ജീവപര്യന്തം തടവ്
കുറ്റവാളി ബാക്കി ജീവിതകാലം ജയിലിൽ കഴിയുന്നതിനായുള്ള ശിക്ഷാനടപടി
ഗുരുതരമായ കുറ്റങ്ങൾക്ക്, കുറ്റവാളി ബാക്കി ജീവിതകാലം ജയിലിൽ കഴിയുന്നതിനായുള്ള ശിക്ഷാനടപടിയാണ് ജീവപര്യന്തം തടവ്. കൊലപാതകം, കള്ളക്കടത്ത്, ബലാത്സംഗം, മോഷണം തുടങ്ങി ഗുരുതരമായ ഏത് കുറ്റത്തിനും ഈ ശിക്ഷാനടപടിയെടുക്കാം. 15 വർഷം മുതൽ മുകളിലോട്ട് എത്ര കാലയളവ് വരേയും ശിക്ഷ നടപ്പാക്കാം. ചില രാജ്യങ്ങളിൽ ഇത് 5 വർഷം മുതലാകാം.
എല്ലാ രാജ്യങ്ങളിലും ഈ ശിക്ഷാനടപടി ഇല്ല. ഇന്ത്യയിൽ ഈ ശിക്ഷ നടത്തിവരുന്നു. 1884-ൽ പോർച്യുഗലാണ് നിയമത്തിൽ ഇങ്ങനെ ഒരു ശിക്ഷാനടപടി ആദ്യമായി കൊണ്ടുവന്നത്. ജീവപര്യന്തമാണ് ശിക്ഷയെങ്കിലും അനുവദിച്ച കാലയളവിനു ശേഷം പരോളിനപേക്ഷിക്കാൻ പല രാജ്യങ്ങളിലും ചട്ടങ്ങൾ അനുവദിക്കുന്നുണ്ട്.