പൂർണ്ണമായോ ഭാഗികമായോ കേൾക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അവസ്ഥയെയാണ് ബധിരത എന്ന് പറയുന്നത്[1].

ബധിരത
സ്പെഷ്യാലിറ്റിഓട്ടോറൈനോലാറിംഗോളജി Edit this on Wikidata

നിർവ്വചനംതിരുത്തുക

കേൾവിശക്തി നഷ്ടപ്പെടൽതിരുത്തുക

സാധാരണഗതിയിൽ കേൾക്കാൻ സാധിക്കുന്ന ശബ്ദങ്ങൾ കുറഞ്ഞ അളവിൽ മാത്രം കേൾക്കാൻ സാധിക്കുന്ന അവസ്ഥയാണ് കേൾവിശക്തി നഷ്ടപ്പെടൽ (ഹിയറിംഗ് ലോസ്സ്).[2] സാധാരണഗതിയിൽ നിന്ന് എന്തുമാത്രം ശബ്ദമുയർത്തിയാലാണ് കേൾക്കാൻ സാധിക്കുക എന്നതനുസരിച്ചാണ് ബധിരതയുടെ കാഠിന്യം കണക്കാക്കുന്നത്.

ബധിരതതിരുത്തുക

ശബ്ദമുയർത്തിയാലും കേൾക്കാൻ സാധിക്കാത്ത അവസ്ഥയെയാണ് ബധിരത (ഡെഫ്നസ്സ്) എന്നു വിവക്ഷിക്കുന്നത്. [2] കഠിനമായ ബധിരതയിൽ ഓഡിയോമീറ്ററിലെ ഏറ്റവും വലിയ ശബ്ദം പോലും കേൾക്കാൻ സാധിക്കുകയില്ല. പൂർണ്ണ ബധിരതയിൽ ഒരു ശബ്ദവും കേൾക്കാൻ സാധിക്കുകയില്ല.

സംഭാഷണം മനസ്സിലാക്കൽതിരുത്തുക

ശബ്ദത്തിന്റെ അളവുമാത്രമല്ല ബധിരതയുടെ അളവുകോൽ. ശബ്ദം വ്യക്തമായി കേൾക്കാൻ സാധിക്കാതെ വരുന്നതും പ്രശ്നം തന്നെയാണ്. മനുഷ്യരിൽ ഈ വിഷയം അളക്കുന്നത് സംഭാഷണം മനസ്സിലാക്കാനുള്ള ശേഷി അനുസരിച്ചാണ്. ശബ്ദം കേൾക്കാനുള്ള കഴിവു മാത്രമല്ല, എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുന്നുണ്ടോ എന്ന കാര്യവും അളക്കപ്പെടും. ഇത്തരം കേഴ്വിക്കുറവ് വളരെ വിരളമായേ ഉണ്ടാകാറുള്ളൂ. [3]

കാരണങ്ങൾതിരുത്തുക

വാർദ്ധക്യംതിരുത്തുക

പ്രായം ചെല്ലുന്തോറും ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം കേൾക്കാൻ കഴിയാത്ത അവസ്ഥയാണിത്.

ശബ്ദംതിരുത്തുക

ശബ്ദമലിനീകരണം കേൾവിശക്തി നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. വിമാനത്താവളങ്ങൾക്കും തിരക്കുപിടിച്ച ഹൈവേകൾക്കും സമീപം സമീപവാസികളായിരിക്കുന്നവർക്ക് 65 മുതൽ 75 dB വരെയുള്ള ആവൃത്തിയിലുള്ള ശബ്ദം തുടർച്ചയായി കേൾക്കാനിടവരികയാണെങ്കിൽ അത് ക്രമേണ കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കിയേക്കാം [4]

രോഗനിർണ്ണയംതിരുത്തുക

 
An audiologist conducting an audiometric hearing test in a sound-proof testing booth

ഓഡിയോമെട്രി, ടിംപാനോമെട്രി എന്നീ ടെസ്റ്റുകൾ രോഗം നിർണ്ണയിക്കാൻ സഹായിക്കുന്നു.[5]

 
വൈകല്യം കണക്കിലെടുത്തുകൊണ്ടുള്ള ജീവിത-വർഷങ്ങൾ 2002-ലെ കണക്കുകൾ പ്രകാരം ബധിരത 1,00,000 വാസികളിൽ.[6]
  no data
  less than 150
  150–200
  200–250
  250–300
  300–350
  350–400
  400–450
  450–500
  500–550
  550–600
  600–650
  more than 650അവലംബംതിരുത്തുക

  1. "Deafness". Encyclopædia Britannica Online. Encyclopædia Britannica Inc. 2011. ശേഖരിച്ചത് 22 February 2012.
  2. 2.0 2.1 (ed.), Abdelaziz Y. Elzouki ... Textbook of clinical pediatrics (2. ed. പതിപ്പ്.). Berlin: Springer. പുറം. 602. ISBN 9783642022012. |edition= has extra text (help)CS1 maint: extra text: authors list (link)
  3. eBook: Current Diagnosis & Treatment in Otolaryngology: Head & Neck Surgery, Lalwani, Anil K. (Ed.) Chapter 44: Audiologic Testing by Brady M. Klaves, PhD, Jennifer McKee Bold, AuD, Access Medicine
  4. Oishi, N (2011 Jun). "Emerging treatments for noise-induced hearing loss". Expert opinion on emerging drugs. 16 (2): 235–45. PMID 21247358. Unknown parameter |coauthors= ignored (|author= suggested) (help); Check date values in: |date= (help)
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-26.
  6. "Mortality and Burden of Disease Estimates for WHO Member States in 2002" (xls). World Health Organization. 2002.

പുറത്തേയ്ക്കു‌ള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബധിരത&oldid=3638775" എന്ന താളിൽനിന്ന് ശേഖരിച്ചത്