ആർ.എസ്. പ്രഭു

(ആർ.എസ് പ്രഭു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഒരു ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമാണ് രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന ആർ.എസ് പ്രഭു.[1] ഇന്ത്യൻ സിനിമയുടെ 75- വാർഷികാഘോഷ വേളയിൽ തിരഞ്ഞെടുക്കപ്പെട്ട 75 ചലച്ചിത്രപ്രവർത്തകരിൽ ഒരാളാണ് ആർ.എസ് പ്രഭു.[2]

ആർ.എസ് പ്രഭു
ജനനം1930 മെയ് 5
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ
സജീവ കാലം1950
ജീവിതപങ്കാളി(കൾ)ശാരദ
കുട്ടികൾഎസ്. രാജഗോപാൽ, എസ്. രമേഷ്
മാതാപിതാക്ക(ൾ)രാമചന്ദ്ര പ്രഭു, യശോദ

ജീവിതരേഖ

തിരുത്തുക

1930 മെയ് അഞ്ചാം തീയതി രാമചന്ദ്ര പ്രഭുവിന്റെയും യശോദാഭായിയുടെയും മകനായി എറണാകുളത്ത് ജനിച്ചു. നോർത്ത് പറവൂരിലെ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കുടുംബ ബിസിനസ്സിൽ പങ്കാളിയായി. ശാരദയാണ് ഭാര്യ. രണ്ട് മക്കൾ ആണുള്ളത്. മൂത്ത മകൻ എസ് രാജഗോപാൽ കനറാബാങ്കിലെ സീനിയർ മാനേജരും രണ്ടാമത്തെ മകൻ എസ് രമേഷ് അമേരിക്കയിൽ കമ്പ്യൂട്ടർ എൻജിനീയരും ആണ്.[2]

ചലച്ചിത്ര ജീവിതം

തിരുത്തുക

1950 ജൂലായ് 14- തീയതിയാണ് പ്രഭു സിനിമയുമായി ബന്ധപ്പെട്ടുത്തുടങ്ങിയത്. രക്തബന്ധം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരായിട്ടായിരുന്നു തുടക്കം. മൂന്നുവർഷം ചലച്ചിത്ര വിതരണരംഗത്ത് പ്രവർത്തിച്ചു. തുടർന്ന് ചന്ദ്രതാര പ്രൊഡക്ഷൻസിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി. ത്രിവേണി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി. 1965-ൽ സ്വന്തമായി നിർമ്മിച്ച് രാജമല്ലി എന്ന ചിത്രം സംവിധാനം ചെയ്തു. അതിനുശേഷം 13 ചിത്രങ്ങൾ നിർമ്മിച്ചു. ഇഷ്ടപ്രാണേശ്വരി, അധികാരം എന്നീ സിനിമകളുടെ കഥാകൃത്തും രാജമല്ലിയുടെ തിരക്കഥകൃത്തുമായിരുന്നു.[3] രക്തബന്ധം, മൂടുപടം, അസുരവിത്ത് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[2]

മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചെന്നൈയുടെ ആദ്യകാല സെക്രട്ടറിയായും 4 വർഷം പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. കേരള ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഡയറക്ടറായി '77-'79 കാലഘട്ടത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാ ചലച്ചിത്ര പരിഷത്തിന്റെ ആദ്യകാല ട്രഷറർ ആയിരുന്നു. ഇപ്പോൾ വൈസ്പ്രസിഡന്റാണ്. സൌത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കോമേഴ്സ് ചെന്നൈയിലെ യൂണിറ്റിൽ എക്സിക്യൂട്ടീക് കമ്മിറ്റി അംഗമാണ്.

1997ലെ വയലാർ സ്മാരക സാംസ്കാരിക അവാർഡും കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭ അവാർഡും ലഭിച്ചിട്ടുണ്ട്. .[2]

നിർമ്മിച്ച മലയാളം സിനിമകൾ

തിരുത്തുക
  1. "ആർ എസ് പ്രഭു (നിർമ്മാതാവ്)". Malayala Sangeetham.
  2. 2.0 2.1 2.2 2.3 "ആർ എസ് പ്രഭു". Cini Diary. Archived from the original on 2017-12-29. Retrieved 2017-12-29.
  3. "ആർ എസ് പ്രഭു ( കഥ-തിരക്കഥ)". M3db.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർ.എസ്._പ്രഭു&oldid=3624606" എന്ന താളിൽനിന്ന് ശേഖരിച്ചത്