അക്ഷരങ്ങൾ (ചലച്ചിത്രം)

മലയാള ചലച്ചിത്രം


എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് അക്ഷരങ്ങൾ. റോസമ്മ ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി, ഭരത് ഗോപി, സീമ, സുഹാസിനി എന്നിവർ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങൾക്കു ശ്യാം സംഗീതം നൽകിയിരിക്കുന്നു.[1][2][3]

അക്ഷരങ്ങൾ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഐ.വി. ശശി
നിർമ്മാണംറോസമ്മ ജോർജ്
രചനഎം.ടി. വാസുദേവൻ നായർ
തിരക്കഥഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമമ്മൂട്ടി
ഭരത് ഗോപി
സീമ
സുഹാസിനി
സംഗീതംശ്യം
ഛായാഗ്രഹണംജയനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോജെ.എം.ജെ. ആർട്ട്സ്
വിതരണംജെ.എം.ജെ. ആർട്ട്സ്
റിലീസിങ് തീയതി
  • 9 മാർച്ച് 1984 (1984-03-09)
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രശസ്ത എഴുത്തുകാരൻ ജയദേവൻ (മമ്മൂട്ടി) ഭാരതി എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നു. വിവാഹശേഷം അയാൾ ഗീത (സീമ) എന്ന സ്ത്രീയുമായി പ്രണയത്തിലാകുന്നു. ജയദേവൻ പിന്നീട് രോഗബാധിതനാകുന്നു. ജയദേവന്റെ മരണം വരെയും ഗീത അയാളെ ശൂശ്രൂഷിക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ശ്യാം സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

നം. ഗാനം ആലാപനം ഗാനരചന ദൈർഘ്യം (m:ss)
1 അലസതാ വിലാസിതം എസ്. ജാനകി, ഉണ്ണി മേനോൻ ഓ.എൻ.വി. കുറുപ്പ്
2 കറുത്ത തോണിക്കാരാ എസ്. ജാനകി, പി. ജയചന്ദ്രൻ ഓ.എൻ.വി. കുറുപ്പ്
3 ഒരു മഞ്ഞുതുള്ളിയിൽ കെ. ജെ. യേശുദാസ് ഓ.എൻ.വി. കുറുപ്പ്
4 തൊഴുതു മടങ്ങും ഉണ്ണി മേനോൻ ഓ.എൻ.വി. കുറുപ്പ്
  1. "Aksharangal". www.malayalachalachithram.com. Retrieved 2014-09-25.
  2. "Aksharangal". spicyonion.com. Retrieved 2014-09-25.
  3. "Aksharangal". .bharatmovies.com. Archived from the original on 2014-08-06. Retrieved 2014-09-25.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അക്ഷരങ്ങൾ_(ചലച്ചിത്രം)&oldid=3938576" എന്ന താളിൽനിന്ന് ശേഖരിച്ചത്