നെടുമുടി വേണു

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(നെടുമുടിവേണു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെടുമുടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നെടുമുടി (വിവക്ഷകൾ) എന്ന താൾ കാണുക. നെടുമുടി (വിവക്ഷകൾ)

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ (ജീവിതകാലം: 22 മെയ് 1948- 11 ഒക്ടോബർ 2021).[2][3] ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം,[4][5] മലയാളത്തിലും തമിഴിലുമായി ഏകദേശം 500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പൂരം എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.[6][7][8][9] 2021 ഒക്ടോബർ 11-ന് ഇദ്ദേഹം അന്തരിച്ചു.[1]

നെടുമുടി വേണു
നെടുമുടി വേണു 2008ൽ
ജനനം
കേശവപിള്ള വേണുഗോപാലൻ

(1948-05-22)22 മേയ് 1948
മരണം11 ഒക്ടോബർ 2021(2021-10-11) (പ്രായം 73)[1]
ദേശീയതഇന്ത്യൻ
സജീവ കാലം1978–2021
ജീവിതപങ്കാളി(കൾ)ടി.ആർ. സുശീല
കുട്ടികൾഉണ്ണി വേണു, കണ്ണൻ വേണു
മാതാപിതാക്ക(ൾ)പി.കെ. കേശവൻ നായർ
പി. കുഞ്ഞിക്കുട്ടിയമ്മ

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപക ദമ്പതികളായിരുന്ന പരേതരാത പി.കെ. കേശവപിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയമകനായി 1948 മെയ് 22-നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്.[10] അദ്ദേഹത്തിന് നാല് മൂത്ത സഹോദരന്മാരുണ്ടായിരുന്നു. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല.[11]നെടുമുടിയിലെ എൻ‌.എസ്‌.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.[12] വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്.ഡി കോളേജിലെ പഠന കാലത്ത് സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. ഇത് ആത്യന്തികമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കി. ജയൻ മരിക്കുകയും മലയാള സിനിമയിൽ നവോത്ഥാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നെടുമുടി ചലച്ചിത്ര ലോകത്ത് എത്തുന്നത്.

അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായിരുന്നു. സമർത്ഥനായ ഒരു മൃദംഗം വായനക്കാരൻകൂടിയായിരുന്നു അദ്ദേഹം.

തിരക്കഥകൾ

തിരുത്തുക

പാച്ചി എന്ന അപരനാമത്തിൽ ചലച്ചിത്രങ്ങൾക്ക് തിരക്കഥകളും നെടുമുടി വേണു രചിച്ചിട്ടുണ്ട്

 1. കാറ്റത്തെ കിളിക്കൂട്
 2. തീർത്ഥം
 3. ശ്രൂതി
 4. അമ്പട ഞാനേ
 5. ഒരു കഥ, ഒരു നുണക്കഥ
 6. സവിധം
 7. അങ്ങനെ ഒരു അവധിക്കാലത്ത്

കൂടാതെ പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. കൂടാതെ കമലഹാസൻ നായകനായി അഭിനയിച്ച ഇന്ത്യൻ; വിക്രം നായകനായി അഭിനയിച്ച അന്ന്യൻ എന്നീ തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്[13].

പുരസ്കാരങ്ങൾ

തിരുത്തുക
 
2007 ലെ അമ്മയുടെ മീറ്റിംഗിൽ

ദേശീയ അവാർഡുകൾ

തിരുത്തുക

കേരള സംസ്ഥാന അവാർഡുകൾ

തിരുത്തുക

കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്

 • 2001 - മികച്ച നടൻ : അവസ്ഥാന്തരങ്ങൾ

ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ

 • 2005 – മികച്ച സഹനടൻ – തന്മാത്ര
 • 2007 – മികച്ച തിരക്കഥാ രചയിതാവ് – തനിയേ
 • 2011 – മികച്ച സഹനടൻ - മികച്ച് നടൻ- എൽസമ്മ എന്ന ആൺകുട്ടി
 • 2013 – മികച്ച സ്വഭാവ നടൻ – നോർത്ത് 24 കാതം
 • 2015 – മികച്ച വില്ലൻ – ഒരു സെക്കന്റ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം
 • 2017 - ആജീവനാന്ത നേട്ടത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്

ഫിലിം ഫെസ്റ്റിവലുകളിൽ

തിരുത്തുക
 • 2005 മാർഗം ഹവാന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ
 • 2007 സൈര - മികച്ച നടൻ - സിംബാബ്‌വേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

ജീവിതത്തിന്റെ അവസാന നാളുകളിൽ പ്രമേഹവും ഹൃദ്രോഗവും അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ച വേണു, 73-ആം വയസ്സിൽ കരൾവീക്കം മൂലം 2021 ഒക്ടോബർ 11-ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.[14] അദ്ദേഹത്തിന്റെ ഭൗതികശരീരം സ്വവസതിയായ 'തമ്പി'ലും അയ്യങ്കാളി ഹാളിലും പൊതുദർശനത്തിന് വച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.

