രൂപഭേദം വരുത്തുക, അംഗഭംഗം വരുത്തുക, പീഡിപ്പിക്കുക അല്ലെങ്കിൽ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ മറ്റൊരാളുടെ ശരീരത്തിലേക്ക് ആസിഡോ സമാനമായ ദ്രവ പദാർത്ഥമോ എറിയുന്ന പ്രവൃത്തിയാണ് ആസിഡ് ആക്രമണം, ആസിഡ് എറിയൽ, വിട്രിയോൾ ആക്രമണം, അല്ലെങ്കിൽ വിട്രിയോളേജ് എന്നീ പേരുകളിൽ അറിയപ്പെടുന്നത്.[1][2][3][4][5] ഈ ആക്രമണങ്ങൾ നടത്തുന്ന കുറ്റവാളികൾ അവരുടെ ഇരകളുടെ നേരെ പൊള്ളലുണ്ടാക്കുന്ന ദ്രാവകങ്ങൾ എറിയുന്നു. സാധാരണയായി മുഖത്ത് ആസിഡ് പതിക്കുന്നത് അവരെ പൊള്ളിക്കുകയും, ചർമ്മ കോശങ്ങൾക്ക് കേടുവരുത്തുകയും ചെയ്യുന്നു, പലപ്പോഴും അസ്ഥികളെ തുറന്നുകാട്ടുകയും ചിലപ്പോൾ അലിയിക്കുകയും ചെയ്യുന്നു. ആസിഡ് ആക്രമണങ്ങൾ പലപ്പോഴും സ്ഥിരമായ അന്ധതയിലേക്ക് നയിച്ചേക്കാം.[6]

ആസിഡ് ആക്രമണത്തിനിരയായ ഇറാനിയൻ സ്ത്രീ ടെഹ്‌റാനിൽ ചികിത്സയിൽ, 2018 ഏപ്രിലിലെ ചിത്രം.

സൾഫ്യൂറിക് ആസിഡും നൈട്രിക് ആസിഡുമാണ് ഈ ആക്രമണങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ആസിഡുകൾ. ഹൈഡ്രോക്ലോറിക് ആസിഡ് ചിലപ്പോൾ ഉപയോഗിക്കാറുണ്ട്, പക്ഷേ അതിന് ദോഷവശങ്ങൾ വളരെ കുറവാണ്.[7] കാസ്റ്റിക് സോഡ (സോഡിയം ഹൈഡ്രോക്സൈഡ്) പോലുള്ള ശക്തമായ ആൽക്കലൈൻ വസ്തുക്കളുടെ ജലീയ ലായനികളും ഉപയോഗിക്കുന്നു, പ്രത്യേകിച്ച് ശക്തമായ ആസിഡുകൾക്ക് നിയന്ത്രണമുള്ള പ്രദേശങ്ങളിൽ.[8][9][10]

ഈ ആക്രമണങ്ങളുടെ ദീർഘകാല അനന്തരഫലങ്ങളിൽ അന്ധത, അതുപോലെ തന്നെ കണ്ണിൽ പൊള്ളൽ, മുഖത്തും ശരീരത്തിലും ഗുരുതരമായ സ്ഥിരമായ പാടുകൾ,[11][12][13] ഒപ്പം.ദൂരവ്യാപകമായ സാമൂഹികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളും ഉൾപ്പെട്ടേക്കാം.[14]

ഇന്ന്, ആസിഡ് ആക്രമണങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. വികസ്വര രാജ്യങ്ങളിലാണ് കൂടുതൽ. 1999 നും 2013 നും ഇടയിൽ, മൊത്തം 3,512 ബംഗ്ലാദേശികൾ ആസിഡ് ആക്രമണത്തിന് ഇരയായി,[15][16][17] കുറ്റവാളികൾക്കെതിരായ കർശനമായ നിയമനിർമ്മാണത്തിന്റെയും ആസിഡ് വിൽപ്പന നിയന്ത്രണത്തിന്റെയും അടിസ്ഥാനത്തിൽ 2002 മുതൽ ഓരോ വർഷവും കേസുകളുടെ നിരക്ക് 15%-20% കുറയുന്നു.[18][19] ഇന്ത്യയിൽ, ആസിഡ് ആക്രമണങ്ങൾ എക്കാലത്തെയും ഉയർന്ന നിലയിലാണ്, അത് ഓരോ വർഷവും വർധിച്ചുവരികയാണ്, ഓരോ വർഷവും 250-300 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു, അതേസമയം "ആസിഡ് സർവൈവേഴ്‌സ് ട്രസ്റ്റ് ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് യഥാർത്ഥ എണ്ണം 1,000 കവിഞ്ഞേക്കാം".[20]

ആസിഡ് ആക്രമണങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ടെങ്കിലും ദക്ഷിണേഷ്യയിലാണ് ഇത്തരത്തിലുള്ള അക്രമങ്ങൾ ഏറ്റവും സാധാരണമായത്.[21] ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ആസിഡ് ആക്രമണനിരക്ക് യുകെയിലാണ്, എന്നിരുന്നാലും, താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ കാണപ്പെടുന്ന പരമ്പരാഗത ആക്രമണങ്ങളേക്കാൾ, അവിടെ കുറ്റകൃത്യങ്ങൾ പ്രധാനമായും സംഘവുമായി ബന്ധപ്പെട്ട അക്രമങ്ങളും വസ്തുക്കൾ കൈവശം വച്ചതിനുള്ള കുറ്റകൃത്യങ്ങളും ആണെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.[22] ആസിഡ് സർവൈവേഴ്സ് ട്രസ്റ്റ് ഇന്റർനാഷണൽ (ASTI) പ്രകാരം[23] 2016-ൽ, യുകെയിൽ 601-ലധികം ആസിഡ് ആക്രമണങ്ങൾ ഉണ്ടായി, ഇരകളിൽ 67% പുരുഷന്മാരാണ്, എന്നാൽ ASTI-യുടെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് ലോകമെമ്പാടുമുള്ള ഇരകളിൽ 80% സ്ത്രീകളാണെന്നാണ്.[24]

ആരോഗ്യ പ്രത്യാഘാതങ്ങൾ

തിരുത്തുക

ആസിഡ് ആക്രമണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഫലം ആജീവനാന്ത ശരീര വൈകല്യമാണ്. പാക്കിസ്ഥാനിലെ ആസിഡ് സർവൈവേഴ്‌സ് ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ ആസിഡ് ആക്രമണത്തിന് ഇരയായവരുടെ അതിജീവന നിരക്ക് ഉയർന്നതാണ്. തൽഫലമായി, ഇരയ്ക്ക് ശാരീരിക വെല്ലുവിളികൾ നേരിടേണ്ടിവരുന്നു, ഇതിന് ദീർഘകാല ശസ്ത്രക്രിയാ ചികിത്സയും മാനസിക വീണ്ടെടുക്കലും ആവശ്യമാണ്, ശാരീരിക വീണ്ടെടുക്കലിന്റെ ഓരോ ഘട്ടത്തിലും മനശാസ്ത്രജ്ഞരുടെയും കൗൺസിലർമാരുടെയും ആഴത്തിലുള്ള ഇടപെടൽ ആവശ്യമാണ്.[25] അവരുടെ ജീവിതത്തിൽ ദൂരവ്യാപകമായ ഈ ഫലങ്ങൾ സമൂഹങ്ങളിലെ അവരുടെ മാനസികവും സാമൂഹികവും സാമ്പത്തികവുമായ പ്രവർത്തനക്ഷമതയെ സ്വാധീനിക്കുന്നു.[14]

മെഡിക്കൽ

തിരുത്തുക

ആസിഡ് ആക്രമണത്തിന്റെ മെഡിക്കൽ ഫലങ്ങൾ വിപുലമാണ്. ആസിഡ് ആക്രമണങ്ങളിൽ ഭൂരിഭാഗവും ലക്ഷ്യമിടുന്നത് മുഖത്തെയാണ്,[17] നാശത്തിന്റെ തീവ്രത ആസിഡിന്റെ സാന്ദ്രതയെയും ആസിഡ് നന്നായി വെള്ളത്തിൽ കഴുകുകയോ ന്യൂട്രലൈസിംഗ് ഏജന്റ് ഉപയോഗിച്ച് നിർവീര്യമാക്കുകയോ ചെയ്യുന്നതിനു മുമ്പുള്ള സമയത്തെയും ആശ്രയിച്ചിരിക്കുന്നു. ആസിഡിന് ത്വക്ക്, ചർമ്മത്തിന് താഴെയുള്ള കൊഴുപ്പ് പാളി, ചില സന്ദർഭങ്ങളിൽ അടിവസ്ത്രമായ അസ്ഥി എന്നിവയെ പോലും വേഗത്തിൽ നശിപ്പിക്കാൻ കഴിയും. കണ്പോളകളും ചുണ്ടുകളും പൂർണ്ണമായും നശിച്ചേക്കാം, മൂക്കിനും ചെവിക്കും സാരമായ കേടുപാടുകൾ സംഭവിക്കാം.[26] സമഗ്രമല്ലെങ്കിലും, ആസിഡ് സർവൈവേഴ്‌സ് ഫൗണ്ടേഷൻ ഉഗാണ്ടയുടെ കണ്ടെത്തലുകളിൽ ഇവ ഉൾപ്പെടുന്നു:[27]

