ആവേശം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ശ്രീ സബിത ഫിലിംസിന്റെ ബാനറിൽ സി.വി. ഹരിഹരൻ, ആർ.എസ് പ്രഭു എന്നിവർ നിർമ്മിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമ ആണ് ആവേശം[1]. ഈ ചിത്രം സംവിധാനം ചെയ്തത് വിജയാനന്ദ്. ജയൻ (ഡബിൾ റോൾ), ഷീല, എം.എൻ. നമ്പ്യാർ, സിലോൺ മനോഹർ, ജയമാലിനി എന്നിവരായിരുന്നു പ്രധാന റോളുകളിൽ അഭിനയിച്ചിരുന്നത്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചത് എ.റ്റി. ഉമ്മർ ആയിരുന്നു. പശ്ചാത്തലസംഗീതം ഗുണസിങിന്റെതാണ്. അനേകം ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഈ ചിത്രത്തിൽ ജയൻ ഡബിൾ റോളിൽ അഭിനയിച്ചു.[2][3]
ആവേശം | |
---|---|
സംവിധാനം | വിജയാനന്ദ് |
നിർമ്മാണം | സി.വി. ഹരിഹരൻ പിള്ള, ആർ.എസ് പ്രഭു |
രചന | സി വി ഹരിഹരൻ |
തിരക്കഥ | സി വി ഹരിഹരൻ |
സംഭാഷണം | മാനി മുഹമ്മദ് |
അഭിനേതാക്കൾ | ജയൻ ഷീല സിലോൺ മനോഹർ ജയമാലിനി |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | വിജയാനന്ദ് |
സ്റ്റുഡിയോ | പ്രസാദ് കളർ ലാബ് |
വിതരണം | ശ്രീ സബിത ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ജയൻ | ഗോപി, രവി |
2 | ഷീല | സുശീല (ഗോപിയുടെ സോദരി) |
3 | കെ.പി. ഉമ്മർ | രാഘവൻ |
4 | എം.എൻ. നമ്പ്യാർ | ശേഖരൻ |
5 | ടി.പി. മാധവൻ | വിടൻ |
6 | കൊച്ചിൻ ഹനീഫ | കൊള്ളക്കാരൻ |
7 | എൻ. ഗോവിന്ദൻകുട്ടി | കാട്ടുമൂപ്പൻ |
8 | കുഞ്ചൻ | (ചാമുണ്ണി) കാട്ടുജാതിക്കാരൻ |
9 | ജയമാലിനി | രതി (രവിയുടെ കാമുകി) |
10 | പി.കെ. എബ്രഹാം | അമ്മാവൻ |
11 | സിലോൺ മനോഹർ | |
12 | മാള അരവിന്ദൻ | തിരുമേനി |
13 | തൊടുപുഴ രാധാകൃഷ്ണൻ | |
14 | മീന | രതിയുടെ അമ്മ |
പാട്ടരങ്ങ്
തിരുത്തുകചിത്രത്തിൻറെ സംഗീത സംവിധാനം എ.റ്റി. ഉമ്മറും ഗാനരചന ബിച്ചു തിരുമലയുമാണ് നടത്തിയത്.
നമ്പ്ര. | പാട്ട് | പാട്ടുകാർ | വരുകൾ | നീളം |
1 | മാൻ മാൻ മാൻ നല്ല കലമാൻ | എസ്. ജാനകി | ബിച്ചു തിരുമല | |
2 | മംഗളമുഹൂർത്തം ഇത് സുന്ദര മൂഹൂർത്തം | വാണി ജയറാം | ബിച്ചു തിരുമല | |
3 | നമ്പിയാമ്പതിമലനിര | കെ.ജെ. യേശുദാസ്, തുടങ്ങിയവർ | ബിച്ചു തിരുമല |
അവലംബം
തിരുത്തുക- ↑ "ആവേശം". www.malayalachalachithram.com. Retrieved 2018-04-12.
- ↑ "ആവേശം". malayalasangeetham.info. Retrieved 2018-04-12.
- ↑ "ആവേശം". spicyonion.com. Archived from the original on 2018-07-08. Retrieved 2018-04-12.
- ↑ "ആവേശം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.