സലീം അഹമ്മദ്

മലയാളം ചലച്ചിത്ര സംവിധായകൻ
(സലിം അഹമ്മദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്രസംവിധായകനാണ് സലീം അഹമ്മദ്. ആദാമിന്റെ മകൻ അബു എന്ന പ്രഥമ ചലച്ചിത്രത്തിനു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരവും, സംസ്ഥാന പുരസ്കാരവും നേടി. ഇതുവരെ നാലു ചിത്രങ്ങളാണ് സലീം അഹമ്മദ് സംവിധാനം ചെയ്തിട്ടുള്ളത്. കഥയിലെ വ്യത്യസ്തതയും സംവിധാനശൈലിയും കൊണ്ടു പ്രേക്ഷകരെ ഏറെ ആസ്വദിപ്പിച്ചവയായിരുന്നു നാലു ചിത്രങ്ങളും. കേരളത്തിൻറെ സാമൂഹിക, സമ്പദ് ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ആദ്യകാലജീവിതങ്ങളെ അവതരിപ്പിച്ച പത്തേമാരി (ചലച്ചിത്രം) ഗൾഫ് നാടുകളിൽ ഏറ്റവുമധികം ആവേശമായ മലയാളം സിനിമകളിലൊന്നായിരുന്നു.

സലീം അഹമ്മദ്
സലീം അഹമദ് ദുബൈയിൽ ഒരു കലാപരിപാടിയിൽ
സലീം അഹമദ് ദുബൈയിൽ ഒരു കലാപരിപാടിയിൽ
ജനനംമട്ടന്നൂർ, കണ്ണൂർ ജില്ല
തൊഴിൽസം‌വിധായകൻ/തിരക്കഥാകൃത്ത്
ദേശീയതഇന്ത്യൻ

ജീവിതരേഖ തിരുത്തുക

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പാലോട്ടുപള്ളി ടി.പി.ഹൗസിൽ അഹമ്മദ് കുട്ടിയുടെയും ആസ്യ ഉമ്മയുടെയും മകനാണ് സലീം[1]. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ നിന്ന് കോമേഴ്‌സിൽ ബിരുദവും ടൂറിസം രംഗത്തെ അയോട്ട കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്[1]. സലിം അഹമ്മദ്‌ 'സാഫല്യം' എന്ന മലയാളചിത്രത്തിൽ സംവിധാനസഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ 'രസിക രാജാ നമ്പർ വൺ' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തതും സലിമാണ്.

മഫീദ ഭാര്യയും അലൻ സഹർ. അമൽ എന്നിവർ മക്കളുമാണ്.[2]

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

ദേശീയ ചലച്ചിത്രപുരസ്കാരം[3][4][5] - 2010
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[6][7][8] 2010
അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ) 2011
  • ജൂറിയുടെ പ്രത്യേക പുരസ്‌കാരം [9].

അവലംബം തിരുത്തുക

  1. 1.0 1.1 "മട്ടന്നൂരിന്റെ സലിം ദേശീയ ശ്രദ്ധയിൽ". മൂലതാളിൽ നിന്നും 2014-08-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-25.
  2. "അബുവിന്റെ ഉടയോൻ"-നാസർ മട്ടന്നൂർ-ഗൾഫ് മാധ്യമം വാരന്തപ്പതിപ്പ്- ചെപ്പ്, 2011 മെയ് 27 വെള്ളി
  3. "Southern cinema sweeps National Awards". The Hindu. 19 May 2011. Retrieved 19 May 2011
  4. Chris Michaud (2011 May 22). "South Indian films sweep National Film Awards". Reuters. മൂലതാളിൽ നിന്നും 2011-05-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 May 25. {{cite news}}: Check date values in: |accessdate= and |date= (help)
  5. Naman Ramachandran (2011 May 19). "Adaminte wins Indian film awards". Variety. ശേഖരിച്ചത് 2011 May 25. {{cite news}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help)
  6. "Adaminte Makan Abu adjudged best film". The Hindu. 2011 May 23. മൂലതാളിൽ നിന്നും 2011-05-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 May 25. {{cite news}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help)
  7. "Debutant directors sweep Kerala state awards". The Indian Express. 2011 May 23. ശേഖരിച്ചത് 2011 May 25. {{cite news}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
  8. "Adaminte Makan Abu Wins Top Honours At Kerala State Awards". NDTV. 2011 May 22. മൂലതാളിൽ നിന്നും 2012-07-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 May 25. {{cite news}}: Check date values in: |accessdate= and |date= (help)
  9. "ആദാമിന്റെ മകൻ അബുവിന് രജതമയൂരം". മൂലതാളിൽ നിന്നും 2011-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-03.
"https://ml.wikipedia.org/w/index.php?title=സലീം_അഹമ്മദ്&oldid=3809013" എന്ന താളിൽനിന്ന് ശേഖരിച്ചത്