കുഴൽമന്ദം

പാലക്കാട് ജില്ലയിലെ പ്രദേശം
(കുഴൽമന്നം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഴൽമന്ദം

കുഴൽമന്ദം
10°39′36″N 76°42′00″E / 10.6600°N 76.7000°E / 10.6600; 76.7000
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡന്റ്
'
'
വിസ്തീർണ്ണം 30.62ചതുരശ്ര കിലോമീറ്റർചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25292
ജനസാന്ദ്രത 826/ച.കി.മീ/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
678702
+04922
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ക്ഷേത്രങ്ങൾ, കാലിച്ചന്ത, ഗ്രാമീണ ഭംഗി

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുഴൽമന്ദം. ഈ സ്ഥലത്തുനിന്ന് കൃഷ്ണൻ മന്ദമായി കുഴൽ ഊതി എന്നാണ് ഐതിഹ്യം. സ്ഥലപ്പേരിന്റെ ഉൽഭവവും അതിൽനിന്നു തന്നെ. കുഴൽമന്ദം പഞ്ചായത്ത്‌ ആലത്തൂർ താലൂക്കിൽ ആണ് സ്ഥിതിചെയ്യുന്നത്.

ഈ സ്ഥലം കുഴൽമന്ദത്തെ അഗ്രഹാരത്തിനും ക്ഷേത്രങ്ങൾക്കും പ്രശസ്തമാണ്.കുഴൽമന്ദത്തുകാരനായ കുഴൽമന്ദം രാമകൃഷ്ണൻ 501 മണിക്കൂർ നേരം ഒറ്റയിരിപ്പിന് മൃദംഗം വായിച്ച് 2009-ൽ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു. [1]

കുഴൽമന്ദത്തിലെ ചന്തപ്പുരയിൽ എല്ലാ ശനിയാഴ്ചയും കന്നുകാലി ചന്തയും പച്ചക്കറി ചന്തയും നടന്നു വരുന്നു. പ്രധാനമായും തമിഴ്നാട്ടിൽ നിന്നും ആണ് ഇവിടേയ്ക്ക് കന്നുകാലികളെ കച്ചവടത്തിനായി കൊണ്ടുവരുന്നത്‌.

കുഴൽമന്ദത്തെ പ്രധാന ക്ഷേത്രങ്ങൾ

തിരുത്തുക

പ്രധാനപ്പെട്ട ഉത്സവങ്ങൾ

തിരുത്തുക

കുഴൽമന്ദം അഗ്രഹാരത്തിലെ ക്ഷേത്രങ്ങളിലെ പ്രധാന ഉത്സവങ്ങൾ താഴെപ്പറയുന്നവ ആണ്.

  • കന്നിമാസത്തിലെ (സെപ്റ്റംബർ - ഒക്ടോബർ) നവരാത്രി-ഉറിയടി ഉത്സവം
  • മേടമാസത്തിലെ (ഏപ്രിൽ-മെയ്) പ്രതിഷ്ഠാ ദിനം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • സി. എ. ഹൈ സ്കൂൾ
  • യൂണിയൻ ജൂനിയർ ബേസിക് സ്കൂൾ
  • ഐ ടി ഐ, കുഴൽമന്ദം
  • സി ഡി എ യു പി സ്കൂൾ, ഒലിവ് മൌണ്ട്

എത്തിച്ചേരുന്ന വഴി

തിരുത്തുക

കുഴൽമന്ദം പാലക്കാട് - തൃശ്ശൂർ ദേശീയ പാതയിൽ (ദേശീയപാത - 47) ആണ്.

  1. http://www.guinnessworldrecords.in/records-3000/longest-concert-by-a-solo-artist

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കുഴൽമന്ദം&oldid=3344698" എന്ന താളിൽനിന്ന് ശേഖരിച്ചത്