അശോകൻ ചരുവിൽ
മലയാള ചെറുകഥാകൃത്താണ് അശോകൻ ചരുവിൽ. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
ജീവിതരേഖതിരുത്തുക
1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ അംഗമായിരുന്നു.
കുടുംബംതിരുത്തുക
അച്ഛൻ:സി.എ.രാജൻമാസ്റ്റർ അമ്മ:വി.എ.ചന്ദ്രമോഹന ഭാര്യ:രഞ്ജിനി മക്കൾ:രാജ, ഹരികൃഷ്ണൻ
കൃതികൾതിരുത്തുക
- സൂര്യകാന്തികളുടെ നഗരം
- പരിചിതഗന്ധങ്ങൾ
- ഒരു രാത്രിക്കു ഒരു പകൽ
- മരിച്ചവരുടെ കടൽ
- കഥകളിലെ വീട്
- ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
- ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം
- കങ്കാരു നൃത്തം
- അശോകൻ ചരുവിലിന്റെ കഥകൾ
- ക്ലർക്കുമാരുടെ ജീവിതം
- കാട്ടൂർക്കടവിലെ ക്രൂരകൃത്യം
- ചതുരവും സ്ത്രീകളും
- ജലജീവിതം
- തെരഞ്ഞെടുത്ത കദകൾ
- കടൽക്കരയിലെ വീട്
- ആമസോൺ
- കൽപ്പണിക്കാരൻ
- കറപ്പൻ
പുരസ്കാരങ്ങൾതിരുത്തുക
- ചെറുകാട് അവാർഡ്-1986
- കേരള സാഹിത്യ അക്കാദമി അവാർഡ്-1998
- ഇടശ്ശേരി പുരസ്കാരം -
- അബുദാബി ശക്തി അവാർഡ്
- ഖത്തർ സഹ്ർദവേദി അവാർഡ്
- ഷാർജ പൂമുഖം അവാർഡ്
- സി.വി.ശ്രീരാമൻ അവാർഡ്
- എ.പി.കളക്കാട് അവാർഡ്
- വി.പി.ശിവകുമാർ കേളി അവാർഡ്
- യു.പി.ജയരാജ് അവാർഡ്
- പത്മരാജൻ പുരസ്കാരം
- എസ്.ബി.ടി. അവാർഡ്
- 2014 ലെ മുട്ടത്തു വർക്കി പുരസ്കാരം[1]
അവലംബംതിരുത്തുക
- ↑ "അശോകൻ ചരുവിലിന് മുട്ടത്തു വർക്കി പുരസ്കാരം". ഡി.സി.ബുക്സ്. ശേഖരിച്ചത് 05 ജൂലൈ 2014. Check date values in:
|accessdate=
(help)