ചിത്രങ്ങൾ

തിരുത്തുക
 • 2018 ദൈവമേ കൈതൊഴാം k.kumar ആകണം
 • 2018 ഖലീഫ
 • 2018 കമ്മാര സംഭവം
 • 2018 ഒരു കുപ്രസിദ്ധ പയ്യൻ
 • 2018 സർവ്വം താളമയം
 • 2018 ഒരു കുട്ടനാടൻ ബ്ലോഗ്
 • 2015 ചാർലി
 • 2014 മോസയിലെ കുതിര മീനുകൾ
 • 2011 സാൾട്ട് ൻ പെപ്പർ
 • 2010 എൽ‌സമ്മ എന്ന ആൺകുട്ടി
 • 2010 പെൺ‌പട്ടണം
 • 2010 മലർവാടി ആർട്സ് ക്ലബ്
 • 2010 പോക്കിരിരാജ
 • 2010 ഇൻ ഗോസ്റ്റ് ഹൌസ് ഇൻ
 • 2009 ഭാഗ്യദേവത
 • 2008 ഭൂമിമലയാളം
 • 2008 സിലമ്പാട്ടം - തമിഴ്
 • 2008 പൊയ് സൊല്ല പോറം - തമിഴ്
 • 2006 പോത്തൻവാവ
 • 2005 അന്യൻ - തമിഴ്
 • 2005 തന്മാത്ര-
 • 2005 മയൂഖം
 • 2005 അനന്തഭദ്രം
 • 2005 ഫിം‌ഗർ പ്രിന്റ്
 • 2004 അമൃതം
 • 2004 മാമ്പഴക്കാലം
 • 2004 യനം
 • 2004 വെട്ടം
 • 2004 ജലോത്സവം
 • 2004 വിസ്മയത്തുമ്പത്ത്
 • 2003 മനസ്സിനക്കരെ
 • 2003 മാർഗം
 • 2003 ബാലേട്ടൻ
 • 2003 അരിമ്പാറ
 • 2003 എന്റെ വീട് അപ്പൂന്റേം
 • 2003 തിളക്കം
 • 2003 മിസ്റ്റർ ബ്രമഃചാരി
 • 2002 യാത്രക്കാരുടെ ശ്രദ്ധക്ക്
 • 2002 നിഴൽക്ക്കൂത്ത്
 • 2002 ചതുരം‌ഗം
 • 2002 കണ്മഷി
 • 2002 മഴത്തുള്ളിക്കിലുക്കം
 • 2002 ഫാന്റം
 • 2002 താണ്ഡവം
 • 2001 ഇഷ്ടം
 • 2001 കാക്കക്കുയിൽ
 • 2001 ലേഡീസ് & ജെന്റിൽമെൻ
 • 2001 രണ്ടാം ഭാവം
 • 2001 സയ്‌വർ തിരുമേനി
 • 2000 കവർ സ്റ്റോറി
 • 2000 ദാദ സഹിബ്
 • 2000 ലൈഫ് ഈസ് ബ്യൂട്ടിഫുൾ
 • 2000 മധുരനൊമ്പരക്കാറ്റ്
 • 2000 മി. ബട്ലർ
 • 1999 ദേവരാഗം
 • 1999 മേഘം
 • 1999 പല്ലാവൂർ ദേവനാരായണൻ
 • 1999 പ്രണയനിലാവ്
 • 1999 തച്ചിലേടത്ത് ചുണ്ടൻ
 • 1999 വീണ്ടും ചില വീട്ടു കാര്യങ്ങൾ
 • 1998 ചിന്താകിഷ്ടയായ ശ്യാമള
 • 1998 ദയ
 • 1998 ഹരികൃഷ്ണൻ‌സ്
 • 1998 രക്തസാക്ഷികൾ സിന്ദാബാദ്
 • 1998 സിദ്ധാർഥ
 • 1998 സുന്ദരക്കില്ലാടി
 • 1997 ചന്ദ്രലേഖ
 • 1997 ചുരം
 • 1997 ഇതാ ഒരു സ്നേഹഗാഥ
 • 1997 ഗുരു
 • 1997 കാരുണ്യം
 • 1997 മാനസം
 • 1997 മന്ത്രമോതിരം
 • 1997 ഒരു യാത്രാമൊഴി
 • 1997 പൂനിലാമഴ
 • 1997 സൂപ്പർമാൻ
 • 1996 ഇന്ത്യൻ
 • 1996 കാലാപാനി
 • 1995 ഓർമകളുണ്ടായിരിക്കണം
 • 1995 കഴകം
 • 1995 മാണിക്യ ചെമ്പഴുക്ക
 • 1995 നിർണ്ണയം
 • 1995 സ്ഫടികം
 • 1995 ശ്രീരാഗം
 • 1995 സുന്ദരി നീയും സുന്ദരൻ ഞാനും
 • 1995 തച്ചോളി വർഗീസ് ചേകവർ
 • 1994 പവിത്രം
 • 1994 രാജധനി
 • 1994 ശുദ്ധമദ്ദളം
 • 1994 തേന്മാവിൻ കൊമ്പത്ത്
 • 1993 ആഗ്നേയം
 • 1993 ആകാശദൂത്
 • 1993 ദേവാസുരം
 • 1993 കാബൂളിവാല
 • 1993 മണിചിത്രത്താഴ്
 • 1993 മിഥുനം
 • 1993 സമാഗമം
 • 1993 വിയറ്റ്നാം കോളനി
 • 1992 അഹം
 • 1992 ചമ്പക്കുളം തച്ചൻ
