മാലേത്ത് ഗോപിനാഥപിള്ള

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കേരളാ നിയമസഭയിലെ ഒരു മുൻ സാമാജികനായിരുന്നു മാലേത്ത് ഗോപിനാഥപിള്ള (2 ജൂലൈ 1928 -20 ജൂൺ 2013[1]). ഒന്നും രണ്ടും കേരളാ നിയമസഭകളിൽ ആറന്മുള മണ്ഡലത്തേ പ്രതിനിധീകരിച്ചത് ഗോപിനാഥപിള്ളയായിരുന്നു.[2] സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. കൊച്ചു കേശവപിള്ളയുടേയും മാണിക്ക്യ പിള്ള പാർവതിപിള്ളയുടെയും മകനായി ജനിച്ചു. അനന്തലക്ഷ്മിയമ്മയായിരുന്നു ആദ്യ ഭാര്യ, പിന്നീട് കോമളവല്ലി പിള്ളയെ വിവാഹം ചെയ്തു. രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.

മാലേത്ത് ഗോപിനാഥപിള്ള
Malethu Gopinatha Pillai.jpg
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിപി.എൻ. ചന്ദ്രസേനൻ
മണ്ഡലംആറന്മുള
വ്യക്തിഗത വിവരങ്ങൾ
ജനനം
കെ. ഗോപിനാഥ പിള്ള

(1928-07-02)ജൂലൈ 2, 1928
ആറന്മുള
മരണം20 ജൂൺ 2013(2013-06-20) (പ്രായം 84)
കോട്ടയം
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളി(കൾ)അനന്തലക്ഷ്മിയമ്മ (ഒന്നാം)
കോമളവല്ലി പിള്ള (രണ്ടാം)
കുട്ടികൾരണ്ട് മകൻ മൂന്ന് മകൾ
മാതാപിതാക്കൾ
  • കൊച്ചു കേശവപിള്ള (അച്ഛൻ)
  • അന്നമ്മ (അമ്മ)
വസതി(കൾ)കോട്ടയം
As of നവംബർ 2, 2020
ഉറവിടം: നിയമസഭ

എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം,പള്ളിയോട സേവ സംഘം പ്രസിഡന്റ് (ആറന്മുള വള്ളംകളി), ശങ്കർ മന്ത്രിസഭയിലെ പാർലമെന്ററികാര്യ സെക്രട്ടറി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു[3].

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. http://niyamasabha.org/codes/members/m195.htm
  3. "ചരമോപചാരം" (PDF). www.niyamasabha.org. www.niyamasabha.org. 2013 ജൂലൈ 8. ശേഖരിച്ചത് 2020 നവംബർ 2. Check date values in: |access-date= and |date= (help)
"https://ml.wikipedia.org/w/index.php?title=മാലേത്ത്_ഗോപിനാഥപിള്ള&oldid=3465744" എന്ന താളിൽനിന്ന് ശേഖരിച്ചത്