കേരളത്തിലെ ഒരു പൊതുപ്രവർത്തകനും സംസ്ഥാനത്തെ മുൻ‌ ആരോഗ്യമന്ത്രിയുമാണ് ആർ. രാമചന്ദ്രൻ നായർ.

ആർ. രാമചന്ദ്രൻ നായർ
വ്യക്തിഗത വിവരങ്ങൾ
ജനനം( 1931-12-22)22 ഡിസംബർ 1931
പങ്കാളിപി.എൻ. വനജാക്ഷി അമ്മ
കുട്ടികൾഒരു മകൻ
ഉറവിടം: [1]

ജീവിതരേഖ

തിരുത്തുക

പി. രാഘവൻ പിള്ളയുടേയും എം.പി. കല്ല്യാണി അമ്മയുടേയും മകനായി 1931 ഡിസംബർ 22 ന് ജനിച്ചു. നിയമ ബിരുദധാരിയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാന അനുഭാവിയായി രാഷ്ട്രീയം തുടങ്ങിയതിന് ശേഷം കേരള കോൺഗ്രസിലും പിന്നീട് എൻ.ഡി.പി.യിലും പ്രവർത്തിച്ചിരുന്നു. 2007 ഡിസംബർ 14 ന് മരിച്ചു.

  • ആരോഗ്യ മന്ത്രി - 24-06-1991 മുതൽ 05-06-1994 വരെ
  • കേരള യൂണിവേർസിറ്റി സെനറ്റ് അംഗം
  • റജിസ്റ്റാർ, എൻ.എസ്.എസ്. കരയോഗം
  • എൻ.എസ്.എസ്. ഡയറക്റ്റ്ർ ബോർഡ് അംഗം.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1991 ആറന്മുള നിയമസഭാമണ്ഡലം ആർ. രാമചന്ദ്രൻ നായർ എൻ.ഡി.പി. യു.ഡി.എഫ്. സി.എ. മാത്യു ഐ.സി.എസ്., എൽ.ഡി.എഫ്. പ്രതാപചന്ദ്ര വർമ്മ ബി.ജെ.പി.

കുടുംബം

തിരുത്തുക

പി.എൻ. വനജാക്ഷിയാണ് ഭാര്യ. ഒരു മകൻ.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-15.
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ആർ._രാമചന്ദ്രൻ_നായർ&oldid=4071844" എന്ന താളിൽനിന്ന് ശേഖരിച്ചത്