അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ അവണൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ് അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. ഉഗ്രമൂർത്തിയായ ശിവൻ മുഖ്യപ്രതിഷ്ഠയായ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.[1][2]. പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[3]. ധനുമാസത്തിലെ തിരുവാതിര ആഘോഷവും കുംഭമാസത്തിലെ ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഭക്തജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

അവണൂർ ശ്രീകണ്ഠേശ്വരം
മഹാദേവക്ഷേത്രം
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം is located in Kerala
അവണൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
അവണൂർ ശ്രീകണ്ഠേശ്വരം
മഹാദേവക്ഷേത്രം
Location within Kerala
നിർദ്ദേശാങ്കങ്ങൾ:10°35′37″N 76°10′11″E / 10.593500°N 76.1697700°E / 10.593500; 76.1697700
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:അവണൂർ
ചരിത്രം
ക്ഷേത്രഭരണസമിതി:ഭക്തജനസമിതി

ഐതിഹ്യം

തിരുത്തുക

ചരിത്രം

തിരുത്തുക

ചിറ്റിലപ്പള്ളി ഗ്രാമത്തിന്റെ ഭാഗമായിരുന്നു അവുങ്ങനൂർ എന്ന അവണൂർ ദേശം. പ്രകൃതിരമണീയമായ ഈ അവണൂർ ദേശത്തിന്റെ നാഥനായ ഈ ക്ഷേത്രത്തിന്റെ മന്ദിരം പുതുക്കി പണിതത് 2008-ൽ തദ്ദേശ ഗ്രാമവാസികൾ ചേർന്നാണ്.[4]

  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
  2. Book Title A handbook of Kerala, Volume 2 A Handbook of Kerala, T. Madhava Menon Authors T. Madhava Menon, International School of Dravidian Linguistics Publisher International School of Dravidian Linguistics, 2002 Original from the University of Michigan Digitized 2 Sep 2008 ISBN 8185692319, 9788185692319 Length: 496 pages; Kerala (India)
  3. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
  4. Book Title: Cultural Heritage of Kerala, Author Name: A. Sreedhara Menon, Publisher: D.C. Books, 2008, ISBN 8126419032, 9788126419036, Length 312 pages