തമിഴ് സാഹിത്യകാരനാണ് ആർ. നടരാജൻ എന്ന ഇരാ. നടരാജൻ (ജനനം : 8 ഡിസംബർ 1964). 2014 ൽ ബാലസാഹിത്യ രചനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ ലഭിച്ചു. [1]

ആർ. നടരാജൻ
Era Natarasan.jpg
വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനുമായ എറ. 2016 ഓഗസ്റ്റ് 15 ന് തിരുച്ചിയിലെ ജമാൽ മുഹമ്മദ് കോളേജ് സന്ദർശനത്തിനിടെ നടരസൻ.
ജനനം(1964-12-08)ഡിസംബർ 8, 1964
ദേശീയതഇന്ത്യൻ
തൊഴിൽതമിഴ് സാഹിത്യകാരൻ

ജീവിതരേഖതിരുത്തുക

ഇംഗ്ലീഷ് സാഹിത്യത്തിലും ഭൗതികത്തിലും മനഃശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. ദീർഘകാലം അധ്യാപകനായിരുന്നു. ആനന്ദവികടൻ മാസികയിലൂടെ എഴുത്ത് ആരംഭിച്ചു. ഇപ്പോൾ കടലൂർ കൃഷ്ണസ്വാമി മെമ്മോറിയൽ മട്രിക്കുലേഷൻ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലാണ്. ഇദ്ദേഹത്തിന്റെ 'അയിഷ' എന്ന നോവലൈറ്റ് പത്തു ലക്ഷം കോപ്പിയിലധികം വിൽക്കപ്പെട്ടിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസത്തിന്റെ പൊള്ളത്തരങ്ങൾ വെളിപ്പെടുത്തിയ ഈ കൃതി മനോന്മണിയം സുന്ദരനാർ സർവകലാശാലയും മധുരൈ കാമരാജ് സർവകലാശാലയും സിംഗപ്പൂരിലെ വിദ്യാഭ്യാസ സ്ഥാപപനങ്ങളും തങ്ങളുടെ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്.

കൃതികൾതിരുത്തുക

  • വിജ്ഞാന വിക്രമാദിത്യൻ കഥകൾ
  • 'അയിഷ'
  • ഇറാ സീറോ (ബ്രെയിൽ ലിപിയിൽ)
  • നവീന പഞ്ചതന്ത്ര കഥകൾ

പുരസ്കാരങ്ങൾതിരുത്തുക

  • 2014 ൽ ബാല സാഹിത്യ രചനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ [2]
  • സംസ്ഥാന അധ്യാപക പുരസ്കാരം

അവലംബംതിരുത്തുക

  1. "Bal Sahitya Akademi winner dedicates award to book-loving children". www.thehindu.com. ശേഖരിച്ചത് 26 ഓഗസ്റ്റ് 2014.
  2. "balsahityapuraskar2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. ശേഖരിച്ചത് 26 ഓഗസ്റ്റ് 2014.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആർ._നടരാജൻ&oldid=3418851" എന്ന താളിൽനിന്ന് ശേഖരിച്ചത്