 • 1992 കമലദളം
 • 1992 കിങ്ങിണി
 • 1992 മാളൂട്ടി
 • 1992 സർഗം
 • 1992 സവിധം
 • 1992 സ്നേഹസാഗരം
 • 1992 സൂര്യഗായത്രി
 • 1991 ഭരതം
 • 1991 ധനം
 • 1991 കടവ്
 • 1991 കേളി
 • 1991 മുഖചിത്രം
 • 1991 നെറ്റിപ്പട്ടം
 • 1991 ഒരു തരം രണ്ടൂതരം മൂന്നുതരം
 • 1991 അങ്കിൽ ബൺ
 • 1991 വേനൽകിനാവുകൾ
 • 1990 ഈ തണുത്ത വെളുപ്പാൻ കാലത്ത്
 • 1990 അക്കരെ അക്കരെ അക്കരെ
 • 1990 അപ്പു
 • 1990 ഡൊ. പശുപതി
 • 1990 ഹിസ് ഹൈനസ് അബ്ദുള്ള
 • 1990 നഗരങ്ങളിൽ ചെന്ന് രാപാർക്കാം
 • 1990 പെരുംതച്ചൻ
 • 1990 ലാൽ സലാം
 • 1989 ആലീസിന്റെ അന്വേഷണം
 • 1989 ചക്കിക്കൊത്ത ചങ്കരൻ
 • 1989 ദശരഥം
 • 1989 ഒരു സായാഹ്നത്തിന്റെ സ്വപ്നം
 • 1989 പൂരം
 • 1989 സ്വാഗതം
 • 1989 വന്ദനം
 • 1988 വിചാരണ
 • 1988 ആര‍ണ്യകം
 • 1988 ചിത്രം
 • 1988 ധ്വനി
 • 1988 മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
 • 1988 ഒരേ തൂവൽ പക്ഷികൾ
 • 1988 ഓർക്കാപ്പുറത്ത്
 • 1988 വൈശാലി
 • 1988 വെള്ളാനകളുടെ നാട്
 • 1987 അച്ചുവേട്ടന്റെ വീട്
 • 1987 എഴുതാപ്പുറങ്ങൾ
 • 1987 മഞ്ഞ മന്ദാരങ്ങൾ
 • 1987 നാരദൻ കേരളത്തിൽ
 • 1987 ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
 • 1987 സർവകലാശാല
 • 1987 ശ്രുതി
 • 1987 തോരണം
 • 1986 പ്രണാമം
 • 1986 അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ
 • 1986 അയൽവാസി ഒരു ദരിദ്രവാസി
 • 1986 എന്നെന്നും കണ്ണേട്ടന്റെ
 • 1986 ഇരകൾ
 • 1986 നിലാകുറിഞ്ഞി പൂത്തപ്പോൾ
 • 1986 ഒന്നുമുതൽ പൂജ്യം വരെ
 • 1986 ഒരിടത്ത്
 • 1986 പ്ഞ്ചാഗ്നി
 • 1986 പപ്പൻ പ്രിയപ്പെട്ട പപ്പൻ
 • 1986 സുഗമോ ദേവി
 • 1986 സുനിൽ വയസ്സ് 20
 • 1986 താളവട്ടം
 • 1985 കാതോടു കാതോരം
 • 1985 ഈ ലോകം ഇവിടെ കുറെ മനുഷ്യർ
 • 1985 അക്കരെ നിന്നൊരു മാരൻ
 • 1985 അഴിയാത്ത ബന്ധങ്ങൾ
 • 1985 ഗുരുജി ഒരു വാക്ക്
 • 1985 കൈയും തലയും പുറത്തിടരുത്
 • 1985 മീനമാസത്തിലെ സൂര്യൻ
 • 1985 മുത്താരം‌കുന്ന്
 • 1984 ആരോരുമറിയാതെ
 • 1984 അക്കരെ
 • 1984 അപ്പുണ്ണി
 • 1984 എന്റെ ഉപാസന
 • 1984 ഇത്തിരി പ്പൂവ്വേ
 • 1984 കളിയിൽ അല്പം കാര്യം
 • 1984 ഓടരുതമ്മാവാ ആളറിയും
 • 1984 ഒരു കൊച്ചു കഥ ആരും പറയാത്ത കഥ
 • 1984 പഞ്ചവടിപ്പാലം
 • 1984 പറന്ന് പറന്ന് പറന്ന്
 • 1984 പൂച്ചക്കൊരു മൂക്കുത്തി
 • 1983 ഈറ്റില്ലം
 • 1983 അസ്ത്രം
 • 1983 മർമ്മരം
 • 1983 രചന
 • 1982 ആലോലം
 • 1982 ചില്ല്
 • 1982 എന്റെ മോഹങ്ങൾ പൂവണിഞ്ഞു
 • 1982 കേൾക്കാത്ത ശബ്ദം
 • 1982 ഓർമ്മക്കായി
 • 1982 പൊന്നും പൂവും
 • 1982 യവനിക
 • 1981 കള്ളൻ പവിത്രൻ
 • 1981 കോലങ്ങൾ