  • തലയോട്ടി ഭാഗികമായി നശിക്കുകയും / രൂപഭേദം വരുകയും മുടി കൊഴിയുകയും ചെയ്യുന്നു.
  • ചെവി തരുണാസ്ഥി സാധാരണയായി ഭാഗികമായോ പൂർണ്ണമായോ നശിപ്പിക്കപ്പെടുന്നു; ബധിരത ഉണ്ടാകാം.
  • കണ്പോളകൾ പൊള്ളലേൽക്കുകയോ രൂപഭേദം വരുകയോ ചെയ്തേക്കാം, ഇത് കണ്ണുകൾ വളരെ വരണ്ടതും അന്ധതയ്ക്ക് സാധ്യതയുള്ളതുമാക്കും. കണ്ണിൽ നേരിട്ട് അമ്ലം പതിക്കുന്നത് കാഴ്ചയെ തകരാറിലാക്കുകയും ചിലപ്പോൾ രണ്ട് കണ്ണുകളിലും അന്ധത ഉണ്ടാക്കുകയും ചെയ്യും.
  • മൂക്ക് ചുരുങ്ങുകയും രൂപഭേദം വരുകയും ചെയ്യാം; നശിപ്പിച്ച തരുണാസ്ഥി കാരണം മൂക്ക് പൂർണ്ണമായും അടഞ്ഞേക്കാം.
  • വായ ചുരുങ്ങുകയും ഇടുങ്ങിയതായിത്തീരുകയും ചെയ്യുന്നു, മാത്രമല്ല അതിന്റെ ചലനത്തിന്റെ മുഴുവൻ ശ്രേണിയും നഷ്ടപ്പെടാം. ചിലപ്പോൾ ചുണ്ടുകൾ ഭാഗികമായോ പൂർണ്ണമായോ നശിച്ച് പല്ലുകൾ തുറന്നുകാട്ടാം. ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും.
  • പാടുകൾ താടി മുതൽ കഴുത്ത് വരെ താഴേക്ക് ഒഴുകാം, താടി ചുരുങ്ങുകയും കഴുത്തിലെ ചലന പരിധി വളരെ പരിമിതപ്പെടുത്തുകയും ചെയ്യും.
  • ആസിഡ് നീരാവി ശ്വസിക്കുന്നത് സാധാരണയായി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ഈ മുകളിൽ പറഞ്ഞ മെഡിക്കൽ ഇഫക്റ്റുകൾക്ക് പുറമേ, ആസിഡ് ആക്രമണത്തിന് ഇരയായവർ സെപ്സിസ്, കിഡ്നി പരാജയം, സ്കിൻ ഡിപിഗ്മെന്റേഷൻ, മരണം എന്നിവയ്ക്കുള്ള സാധ്യതയെയും അഭിമുഖീകരിക്കുന്നു.[28]

2015-ൽ ഒരു മനുഷ്യന്റെ മുഖത്തും ശരീരത്തിലും സൾഫ്യൂറിക് ആസിഡ് എറിഞ്ഞ ഒരു ആക്രമണം, മറ്റ് ഗുരുതരമായ പരിക്കുകൾക്കൊപ്പം, ആളെ കഴുത്തിൽ നിന്ന് താഴേക്ക് തളർത്തുകയും ചെയ്തു.[29]

സൈക്കോളജിക്കൽ

തിരുത്തുക

ആസിഡ് ആക്രമണത്തെ അതിജീവിച്ചവർ സുഖം പ്രാപിക്കുമ്പോൾ നിരവധി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു. മനഃശാസ്ത്രപരമായ ക്ഷേമത്തിനായി പ്രസിദ്ധീകരിച്ച പാശ്ചാത്യ മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, കൊക്കേഷ്യൻ ഇതര ആസിഡ് ആക്രമണത്തിന് ഇരയായവർ ഉയർന്ന ഉത്കണ്ഠ, വിഷാദം, അവരുടെ രൂപത്തിലുള്ള ഉത്കണ്ഠ കാരണം ഉള്ള മാനസിക ക്ലേശം അളക്കുന്ന ഡെറിഫോർഡ് സ്കെയിലിൽ ഉയർന്ന സ്കോർ എന്നിവ റിപ്പോർട്ട് ചെയ്തു. കൂടാതെ, ഇരകളായ സ്ത്രീകൾ റോസൻബെർഗ് സ്കെയിൽ അനുസരിച്ച് പൊതുവായും സാമൂഹിക മേഖലയിലും ആത്മാഭിമാനം കുറയുകയും സ്വയം അവബോധം വർദ്ധിക്കുകയും ചെയ്തു.[30]

സാമൂഹികം

തിരുത്തുക

വൈദ്യശാസ്ത്രപരവും മാനസികവുമായ പ്രത്യാഘാതങ്ങൾക്ക് പുറമേ, ആസിഡ് ആക്രമണത്തെ അതിജീവിക്കുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് നിരവധി സാമൂഹിക പ്രത്യാഘാതങ്ങൾ നിലവിലുണ്ട്.[27] ഉദാഹരണത്തിന്, അത്തരം ആക്രമണങ്ങൾ സാധാരണയായി ഇരകളെ ഏതെങ്കിലും വിധത്തിൽ വൈകല്യമുള്ളവരാക്കി മാറ്റുന്നു, ഭക്ഷണം കഴിക്കുന്നതും ജോലികൾ ചെയ്യുന്നതും പോലെയുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് അവരെ അവരുടെ പങ്കാളിയെയോ കുടുംബത്തെയോ ആശ്രയിക്കേണ്ടി വരുന്നു. കാഴ്ചക്കുറവും ശാരീരിക വൈകല്യവും കാരണം ആസിഡ് അതിജീവിക്കുന്ന പലർക്കും അനുയോജ്യമായ ജോലി കണ്ടെത്താൻ കഴിയുന്നില്ല എന്ന വസ്തുത ഈ ആശ്രിതത്വങ്ങൾ വർദ്ധിപ്പിക്കുന്നു. ഇത് അവരുടെ സാമ്പത്തിക നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നു, ഇത് അവരെ പരിപാലിക്കുന്ന കുടുംബങ്ങൾക്ക് / ഇണകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. തൽഫലമായി, വിവാഹമോചന നിരക്ക് ഉയർന്നതാണ്, ഉഗാണ്ടയിലെ 25% ആസിഡ് ആക്രമണ കേസുകളിൽ ഇരകളായ സ്ത്രീകളെ ഭർത്താക്കന്മാർ ഉപേക്ഷിക്കുന്നത് കണ്ടെത്തി (ഭാര്യമാരിൽ 3% മാത്രം ഇരകളായ ഭർത്താക്കന്മാരെ ഉപേക്ഷിക്കുന്നു).[27] മാത്രമല്ല, ആക്രമിക്കപ്പെടുമ്പോൾ അവിവാഹിതരായവർ സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെടുകയും, ഫലത്തിൽ അത് അവരുടെ വിവാഹ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.[31] ചില മാധ്യമങ്ങൾ ആസിഡ് ആക്രമണം റിപ്പോർട്ടുചെയ്യുന്നത് ഒഴിവാക്കുന്നു, അല്ലെങ്കിൽ ആക്രമണത്തിന്റെ വിവരണം പലപ്പോഴും പ്രവൃത്തി അനിവാര്യമോ ന്യായീകരിക്കപ്പെട്ടതോ ആണെന്ന് സൂചിപ്പിക്കുന്നു.[32]

ചികിത്സയും അനന്തരഫലങ്ങളും

തിരുത്തുക

ആസിഡുകൾ ചർമ്മവുമായി ബന്ധപ്പെടുമ്പോൾ, പ്രതികരണ സമയം നിർണായകമാണ്. വെള്ളം ഉപയോഗിച്ച് കഴുകുകയോ അല്ലെങ്കിൽ പെട്ടെന്ന് നിർവീര്യമാക്കുകയോ ചെയ്താൽ, പൊള്ളൽ കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യാം. എന്നിരുന്നാലും, കണ്ണിന്റെ കോർണിയ അല്ലെങ്കിൽ ചുണ്ടുകൾ പോലെയുള്ള ചർമ്മത്താൽ സംരക്ഷിക്കപ്പെടാത്ത പ്രദേശങ്ങൾ ആസിഡുമായി സമ്പർക്കം പുലർത്തിയാൽ ഉടൻ പൊള്ളലേറ്റേക്കാം.

