പീത-ശ്വേത ചിത്രശലഭ കുടുംബത്തിൽപ്പെട്ട പൂമ്പാറ്റ.[1][2][3][4] കേരളത്തിൽ പശ്ചിമഘട്ടത്തിലുള്ള മലനിരകളിലും സമീപസ്ഥമായ കുറ്റിക്കാടുകളിലും അരുവിയോരങ്ങളിലും മഞ്ഞുകാലത്തിന്റെ ആരംഭത്തോടെ ധാരാളമായി കാണപ്പെടുന്നു. കേരളത്തിലെ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളിൽ മുഖ്യഇനമാണിത്. ആറളം വന്യജീവിസങ്കേതത്തിൽ നവംബർ തൊട്ട് ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ആയിരക്കണക്കിന് ആൽബട്രോസ് ചിത്രശലഭങ്ങളാണ് ദേശാടനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്.[5][6][7] കറുത്ത ചെറുപൊട്ടുകളുള്ള ഇളം നീലനിറത്തിലുള്ളതാണ് ഇവയുടെ ലാർവകൾ. അവയുടെ തലയ്ക്ക് മഞ്ഞനിറമാണ്. പ്യൂപ്പയുടെ നിറം മഞ്ഞയാണ്. പ്യൂപ്പയുടെ ശരീരത്തിൽ ധാരാളം കറുത്തപൊട്ടുകളുണ്ട്. അസ്ഥിമരത്തിന്റെ ഇലകളിൽ ഇവ മുട്ടയിടാറുണ്ട്. ഇവയുടേ ഒരു ഭക്ഷണസസ്യം മലംപൈൻ ആണ്.

ആൽബട്രോസ് ശലഭം
Common Albatross
ആൺ
പെൺ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. albina
Binomial name
Appias albina
(Boisduval, 1836)
Common albatross appias albina

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 77. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Appias Hübner, [1819] Puffins and Albatrosses". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 212–213.
  4. Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 11–12.{{cite book}}: CS1 maint: date format (link)
  5. Common_Albatross_Migration_at_Aralam[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-20. Retrieved 2011-08-15.
  7. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-06-01. Retrieved 2011-08-20.
  • കേരളത്തിലെ ചിത്രശലഭങ്ങൾ,2003 ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്
  • കേരളത്തിലെ സാധാരണ ചിത്രശലഭങ്ങൾ,2008,സി സുശാന്ത്

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആൽബട്രോസ്_ശലഭം&oldid=3795295" എന്ന താളിൽനിന്ന് ശേഖരിച്ചത്