കൊല്ലം അജിത്ത്
മലയാള ചലച്ചിത്രരംഗത്തെ ഒരു നടനായിരുന്നു കൊല്ലം അജിത്ത്. ദക്ഷിണേന്ത്യൻ ഭാഷകളിൽ 500-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.[2] തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു കൊല്ലം അജിത്ത്. 1984-ൽ പുറത്തിറങ്ങിയ പത്മരാജൻറെ പറന്നു പറന്നു പറന്ന് ആയിരുന്നു അജിത്ത് അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നു. അദ്ദേഹം രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദര സംബന്ധമായ അസുഖം മൂലം 2018 ഏപ്രിൽ 5 ന് കൊച്ചിയിൽ അദ്ദേഹം അന്തരിച്ചു.[3]
അജിത്ത് കൊല്ലം | |
---|---|
ജനനം | Ajith |
മരണം | 05-04-2018 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഫിലിം അഭിനേതാവ് |
സജീവ കാലം | 1984–2017 |
ജീവിതപങ്കാളി(കൾ) | പ്രമീള |
കുട്ടികൾ | ഗായത്രി, ശ്രീഹരി |
മാതാപിതാക്ക(ൾ) | പത്മനാഭൻ സരസ്വതി[1] |
ജീവിതരേഖ
തിരുത്തുകറെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. പ്രമീള ഭാര്യയും ഗായത്രി, ശ്രീഹരി എന്നിവർ മക്കളുമാണ്.[4]
സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു. സംവിധായകൻ പത്മരാജന്റെ സഹായിയാകൻ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു. 1983- ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു പത്മരാജൻ.[5] 1989 -ൽ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയിൽ അജിത് നായകനുമായി അഭിനയിച്ചിരുന്നു. 2012- ൽ ഇറങ്ങിയ ഇവൻ അർധനാരിയാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചലച്ചിത്രം.
സിനിമകൾ
തിരുത്തുക- അർദ്ധനാരി (2012)
- സിഹാസനം (2012)
- തേജാ ഭായി & ഫാമിലി (2011)
- ചേകവർ(2010)
- കിച്ചാമണി MBA (2007)
- നഗരം (2007).... എസ്.ഐ സുഗുണൻ
- അവൻ ചാണ്ടിയുടെ മകൻ (2006) .... എസ്.ഐ ഹരി
- യെസ് യുവർ ഓണർ (2006)
- റെഡ് സല്യൂട്ട് (2006)
- ഡോൺ (2006)
- പ്രജാപതി (2006) .... കുഞ്ഞച്ചൻ
- ദ ടൈഗർ (2005)
- ബോയ് ഫ്രണ്ട് (2005)
- പാണ്ടിപ്പട (2005)
- വെട്ടം (2004)
- ബാലേട്ടൻ (2003)
- സ്ത്രീ വേഷം (2002)
- കൺമഷി (2002)
- ഈ നാട് ഇന്നലെവരെ (2001)
- വല്യേട്ടൻ (2000)
- മാർക്ക് ആന്റണി (2000).... എസ്.ഐ ജഗന്നാഥൻ
- ഒളിമ്പ്യൻ അന്തോണി ആദം (1999)
- ഫ്രണ്ട്സ് (1999)
- ബ്രിട്ടീഷ് മാർക്കറ്റ് (1998)
- ആറാം തമ്പുരാൻ (1997)
- ഹിറ്റിലിസ്റ്റ് (1996)
- നിർണയം (1995)
- സൂര്യചക്രം (1992)
- ആർദ്രം (1992)
- ഒരു പ്രത്യേക അറിയിപ്പ് (1991)...വാസു
- ലാൽ സലാം (1990)
- നമ്പർ 20 മദ്രാസ് മെയിൽ (1990)
- ജാതകം (1989)
- അഗ്നിപ്രവേശം (1989)
- വാടകഗുണ്ട (1989)
- മനു അങ്കിൾ (1988)
- അപരൻ (1988)
- ഇരുപതാം നൂറ്റാണ്ട് (1987)
- നാടോടിക്കാറ്റ് (1987)
- നാളെ ഞങ്ങളുടെ വിവാഹം (1986)
- വീണ്ടും (1986)
- പൂവിനു പുതിയ പൂന്തെന്നൽ (1986)....ഗുണ്ട
- യുവജനോത്സവം (1986)....ദാസ്
- അകലത്തെ അമ്പിളി (1985) .... അരവിന്ദ്
- പറന്നു പറന്നു പറന്ന് (1984)
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
തിരുത്തുക- കോളിങ് ബെൽ
- പകൽ പോലെ
ടെലിവിഷൻ
തിരുത്തുക- കൈരളി വിലാസം ലോഡ്ജ് (ദൂരദർശൻ)
- പാവക്കൂത്ത്(ഏഷ്യാനെറ്റ്)
- വജ്രം(ഏഷ്യാനെറ്റ്)
- കടമറ്റത്തു കത്തനാർ (ഏഷ്യാനെറ്റ്)
- സ്വാമി അയ്യപ്പൻ (ഏഷ്യാനെറ്റ്)
- ദേവീമാഹാത്മ്യം (ഏഷ്യാനെറ്റ്)
അവലംബം
തിരുത്തുക- ↑ https://www.manoramaonline.com/news/latest-news/2018/04/05/actor-kollam-ajith-passes-away.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-24. Retrieved 2018-04-05.
- ↑ http://www.mathrubhumi.com/news/kerala/kollam-ajith-1.2721232
- ↑ http://www.mangalam.com/mangalam-varika/130653?page=0,0
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-05. Retrieved 2018-04-05.