കക്കാട് ജലവൈദ്യുതപദ്ധതി

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ  ഒരു ജലവൈദ്യുതപദ്ധതിയാണ് കക്കാട് ജലവൈദ്യുത പദ്ധതി [1][2].പ്രതിവർഷം 262 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സീതത്തോടിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത് [3][4] 50 മെഗാവാട്ട് ആണ് പദ്ധതിയുടെ ശേഷി. പദ്ധതിയിൽ 3 ജലസംഭരണികളും 3 അണക്കെട്ടുകളും ഒരു പവർഹൗസും ഉൾപ്പെടുന്നു.

കക്കാട് ജലവൈദ്യുതപദ്ധതി
സ്ഥലംസീതത്തോട് ഗ്രാമപഞ്ചായത്ത്, റാന്നി, പത്തനംതിട്ട ജില്ല, കേരളം, ഇന്ത്യ Flag of India.svg
നിർദ്ദേശാങ്കം9°19′38.5″N 76°58′17″E / 9.327361°N 76.97139°E / 9.327361; 76.97139
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്1999
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity50 MW (2 x 25 MW) (Francis-type)
Website
Kerala State Electricity Board
പ്രതിവർഷം 262 ദശലക്ഷം യൂണിറ്റ്

മൂഴിയാറിൽ ആണ് പ്രധാന അണക്കെട്ട്. വെള്ളത്തോട് നദിക്ക് കുറുകെയുള്ള കക്കാട് അണക്കെട്ടാണ് രണ്ടാമത്തേത്. വൈദ്യുത ഉൽപാദനത്തിനു ശേഷം ജലം കക്കാട്ടാറിലേക്ക് ഒഴുക്കുന്നു. ഉള്ളുങ്കൽ, [5] കരിക്കയം[6] പവർ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത് ഇങ്ങനെ ലഭിക്കുന്ന ജലം ഉപയോഗിച്ചാണ്. അവിടെനിന്നും മണിയാർ ജലസംഭരണിയിൽ എത്തുന്ന ജലം ഉപയോഗിച്ച് മണിയാർ പവർ സ്റ്റേഷൻ പ്രവർത്തിക്കുന്നു. [7]

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളുംതിരുത്തുക

1) കക്കാട് പവർ ഹൗസ്

1) അപ്പർമൂഴിയാർ സ്പിൽവേ ഡാം (മൂഴിയാർ ജലസംഭരണി)

2) അപ്പർ മൂഴിയാർ അണക്കെട്ട് (അപ്പർ മൂഴിയാർ ജലസംഭരണി)

3) കക്കാട് (കക്കാട് ജലസംഭരണി)

വൈദ്യുതി ഉത്പാദനംതിരുത്തുക

കക്കാട് ജലവൈദ്യുതപദ്ധതി യിൽ 25 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (FRANCIS TYPE- BELL INDIA) ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . BELL INDIA ആണ്  ജനറേറ്റർ വാർഷിക ഉൽപ്പാദനം 262 MU ആണ്.1999 ജൂലൈ 9 ന് യന്ത്രം കമ്മീഷൻ ചെയ്തു.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 25 MW 09.07.1999
യൂണിറ്റ് 2 25 MW 16.07.1999

കൂടുതൽ കാണുകതിരുത്തുക


അവലംബംതിരുത്തുക

  1. "Kakkad Hydroelectric Project JH01238-". www.india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-28.
  2. "KAKKAD HYDRO ELECTRIC PROJECT-". www.kseb.in.
  3. "Kakkad Hep Power House PH01245 -". india-wris.nrsc.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-20.
  4. "Kakkad Power House -". globalenergyobservatory.org.
  5. "Ullunkal Shep IPP -". www.edclgroup.com.
  6. "Karikkayam Shep IPP -". www.edclgroup.com.
  7. "Maniyar Shep IPP -". www.ahec.org.in.