പീത-ശ്വേത ചിത്രശലഭങ്ങൾ

(Pieridae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പീറിഡേ എന്ന് ആംഗലഭാഷയിൽ അറിയപ്പെടുന്ന ഈ ശലഭകുടുംബത്തിൽ പൊതുവെ വെള്ളയോ മഞ്ഞയോ നിറത്തിലുള്ള ചിത്രശലഭങ്ങളാണ് കാണപ്പെടുന്നത്.ആയിരത്തിൽപ്പരം ഇനം പീറിഡെ ശലഭങ്ങൾ ലോകത്താകെയുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.ഇവ 76ജനുസ്സുകളിലെ ആയിരത്തിഒരനൂറ് സ്പീഷിസുകളിലായി വ്യാപിച്ചുകിടക്കുന്നു[1].ഭാരതത്തിൽ കാണപ്പെടുന്ന 109 ഇനങ്ങളിൽ 34 എണ്ണം കേരളത്തിൽ കാണപ്പെടുന്നു. ശലഭങ്ങളുടെ മഞ്ഞയോ വെള്ളയോ നിറത്തിനു കാരണം അവയുടെശരീരത്തിൽ നിർമ്മിക്കപ്പെടുന്ന വിസർജ്യവസ്തുക്കളിലെ വർണ്ണകങ്ങളാണ്[2] .പീറിഡേ കുടുംബത്തിൽപ്പട്ട വെണ്ണയുടെ നിറത്തിൽ പറക്കുന്ന ബ്രിംസ്റ്റോൺശലഭങ്ങളിൽനിന്നുമാണ് ചിത്രശലഭങ്ങൾക്ക് ഇംഗ്ളീഷ് ഭാഷയിൽ ബട്ടർഫ്ളൈ എന്നു പേരു വന്നത്.[2] വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയിൽ ആൽബട്രോസ് ശലഭങ്ങളെപ്പോലുള്ളവ ദേശാടനം നടത്തുന്നതിൽ പ്രസിദ്ധരാണ്.പൂക്കളോടും നനഞ്ഞപ്രദേശങ്ങളോടും പ്രത്യേക താൽപര്യം കാണിക്കുന്നവയാണ് ഈ ശലഭങ്ങൾ.മുട്ടകൾക്ക് നെന്മണിയുടെ ആകൃതി.ലാർവകൾക്ക് പച്ചയോ തവിട്ടോ നിറം,കുഴലാകൃതി. ആൺ-പെൺ ശലഭങ്ങൾ ചിറകിലെ പൊട്ടുകളുടെ എണ്ണത്തിലോ നിറങ്ങളുടെ ആകൃതിയിലോ ക്രമത്തിലോ വ്യത്യാസം കാണിക്കുന്നു.

പീത-ശ്വേത_ചിത്രശലഭങ്ങൾ
(Pieridae)
The Small White (Pieris rapae)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Pieridae

Duponchel, 1835
Subfamilies

Dismorphiinae
Pseudopontiinae
Pierinae
Coliadinae

Diversity
76 genera
1,051 species

ചിത്രശാല

തിരുത്തുക


  1. DeVries P. J. in Levin S.A. (ed) 2001 The Encyclopaedia of Biodiversity. Academic Press.
  2. 2.0 2.1 Carter, David, Butterflies and Moths (2000)
"https://ml.wikipedia.org/w/index.php?title=പീത-ശ്വേത_ചിത്രശലഭങ്ങൾ&oldid=1947667" എന്ന താളിൽനിന്ന് ശേഖരിച്ചത്