മാലേത്ത് ഗോപിനാഥപിള്ള
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
(കെ. ഗോപിനാഥപിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളാ നിയമസഭയിലെ ഒരു മുൻ സാമാജികനായിരുന്നു മാലേത്ത് ഗോപിനാഥപിള്ള (2 ജൂലൈ 1928 -20 ജൂൺ 2013[1]). ഒന്നും രണ്ടും കേരളാ നിയമസഭകളിൽ ആറന്മുള മണ്ഡലത്തേ പ്രതിനിധീകരിച്ചത് ഗോപിനാഥപിള്ളയായിരുന്നു.[2] സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. കൊച്ചു കേശവപിള്ളയുടേയും മാണിക്ക്യ പിള്ള പാർവതിപിള്ളയുടെയും മകനായി ജനിച്ചു. അനന്തലക്ഷ്മിയമ്മയായിരുന്നു ആദ്യ ഭാര്യ, പിന്നീട് കോമളവല്ലി പിള്ളയെ വിവാഹം ചെയ്തു. രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.
മാലേത്ത് ഗോപിനാഥപിള്ള | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | പി.എൻ. ചന്ദ്രസേനൻ |
മണ്ഡലം | ആറന്മുള |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കെ. ഗോപിനാഥ പിള്ള ജൂലൈ 2, 1928 ആറന്മുള |
മരണം | 20 ജൂൺ 2013 കോട്ടയം | (പ്രായം 84)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളികൾ | അനന്തലക്ഷ്മിയമ്മ (ഒന്നാം) കോമളവല്ലി പിള്ള (രണ്ടാം) |
കുട്ടികൾ | രണ്ട് മകൻ മൂന്ന് മകൾ |
മാതാപിതാക്കൾ |
|
വസതി | കോട്ടയം |
As of നവംബർ 2, 2020 ഉറവിടം: നിയമസഭ |
എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം,പള്ളിയോട സേവ സംഘം പ്രസിഡന്റ് (ആറന്മുള വള്ളംകളി), ശങ്കർ മന്ത്രിസഭയിലെ പാർലമെന്ററികാര്യ സെക്രട്ടറി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു[3].
അവലംബം
തിരുത്തുക- ↑ farooque (2013-06-20). "Siraj Daily | The international Malayalam newspaper since 1984" (in english). Archived from the original on 2014-04-17. Retrieved 2020-11-02.
{{cite web}}
: CS1 maint: unrecognized language (link) - ↑ http://niyamasabha.org/codes/members/m195.htm
- ↑ "ചരമോപചാരം" (PDF). www.niyamasabha.org. www.niyamasabha.org. 2013 ജൂലൈ 8. Retrieved 2020 നവംബർ 2.
{{cite web}}
: Check date values in:|access-date=
and|date=
(help)