അനേകം ഇരകൾ പെട്ടെന്ന് വെള്ളം ലഭിക്കാത്ത ഒരു പ്രദേശത്ത് വെച്ച് ആക്രമിക്കപ്പെടുന്നു, അല്ലെങ്കിൽ കണ്ണിൽ ആസിഡ് വീണതിനാലോ അല്ലെങ്കിൽ കണ്ണിന് അധികം പൊള്ളലേൽക്കുന്നത് തടയാൻ കണ്ണുകൾ അടച്ച് ഇരിക്കാൻ നിർബന്ധിതരായോ കാരണം പെട്ടെന്ന് വെള്ളം ഉപയോഗിച്ച് കഴുകാൻ കഴിയാതെ വരും. പൊള്ളലേറ്റവർക്കുള്ള ചികിത്സ, ഇത്തരം സംഭവങ്ങൾ കൂടുതലുള്ള പല വികസ്വര രാജ്യങ്ങളിലും അപര്യാപ്തമാണ്. ഉഗാണ്ട,[27] ബംഗ്ലാദേശ്,[33] കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽ ഇരകൾക്കായി വളരെ കുറച്ച് ബേൺ സെന്ററുകൾ മാത്രമേ മെഡിക്കൽ ഫണ്ടിംഗിന്റെ ഫലമായി ലഭ്യമായിട്ടുള്ളൂ.[14] ഉദാഹരണത്തിന്, ഉഗാണ്ടയിൽ രാജ്യം മുഴുവൻ ആയി ഒരു പ്രത്യേക ബേൺ സെന്റർമാത്രമേയുള്ളൂ, അത് 2003-ൽ തുറന്നു.[27] അതുപോലെ, കംബോഡിയയിൽ ഇരകൾക്ക് ഒരു പൊള്ളൽ ചികിൽസാ സൗകര്യമേ ഉള്ളൂ, [14] ബംഗ്ലദേശി സമൂഹത്തിൽ 30% പേർക്ക് മാത്രമേ ആരോഗ്യ സംരക്ഷണം ലഭ്യമാകുന്നുള്ളൂ എന്ന് പഠനങ്ങൾ കണക്കാക്കുന്നു.[33]

അപര്യാപ്തമായ മെഡിക്കൽ കഴിവുകൾക്ക് പുറമേ, സേനയിൽ വിശ്വാസക്കുറവ്, അക്രമികളുടെ ശിക്ഷാവിധി മൂലം നിരാശാബോധം, അക്രമിയുടെ പ്രതികാര ഭയം എന്നിവ കാരണം ആസിഡ് ആക്രമണത്തിന് ഇരയായ പലരും പ്രശ്നം പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്നു.[31]

പൊള്ളലേറ്റാൽ എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഈ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നത്: ചില ഇരകൾ ആസിഡിനെ നിർവീര്യമാക്കാൻ 30 മിനിറ്റോ അതിൽ കൂടുതലോ വെള്ളത്തിൽ നന്നായി കഴുകുന്നതിനുപകരം ആസിഡിൽ എണ്ണ പുരട്ടാറുണ്ട്. അത്തരം നാട്ടുവൈദ്യങ്ങൾ അസിഡിറ്റിയെ പ്രതിരോധിക്കാത്തതിനാൽ കേടുപാടുകളുടെ തീവ്രത വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ.[28]

കുറ്റവാളികളുടെ പ്രചോദനം

തിരുത്തുക

പലപ്പോഴും ഇരയെ കൊല്ലുക എന്നതിലുപരി അപമാനിക്കുക എന്നതാണ് അക്രമിയുടെ ഉദ്ദേശം. ബ്രിട്ടനിൽ, ഇത്തരം ആക്രമണങ്ങൾ, പ്രത്യേകിച്ച് പുരുഷന്മാർക്കെതിരായ ആക്രമണങ്ങൾ, റിപ്പോർട്ട് ചെയ്യപ്പെടാത്തവയാണെന്ന് വിശ്വസിക്കപ്പെടുന്നു, അതിന്റെ ഫലമായി അവയിൽ പലതും ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ കാണിക്കുന്നില്ല. കുറ്റവാളികളുടെ ഏറ്റവും സാധാരണമായ പ്രചോദനങ്ങളിൽ ചിലത് താഴെപ്പറയുന്നവയാണ്:

  • ബന്ധങ്ങളും ലൈംഗിക തിരസ്കരണവും സംബന്ധിച്ച വ്യക്തിപരമായ സംഘർഷം[34][27]
  • ലൈംഗികതയുമായി ബന്ധപ്പെട്ട അസൂയയും കാമവും[35]
  • ലൈംഗിക മുന്നേറ്റങ്ങൾ നിരസിച്ചതിനുള്ള പ്രതികാരം, വിവാഹാലോചനകൾ, സ്ത്രീധനം ആവശ്യപ്പെടൽ[11]
  • വംശീയ പ്രചോദനങ്ങൾ
  • സാമൂഹികവും രാഷ്ട്രീയവും മതപരവുമായ പ്രചോദനങ്ങൾ
  • കൂട്ട അക്രമവും മത്സരവും
  • ന്യൂനപക്ഷ വിരുദ്ധ വിവേചന
  • ഭൂവുടമസ്ഥത, കാർഷിക മൃഗങ്ങൾ, പാർപ്പിടം, സ്വത്ത് എന്നിവയെച്ചൊല്ലിയുള്ള സംഘർഷങ്ങൾ[13]

വിവാഹാഭ്യർത്ഥന നിരസിക്കുന്ന സ്ത്രീകളോടുള്ള പ്രതികാരമായി ആണ് ആസിഡ് ആക്രമണങ്ങൾ പലപ്പോഴും സംഭവിക്കുന്നത്.[36][30] ലിംഗപരമായ അസമത്വവും സമൂഹത്തിലെ സ്ത്രീകളുടെ സ്ഥാനവും, ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.[37]

എപ്പിഡെമിയോളജി

തിരുത്തുക

ഗവേഷകരുടെയും പ്രവർത്തകരുടെയും അഭിപ്രായത്തിൽ, ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട രാജ്യങ്ങൾ പ്രധാനമായും ബംഗ്ലാദേശ്, ഇന്ത്യ,[38][39] നേപ്പാൾ, കംബോഡിയ,[40] വിയറ്റ്നാം, ലാവോസ്, യുണൈറ്റഡ് കിംഗ്ഡം, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്. എന്നിരുന്നാലും, ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ ആസിഡ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:[7][41]

ലിംഗഭേദം

തിരുത്തുക

പല ആസിഡ് ആക്രമണങ്ങളും അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയോ രേഖപ്പെടുത്തുകയോ ചെയ്യാത്തതിനാൽ ഇരകളുടേയും കുറ്റവാളികളുടേയും ലിംഗാനുപാതം സംബന്ധിച്ച കൃത്യമായ കണക്ക് സ്ഥാപിക്കാൻ പ്രയാസമാണ്. ഉദാഹരണത്തിന്, 2010-ൽ ദ ലാൻസെറ്റിൽ നടത്തിയ ഒരു പഠനം, പാകിസ്ഥാനിലെ ആസിഡ് ആക്രമണങ്ങളുടെ വ്യാപനത്തെക്കുറിച്ച് "വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകളൊന്നുമില്ല" എന്ന് വിവരിച്ചു.[34]

2007-ലെ ഒരു അവലോകനം കഴിഞ്ഞ 40 വർഷത്തിനിടെ 13 രാജ്യങ്ങളിൽ 771 കേസുകൾ ഉൾക്കൊള്ളുന്ന 24 പഠനങ്ങൾ വിശകലനം ചെയ്തു.[17] ലണ്ടൻ ആസ്ഥാനമായുള്ള ആസിഡ് സർവൈവേഴ്‌സ് ട്രസ്റ്റ് ഇന്റർനാഷണൽ എന്ന ചാരിറ്റിയുടെ അഭിപ്രായത്തിൽ, 80% ആസിഡ് ആക്രമണങ്ങളും സ്ത്രീകൾക്ക് നേരെയാണ്. ചില പ്രദേശങ്ങളിൽ, ഇരകളായ സ്ത്രീകൾക്കെതിതെ പുരുഷന്മാർ നടത്തുന്ന ആക്രമണങ്ങളിലേക്ക് അവരെ നയിക്കുന്നത് പലപ്പോഴും "എനിക്ക് നിങ്ങളെ കിട്ടിയില്ലെങ്കിൽ വേറെ ആർക്കും കിട്ടരുത്" എന്ന മാനസികാവസ്ഥയാണ്.[42]

