നാഗവള്ളി ആർ.എസ്. കുറുപ്പ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളം സാഹിത്യകാരനായിരുന്നു നാഗവള്ളി ആർ. ശ്രീധരക്കുറുപ്പ് എന്ന നാഗവള്ളി ആർ.എസ്. കുറുപ്പ് . ചലച്ചിത്രനടൻ, പിന്നണിപ്രവർത്തകൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. പ്രമുഖ ചലച്ചിത്രനടനായിരുന്ന വേണു നാഗവളളി ഇദ്ദേഹത്തിന്റെ പുത്രനാണ്.

നാഗവള്ളി ആർ.എസ്. കുറുപ്പ്
ജനനം1917
മരണം2003 ഡിസംബർ 27
പങ്കാളിഎൻ.രാജമ്മ
കുട്ടികൾനടൻ വേണു നാഗവളളി അടക്കം 4 മക്കൾ

വ്യക്തിജീവിതം

തിരുത്തുക

രാമക്കുറുപ്പിന്റെയും കുട്ടിയമ്മയുടെയും മകനായി 1917-ൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ജനിച്ചു. 1937-ൽ ബി.എ.ബിരുദം നേടി. ആദ്യം ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട്‌ ആലപ്പുഴ എസ്‌.ഡി. വിദ്യാലയത്തിൽ അധ്യാപകനും, എസ്‌.ഡി.കോളേജിൽ മനഃശാസ്‌ത്ര വിഭാഗം ലക്‌ചററും ആയി ജോലി നോക്കി. 1956-ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലിയിൽ പ്രവേശിച്ചു. 1977-ൽ വിരമിച്ചു. ശശിധരൻ, ചന്ദ്രിക, ന്യൂസ്‌പേപ്പർബോയ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.രണ്ടുജന്മം എന്ന ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.[1] 2003 ഡിസംബർ 27-ന്‌ അന്തരിച്ചു.[2]

എൻ.രാജമ്മയാണ് ഭാര്യ. വേണു നാഗവളളി അടക്കം 4 മക്കൾ.

നാടകങ്ങളും ലേഖനങ്ങളുമായി 27-ൽ പരം പുസ്തകങ്ങളുടെ കർത്താവാണിദ്ദേഹം. അനേകം ചിത്രങ്ങൾക്കു വേണ്ടി കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.[1][3]

  • ആണുംപെണ്ണും
  • രണ്ടുലോകം
  • ചുമടുതാങ്ങി
  • നാഴികമണി
  • ദലമർമ്മരം
  • പമ്പവിളക്ക്‌
  • മിണ്ടാപ്രാണികൾ
  • കല്യാണം കളിയല്ല
  • പൊലിഞ്ഞ ദീപം
  • ആഭിജാത്യം
  • ശവപ്പെട്ടി
  • ഇന്ത്യയുടെ മറുപടി
  • ആരുടെ വിജയം
  • ചലച്ചിത്രകല
  • സോഷ്യലിസത്തിലേക്ക്‌ ഒരെത്തിനോട്ടം
  • കഥ
  • ഡകാമറൺ (ഇറ്റാലിയൻ ചെറുകഥാസമാഹാരത്തിന്റെ തർജ്ജമ) [4]
  • വ്യാസൻ, വാല്‌മീകി [5][6]
  • തോട്ടി [7]

പ്രക്ഷേപണ കല

പുരസ്കാരങ്ങൾ

തിരുത്തുക

സമഗ്രസംഭാവനയ്ക്കുള്ള 1997-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം.[8]

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. 1.0 1.1 മലയാളസംഗീതം.ഇൻ[പ്രവർത്തിക്കാത്ത കണ്ണി] വ്യക്തിവിശേഷം
  2. http://malayalam.oneindia.in/news/2003/12/27/ker-nagavalli.html
  3. http://www.m3db.com/node/22389
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-13.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-13.
  6. http://ebooks.mtsindia.in/ebook/index/search/view_all_ebooks/author/105370/Nagavalli-R--S--Kurup[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-13.
  8. സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ.