ആഗസ്റ്റ് 1 (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1988ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആഗസ്റ്റ് 1. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിനു തിരക്കഥ എഴുതിയത് എസ്.എൻ. സ്വാമി ആണ്. മമ്മൂട്ടി, സുകുമാരൻ, ക്യാപ്റ്റൻ രാജു, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ റിലീസ് ആണ്. 1971 ൽ പുറത്തിറങ്ങിയ ദ് ഡേ ഓഫ് ജാക്കൾ എന്ന ഇംഗ്ലീഷ് നോവലിന്റെ കഥയുമായി ഈ സിനിമയുടെ കഥയ്ക്ക് സാമ്യമുൻഡ്.

ആഗസ്റ്റ് 1
സംവിധാനംസിബി മലയിൽ
നിർമ്മാണംഎം. മണി
കഥഎസ്.എൻ. സ്വാമി
തിരക്കഥഎസ്.എൻ. സ്വാമി
അഭിനേതാക്കൾമമ്മൂട്ടി
സുകുമാരൻ
ക്യാപ്റ്റൻ രാജു
ഉർവശി
സംഗീതംശ്യാം
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി1988 ജൂലൈ 21
രാജ്യംഇന്ത്യ
ഭാഷമലയാളം

ഈ ചിത്രത്തിനു രണ്ടാം ഭാഗം ആഗസ്റ്റ് 15 2011-ൽ പുറത്തിറങ്ങി.

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ഡി.വൈ.എസ്.പി പെരുമാൾ
സുകുമാരൻ കെ.ജി. രാമചന്ദ്രൻ (കെ.ജി.ആർ.)
(കേരള മുഖ്യമന്ത്രി)
ക്യാപ്റ്റൻ രാജു വാടക കൊലയാളി
ശ്രീനാഥ് ജേണലിസ്റ്റ് ഗോപി
പ്രതാപചന്ദ്രൻ കഴുത്തുമുട്ടം വാസുദേവൻ പിള്ള (എം.എൽ.എ.)
ജഗതി ശ്രീകുമാർ ഗോപിക്കുട്ടൻ
ഇന്നസെന്റ് കള്ളൻ
ജഗദീഷ് പോലീസ് ഓഫീസർ
മാമുക്കോയ എരഞ്ഞോളി അബൂബക്കർ (എം.എൽ.എ.)
ജനാർദ്ദനൻ കെ. ദിവാകര കൈമൾ (പാർട്ടി പ്രസിഡന്റ്)
കെ.പി.എ.സി. സണ്ണി വിശ്വനാഥൻ (ബിസിനസ്സുകാരൻ, രാഷ്ട്രീയ ലോബിയിസ്റ്റ്)
കൊല്ലം തുളസി മത്തായി തോമസ് പാപ്പച്ചൻ (എം.എൽ.എ.)
പൂജപ്പുര രാധാകൃഷ്ണൻ ഹോട്ടൽ മാനേജർ
വിജയൻ മുനിയാണ്ടി തേവർ (ബിസിനസ്സുകാരൻ)
ഉർവശി വത്സല (രാമചന്ദ്രന്റെ ഭാര്യ)
ലിസി കള്ളി

സംഗീതംതിരുത്തുക

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ ശ്രദ്ധേയമായ പശ്ചാത്തലസംഗീതം ഒരുക്കിയത് ശ്യാം ആണ്.

അണിയറ പ്രവർത്തകർതിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം എസ്. കുമാർ
ചിത്രസം‌യോജനം വി.പി. കൃഷ്ണൻ

ബോക്സ് ഓഫീസ്തിരുത്തുക

ഈ ചിത്രഠ വാണിജ്യപരമായി വിജയഠ ആയിരുന്നു. 13 ലക്ഷഠ രൂപ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് തന്നെ ലഭിക്കുകയുണ്ടായി.

സീക്വൽതിരുത്തുക

ഓഗസ്റ്റ് 1 ൻറ്റെ രൻഡാഠ ഭാഗഠ 2011 ൽ ഓഗസ്റ്റ് 15 (ചലച്ചിത്രം) പേരിൽ പുറത്തിറങ്ങി. ഷാജി കൈലാസ് ആണ് ഈ ചിത്രഠ സഠവിധാനഠ ചെയ്തത്.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആഗസ്റ്റ്_1_(ചലച്ചിത്രം)&oldid=3109565" എന്ന താളിൽനിന്ന് ശേഖരിച്ചത്