 • 1981 ഒരിടത്തൊരു ഫയ‌ൽവാൻ
 • 1981 പാളങ്ങൾ
 • 1981 തേനും വയമ്പും
 • 1981 വിട പറയും മുമ്പേ
 • 1980 ആരവം
 • 1980 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
 • 1980 തകര
 1. 1.0 1.1 "National Award winning actor Nedumudi Venu passes away at 73 of post-Covid complications". The New Indian Express. 11 ഒക്ടോബർ 2021.
 2. "Archived copy". Archived from the original on 19 ഡിസംബർ 2013. Retrieved 19 ഡിസംബർ 2013.{{cite web}}: CS1 maint: archived copy as title (link)
 3. "നെടുമുടി വേണു വിടവാങ്ങി; കാലാതീതമായ വേഷപ്പകർച്ചയുടെ തമ്പുരാൻ".
 4. Chandran, Mangala (1987). Cinema in India. Vol. 3. National Film Development Corporation.
 5. Parameswaran, Biju (30 July 2015). "Remembering Bharathan's magical trip on celluloid". Malayala Manorama. Archived from the original on 16 August 2015. Retrieved 18 August 2015.
 6. "Bring theatre to the people: Nedumudi Venu". 21 September 2008. Archived from the original on 11 October 2020. Retrieved 18 April 2019 – via www.thehindu.com.
 7. "Votary of good cinema". 6 April 2007. Archived from the original on 11 October 2020. Retrieved 18 April 2019 – via www.thehindu.com.
 8. "In the role of an actor". 27 June 2008 – via www.thehindu.com.
 9. "Another year of plenty for Malayalam cinema". 11 June 2008. Archived from the original on 11 October 2020. Retrieved 18 April 2019 – via www.thehindu.com.
 10. "CINIDIARY - A Complete Online Malayalam Cinema News Portal". cinidiary.com. Archived from the original on 8 July 2011. Retrieved 15 January 2011.
 11. "Onam Interview with Nedumudi Venu". asianetnews.tv. Archived from the original on 24 March 2016. Retrieved 31 August 2015.
 12. "CINIDIARY - A Complete Online Malayalam Cinema News Portal". cinidiary.com. Archived from the original on 15 February 2016. Retrieved 6 May 2015.
 13. "നാലാമത്തെ ഖണ്ഡിക". Archived from the original on 2011-10-27. Retrieved 2011-03-08.
 14. "നെടുമുടി വേണു അന്തരിച്ചു; വിടവാങ്ങിയത് അഭിനയത്തിന്റെ അതുല്യ പ്രതിഭ". Manoramanews (in ഇംഗ്ലീഷ്). Archived from the original on 2021-10-11. Retrieved 11 October 2021.
"https://ml.wikipedia.org/w/index.php?title=നെടുമുടി_വേണു&oldid=4013171" എന്ന താളിൽനിന്ന് ശേഖരിച്ചത്