ഒരു സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ അഭിമാനക്ഷതിനു കാരണമായി എന്ന കുറ്റം ചുമത്തി ഒരു വ്യക്തിയെ ആ കുടുംബത്തിലെ/സമൂഹത്തിലെ മറ്റ് അംഗങ്ങൾ കൊലചെയ്യുന്നതിനെ അഭിമാനക്കൊല അഥവാ ദുരഭിമാനക്കൊല എന്നു വിശേഷിപ്പിക്കുന്നു.

വർഷം തോറും 20,000ത്തിലധികം സ്ത്രീകൾ ദുരഭിമാനക്കൊലക്ക് വിധേയമാകുന്നതായി മദ്ധ്യപൂർവേഷ്യയിലെയും പശ്ചിമേഷ്യയിലെയും വനിതാസംഘടനകൾ വിശ്വസിക്കുന്നു[1] കേരളത്തിൽ 2018മെയ്‌ മാസത്തിൽ കോട്ടയം സ്വദേശിയായ കെവിൻ ജോസഫ് ദളിത് ക്രിസ്ത്യാനി യുവാവ് ദുരഭിമാനക്കൊലയ്ക്ക് ഇരയാത് കേരളത്തെ ഞെട്ടിച്ചിരുന്നു. കെവിൻ വിവാഹം ചെയ്തതു സവർണ ക്രിസ്ത്യൻ വിഭാഗത്തിലെ പെണ്കുട്ടിയെ ആയിരുന്നു

നിർവചനങ്ങൾ തിരുത്തുക

ഹ്യൂമൻ റൈറ്റ്സ് വാച്ച് ദുരഭിമാനക്കൊലയെ താഴെ പറയും പ്രകാരം നിർവചിച്ചിരിക്കുന്നു.

ഒരു കുടുംബത്തിലെ സ്ത്രീയുമായി അനഭിമതമായ ബന്ധത്തിലേർപ്പെട്ടു എന്ന കാരണത്താൽ ആ സ്ത്രീയുടെ ബന്ധുക്കളാൽ ഒരു പുരുഷനും ദുരഭിമാനക്കൊലക്കിരയാകാവുന്നതാണ്. [3] ദുരഭിമാനക്കൊല നടത്തിവരുന്ന സംസ്കാരങ്ങളിൽ ഈ പദം സ്ത്രീയേയും പുരുഷനെയും വധിക്കുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു [4]

സാമൂഹിക അസമത്വത്തിനെതിരെ പ്രവർത്തിക്കുന്ന വനിതകൾ, മറ്റു സമൂഹങ്ങളുമായി പരസ്യമായി ഇടപഴകുന്ന സ്ത്രീകൾ, മറ്റുമതങ്ങളിലെയും സമൂഹങ്ങളിലേയും ആചാരങ്ങളിലേർപ്പെടുന്നവർ , പൊതുജീവിത,രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ (ഉദാ:ഫെമിനിസ്റ്റുകൾ) എന്നിവർ ആക്രമണത്തിനിരയാകാം. [5]

അവലംബം തിരുത്തുക

  1. Robert Fisk (7 September 2010). "Robert Fisk: The crimewave that shames the world". London: The Independent. Retrieved 8 September 2010.
  2. "Violence Against Women and "Honor" Crimes". Human Rights Watch. Retrieved 2001-04-06. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. Afghan couple stoned to death – Central & South Asia. Al Jazeera English (2010-08-16). Retrieved on 2011-10-01.
  4. Teen Lovers killed in India Honor Killing. LiveLeak.com
  5. (in Swedish)"Fadimes minnesfond". fadimesminne.nu. Retrieved 2007-06-06. {{cite web}}: Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദുരഭിമാനക്കൊല&oldid=3414243" എന്ന താളിൽനിന്ന് ശേഖരിച്ചത്