കുളനട ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കുളനട

കുളനട
9°14′00″N 76°40′00″E / 9.233333°N 76.666667°E / 9.233333; 76.666667
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ആറന്മുള
ലോകസഭാ മണ്ഡലം പത്തനംത്തിട്ട
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 21.57 [1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 23083[1]
ജനസാന്ദ്രത 1070[1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689503
+04734
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കുളനട ബ്ളോക്കില്ലാണ് കുളനട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.[2]

തിരുവിതാംകോട് രാജ്യത്ത് തിരുവല്ല താലൂക്കിൽ പന്തളം വടക്കേക്കര വില്ലേജിൽപ്പെട്ട ഞെട്ടൂർ, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമൺതാഴം കരകളും കൂടി ചേർത്ത് 1953 - ൽ കുളനട പഞ്ചായത്തു രൂപീകരിച്ചു. പിന്നീട് ചെങ്ങന്നൂർ താലൂക്കിലും 1984 മുതൽ കോഴഞ്ചരി താലൂക്കിലും ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ ആസ്ഥാനം ആദ്യം ഉളനാട്ടിലായിരുന്നു. കേരളത്തിലെ പ്രശസ്ത ആയുർവേദ ഉല്പാദകരായ ആൽഫ ഫർമസി കുളനടയിലാണ് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ തിരുത്തുക

കുളനടപഞ്ചായത്തിന്റെ അതിരുകൾ തെക്കുഭാഗത്ത് അച്ചൻകോവിലാറും, വടക്കുഭാഗത്ത് മെഴുവേലി പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീർക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെൺമണി, മുളക്കുഴ പഞ്ചായത്തുകളുമാണ്.[2]

പേരിനു പിന്നിൽ തിരുത്തുക

സ്ഥലനാമത്തെക്കുറിച്ചു പറയുമ്പോൾ കുളനട ദേവീക്ഷേത്രവും അതിനോടു ചേർന്ന നടയും കുളവും ഉള്ള പ്രദേശം കുളനട എന്നു വിളിക്കപ്പെട്ടതായി പറയപ്പെടുന്നു. കൊലനിലം ലോപിച്ച് കുളനട ആയി എന്നും കേൾക്കുന്നു.[2]

ഭൂപ്രകൃതി തിരുത്തുക

പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചൻകോവിലാറിന്റെ 8 കിലോമീറ്റർ ദൂരം കുളനടപഞ്ചായത്തിലാണ്. 17 കുന്നുകൾ, ചെറുതും വലുതുമായ 16 കുളങ്ങൾ, 6 ചാലുകൾ, 39 തോടുകൾ, 57 പൊതുകിണറുകൾ, കുന്നുകളുടെ ഇടയിൽ വിശാലമായ നെൽപ്പാടങ്ങൾ, ഫലഭൂയിഷ്ഠവും നിരപ്പാർന്നതുമായ ആറ്റുതീരം, ജൈവവൈവിധ്യത്തിന്റെ സന്തുലനം ദർശിക്കാവുന്ന 8 കാവുകൾ എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് കുളനട പഞ്ചായത്ത്. പഞ്ചായത്തിലെ മുഖ്യമായ കൃഷികൾ നാളികേരവും റബ്ബറുമാണ്.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
  2. 2.0 2.1 2.2 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-09-23.

ഇതും കാണുക തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കുളനട_ഗ്രാമപഞ്ചായത്ത്&oldid=3628735" എന്ന താളിൽനിന്ന് ശേഖരിച്ചത്