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന്റെയോ ലൈംഗിക ആവശ്യം നിരസിച്ചതിന്റെയോ പേരിൽ പുരുഷന്മാരാൽ ആക്രമിക്കപ്പെടുന്ന സ്ത്രീ ഇരകളുടെ ആധിപത്യം ഉള്ളതിനാൽ ബംഗ്ലാദേശിൽ, ആസിഡ് എറിയുന്നത് "ലിംഗപരമായ കുറ്റകൃത്യം" എന്ന് ലേബൽ ചെയ്യപ്പെട്ടിട്ടുണ്ട്.[43] ജമൈക്കയിൽ, പുരുഷ പങ്കാളികളെ ചൊല്ലിയുള്ള വഴക്കുകളുടെ പേരിൽ സ്ത്രീകൾ മറ്റ് സ്ത്രീകളുടെ മേൽ ആസിഡ് എറിയുന്നത് ഒരു സാധാരണ കാരണമാണ്.[43] യുകെ, ഇന്തോനേഷ്യ, ഗ്രീസ് മുതലായ രാജ്യങ്ങളിൽ, ഇരകളിൽ ഭൂരിഭാഗവും പുരുഷന്മാരാണ്, ഈ ആക്രമണങ്ങളിൽ പലതും കൂട്ട അക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്.[44][45]

ആസിഡ് ആക്രമണത്തിന് ഇരയായവരെ ബാധിക്കുന്ന മറ്റൊരു ഘടകം അവരുടെ സാമൂഹിക സാമ്പത്തിക നിലയാണ്, കാരണം ദാരിദ്ര്യത്തിൽ കഴിയുന്നവർ ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.[31][18] 2013 ലെ കണക്ക്പ്രകാരം, ആസിഡ് ആക്രമണങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളുള്ള മൂന്ന് രാജ്യങ്ങൾ - ബംഗ്ലാദേശ്, ഇന്ത്യ, കംബോഡിയ - ആഗോള ലിംഗ വ്യത്യാസ സൂചികയിലെ 136 രാജ്യങ്ങളിൽ യഥാക്രമം 75, 101, 104 എന്നീ സ്ഥാനങ്ങളിലുള്ള രാജ്യങ്ങളാണ്.[46]

പ്രതിരോധം

തിരുത്തുക

ലോകത്ത് വർദ്ധിച്ചുവരുന്ന ആസിഡ് ആക്രമണങ്ങൾക്ക് നിരവധി പരിഹാരങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആക്രമണനിരക്ക് കുറയുന്ന ബംഗ്ലാദേശ്, പല രാജ്യങ്ങൾക്കും മാതൃകയാണ്. നിരവധി നിയമനിർമ്മാണ പരിഷ്കാരങ്ങളിൽ ബംഗ്ലാദേശിന്റെ നേതൃത്വം അവർ പിന്തുടരുന്നു.[18] എന്നിരുന്നാലും, ആസിഡ് അതിജീവിച്ചവർക്ക് പുനരധിവാസ പിന്തുണ നൽകുന്നതിന് എൻ.ജി.ഒകളുടെ നിയമപരമായ പങ്ക് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത നിരവധി റിപ്പോർട്ടുകൾ എടുത്തുകാണിക്കുന്നു.[14] കൂടാതെ, മിക്കവാറും എല്ലാ ഗവേഷണങ്ങളും ഈ സാമൂഹിക പ്രശ്നത്തെ ചെറുക്കുന്നതിന് ആസിഡ് വിൽപ്പന കർശനമായി നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു.[14][27]

പ്രദേശം അനുസരിച്ച്

തിരുത്തുക

അഫ്ഗാനിസ്ഥാൻ

തിരുത്തുക

ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങളും ഭീഷണികളും അഫ്ഗാനിസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[47] 2008 നവംബറിൽ സ്‌കൂളിൽ പോയതിന് പെൺകുട്ടികളെ തീവ്രവാദികൾ ആസിഡ് ആക്രമണത്തിന് വിധേയരാക്കി.[48][49]

ആഫ്രിക്ക

തിരുത്തുക

നൈജീരിയ,[28] ഉഗാണ്ട, [27] ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ആസിഡ് ആക്രമണങ്ങളുടെ ഉയർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[17] ദക്ഷിണേഷ്യയിലെ സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ രാജ്യങ്ങളിലെ ആസിഡ് ആക്രമണങ്ങളിൽ ലിംഗ വിവേചനം കുറവാണ്. ഉഗാണ്ടയിൽ ആസിഡ് ആക്രമണത്തിന് ഇരയായവരിൽ 57% സ്ത്രീകളും 43% പുരുഷന്മാരുമാണ്.[27] നൈജീരിയയിലെ കെമിക്കൽ പൊള്ളലുകളെ കേന്ദ്രീകരിച്ചുള്ള ഒരു പഠനം ആസിഡ് ആക്രമണ രോഗികളിൽ 60% പുരുഷന്മാരും 40% സ്ത്രീകളുമാണ് എന്ന് കണ്ടെത്തി.[28] രണ്ട് രാജ്യങ്ങളിലും, ചെറുപ്പക്കാരായ വ്യക്തികൾ ആസിഡ് ആക്രമണത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്: നൈജീരിയയിലെ പഠനത്തിലെ ശരാശരി പ്രായം 20.6 വയസ്സായിരുന്നു,[28] ഉഗാണ്ടൻ വിശകലനം കാണിക്കുന്നത് അതിജീവിച്ചവരിൽ 59% 19-34 വയസ്സ് പ്രായമുള്ളവരായിരുന്നു എന്നാണ്.[27]

2013 ഓഗസ്റ്റിൽ, ടാൻസാനിയയിലെ സ്റ്റോൺ ടൗണിന് സമീപം മോപ്പഡിന് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൽ രണ്ട് ജൂത വനിതാ സന്നദ്ധ അധ്യാപികമാരായ കാറ്റി ഗീ, യുകെയിൽ നിന്നുള്ള കിർസ്റ്റി ട്രൂപ്പ് എന്നിവർക്ക് പരിക്കേറ്റു.[50]

എത്യോപ്യയിലും[51] നൈജീരിയയിലും ഏതാനും കേസുകൾ ഉണ്ടായിട്ടുണ്ട്.[28]

ബാൽക്കൻസ്

തിരുത്തുക

ബൾഗേറിയയിലും[52] ഗ്രീസിലും ഉയർന്ന, പൊതു ആസിഡ് ആക്രമണങ്ങളിൽ അടുത്തിടെ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. [52]

ബംഗ്ലാദേശ്

തിരുത്തുക
 
ബംഗ്ലാദേശിലെ ആസിഡ് ആക്രമണത്തിന് ഇരയായവർ.

ബംഗ്ലാദേശിലെ ആസിഡ് സർവൈവേഴ്‌സ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, 1999 മുതൽ രാജ്യത്ത് 3000 പേർ ആസിഡ് ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 2002-ൽ മാത്രം ഇത് 262 ഇരകളായിരുന്നു.[18] [17] 2002 മുതൽ നിരക്ക് 15% മുതൽ 20% വരെ ക്രമാനുഗതമായി കുറയുന്നു.[19] ബംഗ്ലാദേശിലെ ആസിഡ് ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ ലിംഗവിവേചനം കാണിക്കുന്നു, ഒരു പഠനത്തിൽ ഇരയായ പുരുഷനും സ്ത്രീയും തമ്മിലുള്ള അനുപാതം 0.15:1 ആണ്[17] കൂടാതെ ബംഗ്ലാദേശിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരിൽ 82% സ്ത്രീകളാണെന്ന് മറ്റൊരു പഠനം പറയുന്നു.[31] ആസിഡ് ആക്രമണത്തെ അതിജീവിക്കുന്നവരിൽ 60% പേരും 10 നും 19 നും ഇടയിൽ പ്രായമുള്ളവരാണെന്ന് അടുത്തിടെ നടത്തിയ [18] പഠനം റിപ്പോർട്ട് ചെയ്യുന്നത്. മൃദുല ബന്ദ്യോപാധ്യായയും മഹ്മൂദ റഹ്മാൻ ഖാനും പറയുന്നതനുസരിച്ച്, ഇത് പ്രാഥമികമായി സ്ത്രീകളെ ലക്ഷ്യം വച്ചുള്ള അക്രമമാണ് എന്നാണ്.

കംബോഡിയ

തിരുത്തുക
 
കംബോഡിയയിൽ നിന്നുള്ള ആസിഡ് ആക്രമണ ഇര.

