ ഇവ ഇര തേടാനിറങ്ങുന്നു.ഫലങ്ങളും ഷഡ്പദങ്ങളും,ചിതലുകളേയും ആഹാരമാക്കുന്ന ഈ കരടി മരത്തിൽ കയറി വൻതേനും, പനയിൽ കയറി മദ്യവും കുടിയ്ക്കാറുണ്ട്. ഉളിപ്പലുകളില്ലാത്തതിനാൽ ആ വിടവിലൂടെ ചിതലുകളെയും ഉറുമ്പുകളെയും വലിച്ചെടുക്കാൻ ഇവക്കു കഴിയും. ചിതൽപ്പുറ്റുകൾ പൊട്ടിക്കാൻ ഇവ നീണ്ട നഖങ്ങൾ ഉപയോഗിക്കുന്നു.പഴകിയ മാംസം ഭക്ഷിയ്ക്കാറുള്ള അലസൻ കരടിയ്ക്ക് കരിമ്പിൻ നീരും ഇഷ്ടമുള്ള ഭക്ഷണവസ്തുവാണ് .

നീണ്ട മുഖവും ആടിയാടിയുള്ള നടത്തവുമുള്ള സ്ഥൂലരോമാവൃതമായ ഈ മൃഗം ആക്രണമത്തിനു മുതിർന്നാൽ അപകടകാരിയാണ്. കാഴ്ച കുറവുള്ള ഇവ ഭയപ്പെട്ടാൽ പിൻകാലുകളിൽ ഉയർന്നുനിന്നു കടിക്കുകയോ മാന്തുകയോ ചെയ്യും.

ഗർഭകാലം 7 മാസവും, ആയുസ്സ് ശരാശരി 45 വർഷവും ആണ്. കുഞ്ഞുങ്ങൾ അമ്മയുടെ മുതുകിലേറി സഞ്ചരിയ്ക്കുന്നു.

പ്രജനനം

തിരുത്തുക

ജൂൺ - ജൂലായ് മാസങ്ങളിലാണ് തേൻകരടികൾ ഇണചേരുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഗർഭകാലം ഏഴുമാസമാണ്. പെൺകരടി കുഞ്ഞുങ്ങളെ പുറത്തേറ്റി നടക്കും. 2 - 3 വർഷം വരെ കുഞ്ഞുങ്ങൾ അമ്മയോടൊപ്പം കഴിയുന്നു. തേൻകരടിക്ക് 40 വയസ്സു വരെ ആയുസ്സുള്ളതായി കണ്ടെത്തിയിട്ടുണ്ട്.[4]

ഇതും കാണുക

തിരുത്തുക
  1. Sloth Bears Archived 2011-09-18 at the Wayback Machine.. Smithonian National Zoological Park
  2. 2.0 2.1 "Melursus ursinus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 26 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)Listed as Vulnerable (VU A2cd+4cd, C1 v3.1)
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-17. Retrieved 2010-08-15.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തേൻകരടി&oldid=3929198" എന്ന താളിൽനിന്ന് ശേഖരിച്ചത്