മേലാർക്കോട്
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് മേലാർക്കോട്. ആലത്തൂർ താലൂക്കിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.
ഇവിടെ ഒരു ഹൈസ്കൂളും, നിരവധി അപ്പർ പ്രൈമറി, ലോവർ പ്രൈമറി, നഴ്സറി സ്കൂളുകളും ഉണ്ട്. പ്രധാന ആരാധനാലയങ്ങളായി, താഴെക്കോട് ഭഗവതി ക്ഷേത്രം (3 എണ്ണം - മൂല സ്ഥാനം, തെക്കേത്തറ, വടക്കെത്തറ), ചിറ്റില്ലഞ്ചേരി ചെറുനട്ടൂരി ഭഗവതി ക്ഷേത്രം, കോട്ടെക്കുളം അയ്യപ്പൻ ക്ഷേത്രം, അന്തൊണീസ് പുണ്യാളന്റെ പള്ളി, മുസ്ലിം ആരാധനാലായങ്ങളും ഉണ്ട്. അടുത്തുള്ള ചെറു പട്ടണങ്ങൾ ആലത്തൂരും, നെന്മാറയും ആൺ. ജില്ലാ തലസ്ഥാനമായ പാലക്കാടു നിന്നും ഏകദേശം 30 കി.മി. ദൂരം ഉണ്ട്.