കംബോഡിയയിലെ ആസിഡ് ആക്രമണത്തെക്കുറിച്ചുള്ള സമീപകാല പഠനങ്ങൾ, ഇരകളിൽ പുരുഷന്മാരും സ്ത്രീകളും ഏതാണ്ട് തുല്യമാണെന്ന് കണ്ടെത്തി (48.4% പുരുഷന്മാർ, 51.6% സ്ത്രീകൾ).[18] ഇന്ത്യയെപ്പോലെ, കഴിഞ്ഞ ദശകങ്ങളിൽ കംബോഡിയയിൽ ആസിഡ് ആക്രമണങ്ങളുടെ നിരക്ക് പൊതുവെ വർദ്ധിച്ചിട്ടുണ്ട്.[18] കംബോഡിയൻ ആസിഡ് സർവൈവേഴ്‌സ് ചാരിറ്റിയുടെ കണക്കനുസരിച്ച്, 1985 മുതൽ 2009 വരെ 216 ആസിഡ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 236 ഇരകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[14] അസൂയയും വിദ്വേഷവുമാണ് കംബോഡിയയിലെ ആസിഡ് ആക്രമണങ്ങൾക്ക് ഏറ്റവും വലിയ പ്രചോദനം. ഇത്തരം ആക്രമണങ്ങൾ പുരുഷൻമാർ മാത്രമല്ല ചെയ്യുന്നത് - ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സ്ത്രീകൾ മറ്റ് സ്ത്രീകളെ ആക്രമിക്കുന്നത് പുരുഷന്മാരേക്കാൾ കൂടുതലായി സംഭവിക്കുന്നു എന്നാണ്.[14]

ബംഗ്ലാദേശിലെ പോലെ ഇന്ത്യയിലും ആസിഡ് ആക്രമണങ്ങൾക്ക് ലിംഗപരമായ ഒരു വശമുണ്ട്: വാർത്താ റിപ്പോർട്ടുകളുടെ വിശകലനം വെളിപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളിൽ 72% എങ്കിലും ഇര ഒരു സ്ത്രീയാണെന്നാണ്.[18] എന്നിരുന്നാലും, ബംഗ്ലാദേശിൽ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ രാസ ആക്രമണ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, 2010 ൽ[18] മാത്രം 27 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തത്തിൽ, 2002 ജനുവരി മുതൽ 2010 ഒക്ടോബർ വരെ, 153 ആസിഡ് ആക്രമണ കേസുകൾ ഇന്ത്യൻ അച്ചടി മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്[53][18] അതേസമയം 2000 വർഷത്തിൽ 174 ജുഡീഷ്യൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇന്ത്യയിലെ ആസിഡ് ആക്രമണങ്ങൾക്ക് പിന്നിലെ പ്രചോദനം ബംഗ്ലാദേശിലേതിന് സമാനമാണ്. 2002 ജനുവരി മുതൽ 2010 ഒക്‌ടോബർ വരെയുള്ള ഇന്ത്യൻ വാർത്താ റിപ്പോർട്ടുകളുടെ ഒരു പഠനം വെളിപ്പെടുത്തുന്നത് ലൈംഗികതയോ വിവാഹാലോചനകളോ നിരസിച്ചതാണ് 35% ആക്രമണത്തിനും കാരണമായതെന്നാണ് [18] 2002 ലെ ഗുജറാത്ത് കലാപത്തിൽ മുസ്ലീം സ്ത്രീകൾ,[54] 2008 ലെ കന്ധമാൽ കലാപത്തിൽ ക്രിസ്ത്യാനികൾ, 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ സിഖുകാർ തുടങ്ങിയ മതന്യൂനപക്ഷങ്ങൾക്കെതിരെയും ആസിഡ് ആക്രമണങ്ങൾ നടന്നിട്ടുണ്ട്.[55] 2003-ലെ സൊനാലി മുഖർജിയുടെ കേസും 2005-ലെ ലക്ഷ്മി അഗർവാളിൻറെ കേസും ആസിഡ് ആക്രമണത്തിന്റെ ശ്രദ്ധേയമായ കേസുകളാണ്.

അഫ്ഷിൻ മൊളവി പറയുന്നതനുസരിച്ച്, വിപ്ലവത്തിന്റെ ആദ്യ വർഷങ്ങളിലും ഇറാനിൽ സ്ത്രീകൾ മുടി മറയ്ക്കുന്നത് നിർബന്ധമാക്കിയതിനെത്തുടർന്ന്, ഹിജാബ് ധരിക്കാതിരുന്നതിൻറെ പേരിൽ ചില സ്ത്രീകൾക്ക് ഇസ്ലാമിക് വിജിലന്റുകളുടെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായിരുന്നു.[56]

2014 ഒക്ടോബറിൽ, ഇസ്ഫഹാൻ നഗരത്തിൽ സ്ത്രീകൾക്ക് നേരെ ആസിഡ് ആക്രമണങ്ങളുടെ ഒരു പരമ്പരയുണ്ടായി, അതിന്റെ ഫലമായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ പ്രകടനങ്ങളും അറസ്റ്റുകളും ഉണ്ടായി. ഈ ആക്രമണങ്ങൾ യാഥാസ്ഥിതിക ഇസ്ലാമിസ്റ്റ് വിജിലന്റുകളുടെ സൃഷ്ടിയാണെന്ന് പല ഇറാനികളും കരുതിയിരുന്നു, എന്നാൽ ഇറാൻ സർക്കാർ ഇത് നിഷേധിക്കുന്നു.[57]

അയർലൻഡ്

തിരുത്തുക

2017-ൽ , ഡബ്ലിനിലെ ബ്ലാക്ക്‌റോക്കിൽ ഒരു ചൈനീസ് ഐറിഷ് സ്ത്രീയെ ലക്ഷ്യം വച്ചുള്ള ആക്രമണം മുഖത്ത് പാടുകളും കണ്ണിന് കേടുപാടുകളും ഉണ്ടാക്കി. ആക്രമണത്തിന് ഉത്തരവിട്ടത് മറ്റൊരു വിദേശ വനിതയാണെന്ന് സംശയിക്കുന്നു.[58]

2018 ൽ, ലിത്വാനിയൻ കുറ്റവാളികൾ ഗാർഡയ്ക്ക് (പോലീസ് ഉദ്യോഗസ്ഥൻ) നേരെ ആസിഡ് എറിഞ്ഞു.[59]

2019 ഏപ്രിലിൽ വാട്ടർഫോർഡിൽ മൂന്ന് കൗമാരക്കാരെ മറ്റ് രണ്ട് പേർ ചേർന്ന് ആക്രമിക്കുകയും ആസിഡ് എറിയുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പേർക്കും ചർമ്മത്തിന് ഗുരുതരമായി പൊള്ളലേറ്റു, ഒരാളുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേൽക്കുകയും കാഴ്ചയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.[60][61][62][63]

2020 ജൂൺ 13ന് ലിമെറിക്കിലെ ഗാരിയോവനിൽ ഒരാൾക്ക് നേരെ ആസിഡ് ആക്രമണമുണ്ടായി.[64]

2020 ഡിസംബറിൽ, ടാലഗിൽ ഒരു ടേക്ക്അവേയിൽ ഒരു സ്ത്രീ മൂന്ന് സ്ത്രീകൾക്ക് നേരെ ആസിഡ് എറിഞ്ഞു.[65][66]

മെക്സിക്കോ

തിരുത്തുക

ലോസ് സെറ്റാസ് പോലുള്ള മയക്കുമരുന്ന് കാർട്ടലുകൾ സാധാരണക്കാർക്ക് നേരെ ആസിഡ് പ്രയോഗിക്കുന്നതായി അറിയപ്പെടുന്നു. ഉദാഹരണത്തിന്, 2011-ലെ സാൻ ഫെർണാണ്ടോ കൂട്ടക്കൊലയിൽ, ലോസ് സെറ്റാസ് അംഗങ്ങൾ അമ്മമാരിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി, ബാക്കിയുള്ള സാധാരണക്കാരെ ബസിൽ വെടിവച്ചു. സ്ത്രീകളെ ഒരു വെയർഹൗസിലേക്ക് കൊണ്ടുപോയി, അവിടെ നിരവധി സ്ത്രീകളെ ബന്ദികളാക്കി. ഒരു ഇരുണ്ട മുറിക്കുള്ളിൽ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും മർദിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. അവിടെ ആസിഡിലിടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളികളും കേട്ടു.[67]

പാകിസ്ഥാൻ

തിരുത്തുക

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ നിക്കോളാസ് ഡി ക്രിസ്റ്റോഫ് പറയുന്നതനുസരിച്ച്, ആസിഡ് ആക്രമണങ്ങൾ പാകിസ്ഥാനിൽ എക്കാലത്തെയും ഉയർന്ന നിലയിലാണ്. പാകിസ്ഥാൻ ആക്രമണങ്ങൾ സാധാരണയായി "തങ്ങളെ അപമാനിച്ച" ഭാര്യമാർക്കെതിരെയുള്ള ഭർത്താക്കന്മാരുടെ പ്രതികാരമാണ്.[68] 2004-ൽ പാക്കിസ്ഥാനിൽ 46 ആസിഡ് ആക്രമണങ്ങൾ നടന്നതായും 2007-ൽ 33 ആസിഡ് ആക്രമണങ്ങൾ മാത്രം റിപ്പോർട്ട് ചെയ്തുവെന്നും ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ ഓഫ് പാകിസ്ഥാൻ[7] സമാഹരിച്ച സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. ന്യൂയോർക്ക് ടൈംസിന്റെ ഒരു ലേഖനം അനുസരിച്ച്, 2011 ൽ 150 ആസിഡ് ആക്രമണങ്ങൾ പാകിസ്ഥാനിൽ ഉണ്ടായി 2010 ൽ ഇത് 65 മാത്രമായിരുന്നു.[69] എന്നിരുന്നാലും, ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെയും എച്ച്ആർസിപിയുടെയും കണക്കുകൾ സൂചിപ്പിക്കുന്നത് ആസിഡ് ആക്രമണത്തിന് ഇരയായവരുടെ എണ്ണം പ്രതിവർഷം 40-70 വരെയാണെന്നാണ്.[7] വിവാഹാഭ്യർത്ഥന നിരസിക്കുന്നത് മുതൽ മതമൗലികവാദം വരെ നീളുന്നതാണ് ആസിഡ് ആക്രമണങ്ങൾക്ക് പിന്നിലെ പ്രചോദനം.[7] 2019ൽ ആസിഡ് ആക്രമണങ്ങൾ പകുതിയായി കുറഞ്ഞു.[70]

2019-ൽ, ആസിഡ് സർവൈവേഴ്‌സ് ഫൗണ്ടേഷൻ പാകിസ്ഥാൻ (എഎസ്‌എഫ്‌പി) പറയുന്നത്, രാജ്യത്ത് കഴിഞ്ഞ അഞ്ചുവർഷത്തെ അപേക്ഷിച്ച് സ്ത്രീകൾക്കെതിരായ ആസിഡ് ആക്രമണ കേസുകൾ ഏകദേശം 50 ശതമാനം കുറഞ്ഞുവെന്നാണ്.[71]

2013 ജനുവരി 17 ന്, റഷ്യൻ ബാലെ നർത്തകിയായ സെർജി ഫിലിൻ, മോസ്‌കോയിലെ തന്റെ വീടിന് പുറത്ത് അജ്ഞാതനായ ഒരു അക്രമിയാൽ ആസിഡ് ആക്രമണത്തിന് വിധേയനായി. അദ്ദേഹത്തിന് മുഖത്തും കഴുത്തിലും മൂന്നാം ഡിഗ്രി പൊള്ളലേറ്റു. അദ്ദേഹത്തിന് കാഴ്ചശക്തി നഷ്‌ടപ്പെടുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും, 2013 ജനുവരി 21-ന് അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നിലനിർത്തുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ പ്രസ്താവിച്ചു.[72] നർത്തകനായ ദിമിട്രിചെങ്കോ ഉൾപ്പെടെ മൂന്ന് പേർ പിന്നീട് 4-10 വർഷം വീതം തടവിന് ശിക്ഷിക്കപ്പെട്ടു.[73]

തെക്കേ അമേരിക്ക

തിരുത്തുക
 
2014-ലെ ആസിഡ് ആക്രമണത്തെ അതിജീവിച്ച നതാലിയ പോൻസ് ഡി ലിയോണിന് (വലത്), അതിജീവിച്ച മറ്റ് ആളുകൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന് അവാർഡ് ലഭിക്കുന്നു.

തെക്കേ അമേരിക്കയിലെ ആസിഡ് ആക്രമണങ്ങളെക്കുറിച്ചുള്ള സമഗ്രമായ സ്ഥിതിവിവരക്കണക്കുകൾ വിരളമാണെങ്കിലും, കൊളംബിയയിലെ ബൊഗോട്ടയിൽ ആസിഡ് ആക്രമണം അന്വേഷിക്കുന്ന സമീപകാല പഠനം ഈ പ്രദേശത്തെക്കുറിച്ച് ചില ഉൾക്കാഴ്ച നൽകുന്നു. ലേഖനം അനുസരിച്ച്, ബൊഗോട്ടയിൽ ആസിഡ് അക്രമത്തെ അതിജീവിച്ച ആദ്യത്തെയാൾ 1998 ൽ ആണ് ആക്രമിക്കപ്പെട്ടത്. അതിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ കാലക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊളംബിയൻ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിനെ ഉദ്ധരിച്ച് ഉള്ള പഠനം പറയുന്നത് 2010ൽ 56 സ്ത്രീകളും 2011ൽ 46 പേരും 2012ലെ ആദ്യ ത്രിമാസത്തിൽ 16 പേരും ആസിഡ് ആക്രമണത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു എന്നാണ്. അതിജീവിച്ചവരുടെ ശരാശരി പ്രായം ഏകദേശം 23 വയസ്സായിരുന്നു.[74]

ദക്ഷിണേഷ്യ

തിരുത്തുക

ദക്ഷിണേഷ്യയിൽ, ലൈംഗികത, വിവാഹാലോചനകൾ, സ്ത്രീധനം എന്നിവ നിരസിച്ചതിന് പ്രതികാരത്തിന്റെ ഒരു രൂപമായി ആസിഡ് ആക്രമണങ്ങൾ ഉപയോഗിക്കുന്നു.[11] ഭൂമി, സ്വത്ത് തർക്കങ്ങളാണ് മറ്റൊരു പ്രധാന കാരണമെന്ന് പണ്ഡിതന്മാരായ തരു ബഹലും എം എച്ച് സയിദും പറയുന്നു.[13]

ഉക്രെയ്ൻ

തിരുത്തുക

2018 ജൂലൈ 31 ന്, തെക്കൻ ഉക്രേനിയൻ നഗരമായ കെർസണിൽ നിന്നുള്ള അഴിമതി വിരുദ്ധ പ്രവർത്തകയും രാഷ്ട്രീയ ഉപദേഷ്ടാവുമായ കാറ്റെറിന ഹാൻഡ്‌സിയൂക്കിനെ അജ്ഞാതനായ ഒരു അക്രമി അവളുടെ വീടിന് പുറത്ത് സൾഫ്യൂറിക് ആസിഡ് ഉപയോഗിച്ച് ആക്രമിച്ചു. 2018 നവംബർ 3 ന് അവർ മരിച്ചു. അവർക്ക് 33 വയസ്സായിരുന്നു.[75][76]

നിയമനിർമ്മാണം

തിരുത്തുക

പല രാജ്യങ്ങളും ആസിഡ് ആക്രമണങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമനിർമ്മാണം തുടങ്ങിയിട്ടുണ്ട്.[18] പാക്കിസ്ഥാനിലെ ക്വിസാസ് നിയമപ്രകാരം, ഇരയുടെ അതേ ഗതി തന്നെ കുറ്റവാളിക്കും അനുഭവിക്കേണ്ടിവരും. അവരുടെ കണ്ണുകളിൽ ആസിഡ് ഒഴിച്ച് ശിക്ഷിക്കുകയും ചെയ്യാം.[77] ന്യൂയോർക്ക് ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഈ നിയമം അപൂർവ്വമായി മാത്രമേ നടപ്പിലാക്കപ്പെടുന്നുള്ളൂ. പാക്കിസ്ഥാനിൽ, 2011 മെയ് 10 ന് പാർലമെന്റിന്റെ അധോസഭ ആസിഡ് നിയന്ത്രണവും ആസിഡ് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ബില്ലും ഏകകണ്ഠമായി പാസാക്കി. ബിൽ പ്രകാരം ആസിഡ് ആക്രമണത്തിന് ഉത്തരവാദികളായ വ്യക്തികൾക്ക് കഠിനമായ പിഴയും ജീവപര്യന്തം തടവും ലഭിക്കും. എന്നിരുന്നാലും, ആസിഡ് ആക്രമണങ്ങൾക്കെതിരെ ഏറ്റവും കൃത്യമായതും ഫലപ്രദവുമായ നിയമനിർമ്മാണമുള്ള രാജ്യം ബംഗ്ലാദേശാണ്. അത്തരം നിയമനടപടികൾ മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആസിഡ് അക്രമം 20-30% കുറയുന്നതിന് കാരണമായി.[18] 2013-ൽ, 2013-ലെ ക്രിമിനൽ ലോ (ഭേദഗതി) നിയമം വഴി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഇന്ത്യ ഒരു ഭേദഗതി കൊണ്ടുവന്നു, അത് ആസിഡ് ആക്രമണങ്ങളെ 10 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തവും പിഴയും വരെ നീട്ടാവുന്ന ഒരു പ്രത്യേക കുറ്റമാക്കി മാറ്റുന്നു. [78]

ആസിഡ് വിൽപന അധികാരികൾ നിയന്ത്രിക്കണമെന്ന് ഇന്ത്യയുടെ പരമോന്നത കോടതി വിധിച്ചു. 2013 ജൂലായ് 16-ന് മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ നടത്തിയ ആസിഡ് ആക്രമണത്തിൽ നാല് സഹോദരിമാർക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തെ തുടർന്നാണ് സുപ്രീം കോടതി വിധി വന്നത്. തുരുമ്പെടുത്ത ഉപകരണങ്ങൾ വൃത്തിയാക്കാൻ രൂപകൽപ്പന ചെയ്ത, സുലഭമായി വാങ്ങാൻ കഴിയുന്ന ആസിഡ് ആക്രമണങ്ങളിൽ പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം ആസിഡുകൾ വാങ്ങുന്നയാൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകണമെന്ന് ജഡ്ജിമാർ പറഞ്ഞു. ചില്ലറ വ്യാപാരികൾ വാങ്ങുന്നയാളുടെ പേരും വിലാസവും രജിസ്റ്റർ ചെയ്യണം.[79] 2013-ൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326 എ വകുപ്പ്, ആസിഡ് എറിയുന്നതിന് വർദ്ധിപ്പിച്ച ശിക്ഷ ഉറപ്പാക്കി.

ഇതും കാണുക

തിരുത്തുക
  1. Karmakar, R.N. (2010). Forensic medicine and toxicology (3rd ed.). Kolkata, India: Academic Publishers. ISBN 9788190908146.
  2. CASC (മേയ് 2010). Breaking the silence: addressing acid attacks in Cambodia (PDF). Cambodian Acid Survivors Charity (CASC). Archived from the original (PDF) on 19 ഡിസംബർ 2013. Retrieved 3 ഏപ്രിൽ 2016.
  3. "Cambodian victim on her acid attack". BBC News. 21 March 2010. Archived from the original on 25 March 2010. Retrieved 23 April 2010.
  4. "World Now (blog)". Los Angeles Times. November 2011. Retrieved 20 April 2016.
  5. "Man who threw acid at woman blames 2 others". Los Angeles Times. 19 March 1992. Retrieved 20 April 2016.
  6. Swanson, Jordan (Spring 2002). "Acid attacks: Bangladesh's efforts to stop the violence". Harvard Health Policy Review. 3 (1). Harvard Internfaculty Initiative in Health Policy: 3. Archived from the original on 2006-01-17. Retrieved 2018-10-01.
  7. 7.0 7.1 7.2 7.3 7.4 Welsh, Jane (Fall 2006). ""It was like burning in hell": A comprehensive exploration of acid attack violence" (PDF). Carolina Papers on International Health. 32. Center for Global Initiatives, University of North Carolina. Archived from the original (PDF) on 23 January 2013. Retrieved 3 April 2016.
  8. Kelleher, Olivia (March 2, 2023). "Man who threw acid in woman's face and set fire to her home jailed for 11 and a half years". TheJournal.ie.
  9. "Woman jailed for caustic soda attack". BBC News. 24 September 2014. Retrieved 11 October 2017.
  10. Brown, Malcolm (17 July 2009). "Acid attack accused is refused bail". The Sydney Morning Herald. Retrieved 11 October 2017.
  11. 11.0 11.1 11.2 Bandyopadhyay, Mridula; Rahman Khan, Mahmuda (2003). "Loss of face: violence against women in South Asia". In Manderson, Lenore; Bennett, Linda Rae (eds.). Violence against women in Asian societies. London New York: Routledge. pp. 61–75. ISBN 9781136875625.
  12. AP (12 November 2000). "Bangladesh combats an acid onslaught against women". CNN. Archived from the original on 22 September 2007. Retrieved 13 March 2008.
  13. 13.0 13.1 13.2 Bahl, Taur; Syed, M. H. (2003). Encyclopaedia of Muslim world. New Delhi: Anmol Publications. ISBN 9788126114191.
  14. 14.0 14.1 14.2 14.3 14.4 14.5 14.6 14.7 CASC (മേയ് 2010). Breaking the silence: addressing acid attacks in Cambodia (PDF). Cambodian Acid Survivors Charity (CASC). Archived from the original (PDF) on 19 ഡിസംബർ 2013. Retrieved 3 ഏപ്രിൽ 2016.
  15. UN Women (2014). Acid Attack Trend (1999–2013). UN Women, United Nations. Archived from the original (PDF) on 2020-01-26. Retrieved 2022-03-18.
  16. Taylor, L. M. (2000). "Saving face: acid attack laws after the UN Convention on the Elimination of All Forms of Discrimination Against Women". Ga. Journal Int'l & Comp. Law. 29: 395–419.
  17. 17.0 17.1 17.2 17.3 17.4 17.5 Mannan, Ashim; Samuel Ghani; Alex Clarke; Peter E.M. Butler (19 May 2006). "Cases of chemical assault worldwide: A literature review". Burns. 33 (2): 149–154. doi:10.1016/j.burns.2006.05.002. PMID 17095164.
  18. 18.00 18.01 18.02 18.03 18.04 18.05 18.06 18.07 18.08 18.09 18.10 18.11 18.12 Avon Global Center for Women and Justice at Cornell Law School; Committee on International Human Rights of the New York City Bar Association; Cornell Law School International Human Rights Clinic; Virtue Foundation (2011). "Combating Acid Violence In Bangladesh, India, and Cambodia" (PDF). Avon Foundation for Women. pp. 1–64. Retrieved 6 March 2013.
  19. 19.0 19.1 "Acid Survivors Foundation (ASF)". Acidsurvivors.org. Archived from the original on 2012-12-18. Retrieved 15 July 2017.
  20. Dhar, Sujoy. "Acid attacks against women in India on the rise; survivors fight back". USA TODAY (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-02-15.
  21. "Q&A: Acid attacks around the world". Edition.cnn.com. Retrieved 20 April 2016.
  22. Moffatt, S; Rhimes, P (2020-07-01). "Deliberate corrosive substance attacks – A systematic review". Trauma (in ഇംഗ്ലീഷ്). 22 (3): 169–175. doi:10.1177/1460408620912568. ISSN 1460-4086.
  23. "ASTI - A worldwide problem". www.asti.org.uk.
  24. "Everything you know about acid attacks is wrong". BBC Three (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2017-11-17. Retrieved 2019-02-01.
  25. Khan, Adnan (Apr 21, 2012). "The real miracle workers fighting, and healing, Pakistan's acid attacks". Acid Survivors Foundation, Pakistan. Archived from the original on 2017-09-13. Retrieved 24 May 2012.
  26. Keerthi Bollineni. "Gender-Based Violence In Public Places: Acid Throwing" (PDF). Centre for Equality and Inclusion. Archived from the original (PDF) on 2013-05-26. Retrieved 2012-04-12.
  27. 27.00 27.01 27.02 27.03 27.04 27.05 27.06 27.07 27.08 27.09 "Acid Violence in Uganda: A Situational Analysis" (PDF). Acid Survivors Foundation Uganda. November 2011. pp. 1–21. Archived from the original (PDF) on 2013-06-17. Retrieved 6 March 2013.
  28. 28.0 28.1 28.2 28.3 28.4 28.5 Olaitan, Peter B.; Bernard C. Jiburum (January 2008). "Chemical injuries from assaults: An increasing trend in a developing country". Indian Journal of Plastic Surgery. 41 (1): 20–23. doi:10.4103/0970-0358.41106. PMC 2739541. PMID 19753196.{{cite journal}}: CS1 maint: unflagged free DOI (link)
  29. Morris, Steven (23 May 2018). "Berlinah Wallace jailed for life for 'sadistic' acid attack on Mark van Dongen". The Guardian – via www.theguardian.com.
  30. 30.0 30.1 Mannan, A.; S. Ghani; A. Clarke; P. White; S. Salmanta; P.E.M. Butler (August 2005). "Psychosocial outcomes derived from an acid burned population in Bangladesh, and comparison with Western norms". Burns. 32 (2): 235–241. doi:10.1016/j.burns.2005.08.027. PMID 16448773.
  31. 31.0 31.1 31.2 31.3 Naripokkho; Bangladesh Mahila Parishad. "Baseline Report: Violence Against Women in Bangladesh" (PDF). International Women's Rights Action Watch Asia Pacific. Archived from the original (PDF) on 22 September 2013. Retrieved 6 March 2013.
  32. Sarah Halim and Marian Meyers (2010), News Coverage of Violence Against Muslim Women: A View From the Arabian Gulf, Communication, Culture & Critique. Volume 3, Issue 1, pages 85–104, March 2010
  33. 33.0 33.1 Faga, A.; D. Scevolab; M.G. Mezzettic; S. Scevolaa (20 January 2000). "Sulphuric acid burned women in Bangladesh: A social and medical problem". Burns. 26 (8): 701–709. doi:10.1016/S0305-4179(00)00049-8. PMID 11024602.
  34. 34.0 34.1 Solberg, Kristin (2010). "DEFINE_ME_WA". The Lancet. 376 (9748): 1209–10. doi:10.1016/S0140-6736(10)61863-6. PMID 20941859.
  35. "Chemical Assaults Worldwide" (PDF). 6 February 2017. Archived from the original (PDF) on 6 February 2017.
  36. de Castella, Tom (9 August 2013). "How many acid attacks are there?". BBC News. Archived from the original on 9 August 2013. Retrieved 20 April 2016.
  37. Various. Combating acid violence in Bangladesh, India, and Cambodia (PDF). New York: Avon Global Center for Women and Justice at Cornell Law School, Committee on International Human Rights of the, New York City Bar Association, Cornell Law School International Human Rights Clinic and the Virtue Foundation. Retrieved 16 July 2017.
  38. "Harassment's New Face: Acid Attacks". ABC News. 16 April 2008. Retrieved 8 November 2017.
  39. "Still smiling The women fighting back after acid attacks" BBC. Naomi Grimley.
  40. "風俗行くのやめてみる". Licadho.org. Archived from the original on 27 August 2009. Retrieved 8 November 2017.
  41. "Syraattack mot pojke i Norsborg – DN.SE". DN.SE (in സ്വീഡിഷ്). 2016-05-18. Retrieved 2016-05-18.
  42. Bhalla, Nita (9 July 2013) India's top court says gov't not trying to stop acid attacks Archived 2014-12-26 at the Wayback Machine.. Thomson Reuters Foundation
  43. 43.0 43.1 Mannan, Ashim; Ghani, Samuel; Clarke, Alex; Butler, Peter E.M. (2007). "Cases of chemical assault worldwide: A literature review" (PDF). Burns. 33 (2): 149–54. doi:10.1016/j.burns.2006.05.002. PMID 17095164. Archived from the original (PDF) on 2017-02-06.
  44. Hewson, Jack (28 October 2013). "Acid attacks intensify Indonesia gang fights". Al Jazeera. Archived from the original on 27 October 2020. Retrieved 20 April 2016.
  45. Evans, Ruth (10 November 2013). "Acid attacks on men related to gang violence, say experts". BBC News. Archived from the original on 16 April 2015. Retrieved 20 April 2016.
  46. "The Global Gender Gap report" (PDF). 3.weforum.org. 2013.
  47. Chivas, Melody Ermachild (2003). Meena, heroine of Afghanistan: the martyr who founded RAWA, the Revolutionary Association of the Women of Afghanistan. New York, N.Y.: St. Martin's Press. p. 208. ISBN 978-0-312-30689-2.
  48. Dexter Filkins (2009-01-13). "Afghan Girls, Scarred by Acid, Defy Terror, Embracing School". The New York Times.
  49. Chivas, Melody Erma child (2003). Meena, heroine of Afghanistan: the martyr who founded RAWA, the Revolutionary Association of the Women of Afghanistan. New York, N.Y.: St. Martin's Press. p. 208. ISBN 978-0-312-30689-2.
  50. "Zanzibar acid attack: Recap updates as British teenagers Katie Gee and Kirstie Trup land back in Britain". Daily Mirror. 2013-08-09. Retrieved 2013-09-21.
  51. Rogers, Jon (1 September 2017). "GRAPHIC WARNING: Horror as mother unable to speak as mouth MELTED SHUT in acid attack". Express.co.uk.
  52. 52.0 52.1 Welsh, Jane (2009). ""It was like a burning hell": A Comparative Exploration of Acid Attack Violence" (PDF). Center for Global Initiatives. Archived from the original (PDF) on 23 January 2013. Retrieved 31 March 2013.
  53. Ahmad, N. (September 2011). "Acid attacks on women: An appraisal of the Indian legal response". Asia-Pacific Journal on Human Rights and the Law. 12 (2): 55–72. doi:10.1163/138819011X13215419937940.
  54. Jacob, Cecilia (October 2016). "Children Affected by Political Violence in India". In D'Costa, Bina (ed.). Children and Violence – Politics of Conflict in South Asia. Cambridge University Press. p. 203. ISBN 9781107117242.
  55. "The Tribune, Chandigarh, India - Perspective". Tribuneindia.com. Retrieved 2018-04-03.
  56. Molavi, Afshin (2005). The Soul of Iran: A Nation's Journey to Freedom. New York: W. W. Norton. p. 152. ISBN 978-0-393-32597-3.
  57. Ioannou, Filipa (28 October 2014). "Iranian Journalists Arrested After Coverage of Acid Attacks Against Women". Slate. Retrieved 30 October 2014.
  58. Lally, Conor; Pollak, Sorcha. "Dublin acid attack suspect was paid to target victim's face, gardaí believe". The Irish Times.
  59. MacNamee, Garreth. "Lithuanian mafia gang 'all but gone' in Ireland following garda clampdown". TheJournal.ie.
  60. "Searching for new dreams after acid attack nightmare: The remarkable comeback of Tega Agberhiere". independent.
  61. "Culprits of acid attack on Waterford teens will only get juvenile cautions, DPP informs victims". independent.
  62. Brent, Harry. "'I feel ashamed of this country': Mother of acid attack victim in shock as perpetrators escape criminal charges". The Irish Post.
  63. O’Loughlin, Ann (March 9, 2020). "Acid attack victim to challenge decision which means attackers will not face criminal charges". Irish Examiner.
  64. Raleigh, David. "Limerick youth (19) in hospital with serious facial injuries after suspected acid attack". TheJournal.ie.
  65. Pattison, Brynmor; Berry, Darragh (December 14, 2020). "Gardai investigating horror 'acid attack' on three women at takeaway". Irish Mirror.
  66. Brent, Harry. "'Acid attack' in Dublin as three young girls working in takeaway have substance thrown on them by 'vile' woman". The Irish Post.
  67. "De frente y de perfil". El Informador :: Noticias de Jalisco, México, Deportes & Entretenimiento (in സ്‌പാനിഷ്). Archived from the original on 2013-08-04. Retrieved 2018-04-04.
  68. Harris, Rob. "Acid Attacks". The New York Times. Archived from the original on 2012-03-31. Retrieved 2008-12-01.
  69. Walsh, Declan (2012-04-10). "After Suicide, New Focus on Acid Attacks in Pakistan". The New York Times.(subscription required)
  70. "Pakistan: Cases of acid attacks on women drop by half". gulfnews.com (in ഇംഗ്ലീഷ്). Retrieved 2020-02-15.
  71. "Pakistan: Cases of acid attacks on women drop by half". Gulf News. 4 August 2019. Retrieved 15 April 2020.
  72. "TimesLIVE". Timeslive.co.za (in ഇംഗ്ലീഷ്). Retrieved 2018-03-29.
  73. Atika Shubert and Alla Eshchenko (2013-12-03). "3 men sentenced in Bolshoi Ballet acid attack case". CNN (in ഇംഗ്ലീഷ്). Retrieved 2021-04-26.
  74. Guerrero, Linda (October 2012). "Burns due to acid assaults in Bogotá, Colombia". Burns. 39 (5): 1018–1023. doi:10.1016/j.burns.2012.10.022. PMID 23260999.
  75. "Ukrainian Activist and Whistleblower Official Dies After Acid Attack". en.hromadske.ua.[പ്രവർത്തിക്കാത്ത കണ്ണി]
  76. "Ukrainian Activist Doused With Acid Dies". RadioFreeEurope/RadioLiberty.
  77. Juliette Terzieff (July 13, 2004). "Pakistan's Acid-Attack Victims Press for Justice". Women's eNews. Archived from the original on 2008-06-12. Retrieved 2008-05-30.
  78. "Criminal Law (Amendment) Act, 2013" (PDF). Government of India. Archived from the original (PDF) on 17 April 2013. Retrieved 11 April 2013.
  79. "India's top court moves to curb acid attacks". Al Jazeera English. 2013-07-18. Retrieved 2013-09-21.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആസിഡ്_ആക്രമണം&oldid=4087653" എന്ന താളിൽനിന്ന് ശേഖരിച്ചത്